ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം


ഈ സമയമാകുമ്പോഴേക്ക് ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഈ കൊടും ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാകും നിലനില്‍ക്കുക. 

Study says the existence of life on Earth will end within 250 million years


ശാശ്വതമായ ഒന്ന് എന്നൊന്നില്ല, അതിനി ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പായാല്‍ പോലും. ശാസ്ത്രലോകവും അത് തന്നെയാണ് പറയുന്നത്, നമ്മള്‍ ജീവിക്കുന്ന ഭൂമിയുടെ നിലനില്‍പ്പും ശാശ്വതമല്ലെന്ന്. സമീപ ഭാവിയിലല്ലെങ്കിലും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ് അപകടത്തിലാണെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് കാലാവസ്ഥാ വ്യതിയാനം. അതുമൂലം ഓസോണ്‍ പാളികളിലുണ്ടാകുന്ന സുക്ഷിരങ്ങള്‍ ആര്‍ട്ടിക് അന്‍റാര്‍ടിക് ധ്രുവങ്ങളിലെ മഞ്ഞ് ഉരുക്കുകയാണെന്നും ഇത് ഭൂമിയിലെ കടല്‍ ജലനിരപ്പ് ഉയര്‍ത്തുമെന്നുമുള്ള നിരവധി പഠനങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്ത് വന്ന  ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകരുടെ പഠനം പറയുന്നത് ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ്  250 ദശലക്ഷം വർഷത്തിനുള്ളിൽ അവസാനിക്കുമെന്നാണ്. അത്യാധുനീക കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചുള്ള പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഭൂമിയില്‍ ഇപ്പോള്‍ ജീവിക്കുന്ന എല്ലാ സസ്തനികളെയും ഒന്നാകെ ഇല്ലാതാക്കിക്കൊണ്ട് ഒരു കൂട്ട വംശനാശ ഇതിനകം ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. 

യൂറോപ്പിന്‍റെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടിയായി ഉയരുന്നുവെന്ന് പഠനം

ഈ സമയമാകുമ്പോഴേക്ക് ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഈ കൊടും ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാകും നിലനില്‍ക്കുക. ഇത് ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കൂട്ട വംശനാശമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ജിയോഗ്രാഫിക്കൽ സയൻസസിലെ സീനിയർ റിസർച്ച് അസോസിയേറ്റ് ആയ ഡോ അലക്‌സാണ്ടർ ഫാർൺസ്‌വർത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

ആഘോഷങ്ങള്‍ വേറെ ലവല്‍; മുന്‍ ഡബ്യുഡബ്യുഇ താരത്തെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജന്‍

ഇക്കാലമാകുമ്പോഴേക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഇന്നതേതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെയായിരിക്കും. ഇത് ഭൂമിയിലെ അന്തരീക്ഷത്തെ ഇരുണ്ടതാക്കും. അത്തരമൊരു പരിസ്ഥിതിയില്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വിയര്‍പ്പ് ഗ്രന്ഥികളിലുടെ ശരീരത്തെ തണുപ്പിക്കുകയെന്നത് അസാധ്യമാകും. അതായത് ശരീരത്തിന് സ്വയമേവയുള്ള പ്രവര്‍ത്തനങ്ങളെ ഇത്തരമൊരു കാലാവസ്ഥ തകര്‍ക്കും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ഫലമായി പുറന്തള്ളപ്പെടുന്ന വാതകവുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ന്യൂസയന്‍റിസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാത്രമല്ല, 250 ദശലക്ഷം വര്‍ഷം കഴിയുമ്പോഴേക്കും ഭൂമിയിലെ ഭൂഖണ്ഡങ്ങളെല്ലാം പഴയത് പോലെ പാംഗിയ അൾട്ടിമ (Pangea Ultima) എന്ന ഒരൊറ്റ സൂപ്പർ ഭൂഖണ്ഡമായി മാറുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. മാത്രമല്ല, ഈ കരപ്രദേശം അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ മധ്യഭാഗത്തായി ഒരു ഡോനട്ടിന്‍റെ ( ഉഴുന്നുവടയുടെ ) ആകൃതിയില്‍ നടുക്ക് സമുദ്രവും അതിനെ ചുറ്റി കരപ്രദേശവും എന്ന രീതിയിലായിരിക്കും. അതേസമയം  പസഫിക് സമുദ്രം ഭൂമിയുടെ മറ്റ് കരപ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. അതേസമയം പാംഗിയ അൾട്ടിമ എന്ന ഒറ്റഭൂഖണ്ഡത്തിന്‍റെ സാങ്കല്പിക അസ്തിത്വം ഭൂഫലകങ്ങളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തി ഏങ്ങനെ രൂപപ്പെടും എന്നതിന്‍റെ ഒരു സാധ്യത മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. ഫലക ചലനത്തെ തുടര്‍ന്ന് ഭൂഖണ്ഡങ്ങള്‍ എങ്ങനെ മാറിയാലും അവ ഒരിക്കല്‍ ഒരൊറ്റ സൂപ്പര്‍ ഭൂഖണ്ഡമായി മാറുമെന്ന ശാസ്ത്രലോകവും ഉറപ്പ് പറയുന്നു. ഈ സൂപ്പര്‍ ഭൂഖണ്ഡം അത്യധികം ചൂടുള്ളതും വാസയോഗ്യമല്ലാത്തും വരണ്ടതുമായിരിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. 

സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം; ഭൂത്‍നാഥില്‍ പത്ത് വര്‍ഷമായി റോഡിന് നടുവിലാണ് വൈദ്യുതി തൂണെന്ന് നാട്ടുകാര്‍

Latest Videos
Follow Us:
Download App:
  • android
  • ios