'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം

ആനക്കുട്ടികളെ സംസ്കരിക്കുന്നതിലും ചില പ്രത്യേകതകള്‍ കാണാം. ശരീരം മൂഴുവന്‍ മൂടുന്ന പതിവില്ലെങ്കിലും കുട്ടിയാനകളുടെ തല പൂര്‍ണ്ണമായും മൂടാന്‍ ശ്രമിക്കുന്നു. അതേസമയം ആനക്കുട്ടികളെ അടക്കിയ പ്രദേശങ്ങളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിലും വ്യത്യാസമുണ്ട്. 

Study reverals Asian elephants bury their babies when they die bkg

ന ഒരു സാമൂഹിക ജീവിയാണ്. അതേ പോലെ മറ്റ് വന്യജീവികളില്‍ നിന്നും ബുദ്ധിയുടെ കാര്യത്തിലും അല്പം മുന്നിലാണ് ആനകള്‍. ഒപ്പം വൈകാരിക ജീവികള്‍ കൂടിയാണ് ആനകള്‍. അകാലത്തില്‍ മരിച്ച് പോയ തങ്ങളുടെ കുട്ടികള്‍ക്ക് ദിവസങ്ങളോളും കാവലിരിക്കുന്നതും അവയുടെ മൃതദേഹം തുമ്പിക്കൈയില്‍ എടുത്ത് കൊണ്ട് പോകുന്നതുമായ ആനക്കഥകള്‍ കേളത്തില്‍ തന്നെ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഗതിയാണ്. എന്നാല്‍ ആനകളും ആനക്കുട്ടികളും തമ്മിലുള്ള ഒരു പ്രത്യേക ബന്ധത്തെ കുറിച്ച് അടുത്തിടെ ഒരു പഠനം പുറത്തിറങ്ങി. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറും പൂനെ ആസ്ഥാനമായുള്ള ഗവേഷകനുമായ ആകാശ്ദീപ് റോയിയും ഐഎഫ്എസ് പർവീൺ കസ്വാനും ഏഷ്യന്‍ ആനകളെ കുറിച്ച് നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ അവ ഒരു വിചിത്രമായ ആചാരം പിന്തുടരുന്നതായി കണ്ടെത്തി.  'ഇന്ത്യയിലെ വടക്കൻ ബംഗാളിൽ ഏഷ്യൻ ആനകൾക്കിടയിൽ കുട്ടിയുടെ ശവകുടീരങ്ങൾ കണ്ടെത്തി എലിഫാസ് മാക്സിമസ് ലിനേയസ്, 1758' (Unearthing calf burials among Asian Elephants Elephas maximus Linnaeus, 1758 (Mammalia: Proboscidea: Elephantidae) in northern Bengal, India) എന്ന പഠനം ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സയിൽ പ്രസിദ്ധീകരിച്ചു. (https://threatenedtaxa.org/index.php/JoTT/article/view/8826) പഠനത്തിനിടെ മരിച്ച ആനക്കുട്ടികളെ സംസ്കരിച്ച നിലയില്‍ ഗവേഷണം സംഘം കണ്ടെത്തിയിരുന്നു. ഏഷ്യന്‍ ആനകള്‍ തങ്ങളുടെ കുട്ടികള്‍ മരിച്ചാല്‍, മരണ കാരണം തിരയാതെ അവയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകറ്റി, മറവ് ചെയ്യുന്നുവന്ന് പഠനം പറയുന്നു. ആഫ്രിക്കന്‍ ആനകള്‍ക്കും കുട്ടികളുടെ മൃതദേഹം സംസ്കാരിക്കുന്നത് ഇതേ രീതിയിലാണെന്ന് നേരത്തെ പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഏഷ്യന്‍ ആനകളില്‍ ആദ്യമായാണ് ഇത്തരമൊരു രീതി കണ്ടെത്തുന്നത്. 

പ്യൂമയും ജാഗ്വാറും ഇന്ത്യയിലേക്ക്? വന്യമൃഗ കൈമാറ്റത്തിന് ഇന്ത്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി !

അതിവേഗ വേട്ടക്കാരന്‍, കശേരുക്കളില്ലാത്ത ദ്വിലിംഗജീവി; പുതിയ ഇനം കടല്‍ ഒച്ചിന് രാഷ്ട്രപതിയുടെ പേര് !

പർവീനും ആകാശ്ദീപും നടത്തിയ ഫ്രീല്‍ഡ് വിസിറ്റുകളിലും ഇത്തരത്തില്‍ സംസ്കരിക്കപ്പെട്ട ചില മൃദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. വടക്കൻ ബംഗാളിലെ വനങ്ങൾ, തേയിലത്തോട്ടങ്ങൾ, കൃഷിഭൂമികൾ, ദേബ്പാര, ചുനഭട്ടി, ഭർണബാരി, മജേർദാബ്രി തുടങ്ങിയ പ്രദേശങ്ങള്‍, ഗോറുമാര, ബുക്‌സ എന്നിവയ്‌ക്ക് സമീപമുള്ള ന്യൂ ഡോർസ് തേയിലത്തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. മൂന്ന് മുതൽ 12 മാസം വരെ പ്രായമുള്ള ആനക്കുട്ടികളുടെ കേസുകളാണ് ഇരുവരും പഠിനത്തിനായി തെരഞ്ഞെടുത്തത്.  ഇത് സംബന്ധിച്ച് പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ പേജില്‍ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, '#Elephant ശ്മശാനങ്ങൾ എന്ന പ്രതിഭാസത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ! വളരെക്കുറച്ചുപേർ മാത്രമേ ഇന്ത്യയിൽ നിന്ന് അത് കേട്ടിട്ടുള്ളൂ, എന്നാൽ അപൂർവമായി മാത്രമേ ഇത് രേഖപ്പെടുത്തുന്നുള്ളൂ. ഏഷ്യൻ ആനകളുടെ ശവകുടീരങ്ങളെക്കുറിച്ചുള്ള #India നിന്നുള്ള ആദ്യത്തെ കുട്ടി പഠനം 'ജേണൽ ഓഫ് ത്രെഡ്ഡ് ടാക്സ'യിൽ ഒന്നിലധികം യഥാർത്ഥ ഡോക്യുമെന്‍റേഷനുകളുമായി ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.' 

"ആനകൾ ശവശരീരങ്ങൾ കുഴിച്ചിടുന്നതിന് മുമ്പ് തുമ്പിക്കൈയിലോ കാലുകളിലോ പിടിച്ച് ദൂരത്തേക്ക് വലിച്ച് കൊണ്ടുപോകുന്നതായി ഞങ്ങൾ കണ്ടെത്തി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ കണ്ടെത്തിയ അഞ്ച് ആനക്കുട്ടികളുടെ മരണങ്ങളില്‍ ഒന്നില്‍ പോലും മനുഷ്യ ഇടപെടല്‍ രേഖപ്പെടുത്തിയിട്ടില്ല. ആനക്കുട്ടികളെ സംസ്കരിക്കുന്നതിലും ചില പ്രത്യേകതകള്‍ കാണാം. ശരീരം മൂഴുവന്‍ മൂടുന്ന പതിവില്ലെങ്കിലും കുട്ടിയാനകളുടെ തല പൂര്‍ണ്ണമായും മൂടാന്‍ ശ്രമിക്കുന്നു. അതേസമയം ആനക്കുട്ടികളെ അടക്കിയ പ്രദേശങ്ങളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിലും വ്യത്യാസമുണ്ട്. ഏഷ്യന്‍ ആനകള്‍ കുട്ടിയാനയെ അടക്കിയ വഴിയിലൂടെയുള്ള സഞ്ചാരം കുറയ്ക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ പിന്നീട് ആനകളുടെ സാന്നിധ്യത്തില്‍ ഏതാണ്ട് 70 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയതെന്നും പഠനം പറയുന്നു. അതേസമയം ആഫ്രിക്കന്‍ ആനകള്‍ ഇത്തരത്തില്‍ കുട്ടികളെ അടക്കം ചെയ്ത പ്രദേശങ്ങള്‍ പിന്നീട് അന്വേഷിച്ച് പോകുന്ന പതിവുണ്ടെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 

ആന, സിംഹം, കടുവ...; 3,000 ഏക്കറില്‍ വന്യമൃഗങ്ങള്‍ക്ക് അംബാനിയുടെ 'വൻതാര' പദ്ധതി!
 

Latest Videos
Follow Us:
Download App:
  • android
  • ios