ബുലന്ദ്ഷഹറിലെ പാവങ്ങളുടെ താജ്മഹൽ, ഒരു പോസ്റ്റ്മാസ്റ്ററുടെ സ്നേഹത്തിന്‍റെയും ഭക്തിയുടെയും പ്രതീകം
ഒരു പോസ്റ്റ് മാസ്റ്റർ ആയിരുന്ന ഫൈസുൽ ഹസൻ ഖാദ്രി തന്‍റെ ഭാര്യ ബീഗം താജ മുല്ലി ബീബിയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ മിനി താജ്മഹൽ.
താജ്മഹൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് തീർച്ചയായും ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ പ്രണയ സ്മാരകം ആയിരിക്കും. എന്നാൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ഒരു താജ്മഹൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ബുലന്ദ്ഷഹറിലെ ദിബായ് പട്ടണത്തിനടുത്തുള്ള കസൈർ കാലയിലാണ് ഈ അതുല്യമായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ മാർബിൾ-അത്ഭുതം പോലെ, ഇതും പ്രിയപ്പെട്ട ഒരാളുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ്. 'പാവങ്ങളുടെ താജ്മഹൽ' എന്നും ഇതിനെ വിളിക്കാറുണ്ട്.
ഒരു പോസ്റ്റ് മാസ്റ്റർ ആയിരുന്ന ഫൈസുൽ ഹസൻ ഖാദ്രി തന്‍റെ ഭാര്യ ബീഗം താജ മുല്ലി ബീബിയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ മിനി താജ്മഹൽ. തന്‍റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ്, ഈ പോസ്റ്റ് മാസ്റ്റർ മരിച്ച് പോയ ഭാര്യയുടെ സ്നേഹനിർഭരമായ ഓർമ്മയ്ക്കായി മനോഹരമായ സ്മാരകം പണിതത്. താജ മുല്ലി ബീബി ബീഗം എന്നായിരുന്നു ഖാദ്രി സാഹിബിന്‍റെ ഭാര്യയുടെ പേര്. ഭാര്യയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഖാദ്രി സാഹിബ് അവരുടെ ഓർമ്മ എന്നൊന്നും നിലനിൽക്കുന്നതിനായി ഒരു മിനി താജ്മഹലിന്‍റെ നിർമ്മാണം ആരംഭിച്ചു. താജ്മഹൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഈ കെട്ടിടവും തീർച്ചയായും ഒരു സ്നേഹത്തിന്‍റെ പ്രതീകമായിരുന്നു.
മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍
2012 ലാണ് തന്‍റെ വീടിനോട് ചേർന്നുള്ള വയലിൽ ഖാദ്രി സാഹിബ് ഈ പ്രണയ സ്മാരകത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. രണ്ടു വർഷത്തോളം എടുത്താണ് കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കിയത്. 2014 ഓടെ കെട്ടിടത്തിനായി 23 ലക്ഷം രൂപ ഇദ്ദേഹം ചെലവാക്കി. കെട്ടിടം ഏറെക്കുറെ തയ്യാറായെങ്കിലും അപ്പോഴും മാർബിൾ കല്ലിന്‍റെ പണികൾ ബാക്കിയുണ്ടായിരുന്നു. അതു പൂർത്തിയാക്കാൻ 10 ലക്ഷം രൂപ കൂടി വേണം. എന്നാല്‍ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് ആ സമയത്ത് ആകെ ഉണ്ടായിരുന്ന വരുമാനം തന്‍റെ പെൻഷൻ മാത്രമായിരുന്നു. തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പെൻഷനിൽ നിന്ന് പണം സ്വരൂപിച്ചുകൊണ്ടിരുന്ന അദ്ദേഹം മരണത്തിന് തൊട്ടുമുമ്പ് 74,000 രൂപ സമാഹരിച്ചു.
മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍
മിനി താജ്മഹലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖാദ്രി സാഹിബിനെ ലഖ്‌നൗവിലേക്ക് വിളിപ്പിച്ച് പണി പൂർത്തിയാക്കാനും മാർബിൾ പണികൾ തീർക്കാനുമായി ഫണ്ട് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം ഈ വാഗ്ദാനം വിനയപൂർവ്വം നിരസിക്കുകയും പകരം പെൺകുട്ടികൾക്കായി ഒരു ഇന്‍റർ കോളേജ് നിർമ്മിക്കാൻ സമാജ്‌വാദി പാർട്ടി നേതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം സര്‍ക്കാര്‍ കോളേജ് ആരംഭിച്ചു. മുഗൾ ചക്രവർത്തി ഷാജഹാനെയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മുംതാസിനെയും പോലെ ഖാദ്രി സാഹിബിന്‍റെ മരണശേഷം, അദ്ദേഹത്തെയും ഭാര്യയുടെ അരികിൽ തന്നെയാണ് അടക്കം ചെയ്തത്. ഈ സ്ഥലം ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.