സ്വയം 'സമ്പന്നരെ'ന്ന് വിശ്വസിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം വെറും 8 ശതമാനം മാത്രമെന്ന് പഠനം !
ഒരു മില്യണ്‍ ഡോളറോ (8,31,88,200 രൂപ) അതിൽ കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ള ആസ്തിയുള്ള നിക്ഷേപകരിൽ 60 ശതമാനം പേരും തങ്ങളെ "ഉന്നത മധ്യവർഗം" ആയി കാണുന്നുവെന്നു.
കോടികളുടെ സമ്പത്ത് ഉണ്ടായിട്ടും തങ്ങള്‍ സമ്പന്നരാണെന്ന് തിരിച്ചറിഞ്ഞ ആളുകളുടെ എണ്ണം തുച്ഛമാണെന്ന് പഠനം. അമേരിപ്രൈസ് ഫിനാൻഷ്യൽ (Ameriprise Financial) അടുത്തിടെ പുറത്ത് വിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 27-77 വയസ് പ്രായമുള്ള 3,518 അമേരിക്കൻ കോടീശ്വരന്മാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ വെറും 8 ശതമാനം പേർ മാത്രമാണ് തങ്ങളെ സ്വയം 'സമ്പന്നർ' എന്ന് വിളിക്കുന്നതെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. അതേസമയം ഒരു മില്യണ്‍ ഡോളറോ (8,31,88,200 രൂപ) അതിൽ കൂടുതലോ നിക്ഷേപിക്കാന്‍ കഴിവുള്ള ആസ്തിയുള്ള നിക്ഷേപകരിൽ 60 ശതമാനം പേരും തങ്ങളെ "ഉന്നത മധ്യവർഗം" ആയി കാണുന്നുവെന്നും പഠനം പറയുന്നു. അതായത് സമ്പന്നരെന്ന് കരുതുന്നതിനെക്കാള്‍ ആളുകള്‍ സ്വയം ഉന്നത മധ്യവർഗമായി കണക്കാക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവില്‍ പിടി വീണു !
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍റെ 2021 സർവേ ഓഫ് ഹൗസ്‌ഹോൾഡ് ഇക്കണോമിക്‌സ് ആൻഡ് ഡിസിഷൻമേക്കിംഗിന്‍റെ(SHED) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിവിധ പ്രായക്കാർ, ലിംഗഭേദങ്ങൾ, വംശങ്ങൾ, സമ്പത്തിന്‍റെ വിവിധ തട്ടുകള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വ്യക്തികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പഠനമനുസരിച്ച്, $1 മില്യണിലധികം ആസ്തിയുള്ളവർ തങ്ങളുടെ പ്രധാന മൂന്ന് ആശങ്കകളായി നിലവിളുള്ള സമ്പത്ത് സംരക്ഷിക്കുക, റിട്ടയർമെന്‍റിനായി ലാഭിക്കുക, വിപണിയിലെ അസ്ഥിരത നിയന്ത്രിക്കുക എന്നിവയാണെന്ന് അവകാശപ്പെട്ടുന്നു. മറുവശത്ത്, $1 മില്യണിൽ താഴെയുള്ള വ്യക്തികൾ റിട്ടയർമെന്‍റിനായി സംരക്ഷിക്കുന്നത് അവരുടെ പ്രാഥമിക ശ്രദ്ധയാണെന്നും തുടർന്ന് ദൈനംദിന ജീവിതച്ചെലവുകൾ നിയന്ത്രിക്കുമെന്നും അവകാശപ്പെട്ടു. കൂടാതെ, വരുമാനം വർദ്ധിപ്പിക്കുക, കടം വീട്ടുക തുടങ്ങിയ മുൻഗണനകളിലും ആളുകള്‍ തുല്യ പ്രാധാന്യം നല്‍കി.
ധൈര്യമുണ്ടോ ഈ പിസ കഴിക്കാന്‍? ചേരുവയിലെ പ്രധാന ഇനം പാമ്പിറച്ചി !
ഡോക്ടർമാര്‍ അഭിഭാഷകര്‍ തുടങ്ങിയ ഉയർന്ന വരുമാനമുള്ള പ്രൊഫഷണലുകൾ പോലും തങ്ങളെ "പതിവ് സമ്പന്നർ" എന്നാണ് വിശേഷിപ്പിക്കുന്നത്. “ധനികൻ എന്നതിന്‍റെ അർത്ഥം എന്താണെന്നതിന് ഒരു സ്റ്റാൻഡേർഡ് നിർവ്വചനം ഇല്ല, എന്നാൽ പൊതുവേ, നിക്ഷേപകർ അതിനെ അവരുടെ നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനുള്ള മാർഗങ്ങളുമായി ബന്ധപ്പെടുത്തുന്നു. അതായത് $1 മില്യൺ, $10 മില്യൺ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കണക്കുകൾ ഉണ്ടെങ്കിലും, സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് നിങ്ങളുടെ ഭാവി സംരക്ഷിക്കുന്നതിനുള്ള ആസൂത്രണവും മുൻഗണനാ നടപടികളും ആവശ്യമാണ്." അമേരിപ്രൈസ് ഫിനാൻഷ്യൽ അഡ്വൈസ് സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്‍റ് മാര്‍സി കെക്ലര്‍ പറയുന്നു. സുരക്ഷിതമായ തൊഴിൽ, വീട്ടുടമസ്ഥാവകാശം, റിട്ടയർമെന്‍റ് സേവിംഗ്സ് എന്നിവയുടെ നേട്ടങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും, പലരും സാമ്പത്തികമായി സുരക്ഷിതരല്ലെന്നാണ് ബ്ലൂംബെര്‍ഗ് സർവേ പറയുന്നത്.
ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി