Asianet News MalayalamAsianet News Malayalam

മഞ്ഞുരുകുന്നു, അന്‍റാർട്ടിക്കയുടെ നിറം മാറുന്നു; വില്ലൻ കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ

കഴിഞ്ഞ 40 വർഷത്തിനിടയിൽ അന്‍റാർട്ടിക്കയിലെ പച്ചപ്പ് പത്തു മടങ്ങ് വർധിച്ചു. അതായത് കാലാവസ്ഥാ വ്യതിയാനം മൂലം അന്‍റാര്‍ട്ടിക്കയിലെ മഞ്ഞ് ഉരുക്കം പഴയതിനേക്കാള്‍ ശക്തമാണെന്ന് ചുരുക്കും. 

Study says Antarctica's vegetation is rising due to climate change
Author
First Published Oct 6, 2024, 12:07 PM IST | Last Updated Oct 6, 2024, 12:08 PM IST

ന്‍റാർട്ടിക്ക എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് മഞ്ഞുമൂടിയ തൂവെള്ള ഭൂപ്രദേശമാണോ? എങ്കിൽ ഒരു ആ ചിത്രം മനസ്സിൽ നിന്നും പതിയെ മായിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി മഞ്ഞ് മൂടിയിരുന്ന ഭൂഖണ്ഡത്തിന്‍റെ പല ഭാഗങ്ങളും ഇന്ന് ഹരിതാഭമായി മാറി കഴിഞ്ഞിരിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

അൻറാർട്ടിക്കയിലെ സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ മുൻ കാലങ്ങളിലേക്കാൾ വലിയതോതിൽ സസ്യജാലങ്ങളുടെ എണ്ണം വർദ്ധിച്ചതായാണ് ഗവേഷകർ കണ്ടെത്തിയത്. എക്സെറ്റർ, ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലകളിലെ ഗവേഷകരാണ് സാറ്റലൈറ്റ് ഇമേജറിയും ഭൂഖണ്ഡത്തില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ അന്‍റാർട്ടിക്കയിലെ പച്ചപ്പ് പത്തു മടങ്ങ് വർധിച്ചതായാണ് പഠനത്തിൽ പറയുന്നത്. പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇപ്പോള്‍ ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

പാട്ടുപാടി വീഡിയോ എടുത്ത് നടക്കവേ അണ്ടർപാസിലേക്ക് കാലിടറി വീണ് ടൂറിസ്റ്റിന് ദാരുണാന്ത്യം; വീഡിയോ വൈറൽ

അസ്ഥികൂടം പോലൊരു കാറ്, അതിൽ നാല് സുഹൃത്തുക്കൾ യാത്ര പോയത് 2000 കിമി.; വീഡിയോ വൈറൽ

1986-ൽ 0.4 ചതുരശ്ര മൈൽ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങൾ 2021-ൽ ഏതാണ്ട് 5 ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി.  2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാ നിരക്കിൽ 30 % -ത്തിലധികം വർദ്ധനവ് ഉണ്ടായതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള കാരണമായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അന്‍റാർട്ടിക്കൻ ഭൂപ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ ബഹിരാകാശത്ത് നിന്നും ദൃശ്യമാണന്നും ഗവേഷകർ പറയുന്നു. 

ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

ഭൂപ്രകൃതി ഏതാണ്ട് പൂർണ്ണമായും മഞ്ഞുവീഴ്ചയുള്ളതാണെങ്കിലും, സസ്യജാലങ്ങൾ വേരുറപ്പിച്ച ഭൂപ്രദേശത്തിന്‍റെ വ്യാപ്തി ഇപ്പോൾ അന്‍റാർട്ടിക്കയിൽ കൂടി വരികയാണ്. കാലാവസ്ഥ ചൂടുപിടിക്കുകയും ഈ സസ്യ ആവാസവ്യവസ്ഥകൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ, പച്ചപ്പ് ഇനിയും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. നിലവിൽ അന്‍റാർട്ടിക്കയിലെ മണ്ണ്, സസ്യജാലങ്ങൾക്ക് വളരാൻ സാധിക്കുന്നത്ര ഗുണനിലവാരം ഇല്ലാത്തതാണെങ്കിലും ഇപ്പോൾ സസ്യജാലങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് മണ്ണിലേക്ക് കൂടുതൽ ജൈവ വസ്തുക്കൾ കൂട്ടിച്ചേർക്കുകയും അത് ഫലഭൂയിഷ്ടമായ മണ്ണിന്‍റെ രൂപീകരണത്തെ സുഗമമാക്കാനുള്ള സാധ്യതകൾ കൂടുതലാക്കുമെന്നും ഗവേഷകർ പറഞ്ഞു. അന്‍റാർട്ടിക്കയിലെ ഹരിതവൽക്കരണ പ്രക്രിയകളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും നിലവിലെ പഠനം അന്‍റാർട്ടിക്കയുടെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

'ക്യൂട്ട്'; വരൻ കുതിരപ്പുറത്ത് കയറി വിവാഹ പന്തലിലേക്ക് വരുന്ന കാഴ്ച ജനാലയിലൂടെ ആസ്വദിച്ച് വധു; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios