നിങ്ങളുടെ കൈവശമുള്ളത് 'നല്ല രഹസ്യ'മാണോ? എങ്കില്‍ ജീവിതത്തില്‍ 'പോസറ്റീ'വെന്ന് പഠനം !


നിങ്ങള്‍ സൂക്ഷിക്കുന്ന രഹസ്യത്തിന്‍റെ സ്വഭാവം അനുസരിച്ചാകും അത് നിങ്ങള്‍ക്ക് പകരുന്ന ഊര്‍ജ്ജത്തിന്‍റെ പോസറ്റീവും നെഗറ്റീവും വ്യത്യാസപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. (പ്രതീകാത്മക ചിത്രം ഗെറ്റി)
 

Studies show that positive secrets give positive vibes in life bkg


ശ്ശ്! ഒരു രഹസ്യമുണ്ട്, പക്ഷേ അത് പരസ്യമാക്കണം. സംഗതി ഇതാണ്, നിങ്ങൾ കേൾക്കുന്ന രഹസ്യങ്ങൾ പോസിറ്റീവ് ആണെങ്കിൽ അധികം ആരോടും പറയാൻ നിൽക്കണ്ട, കാരണം സംഗതി രഹസ്യമായി നിങ്ങളുടെ മനസ്സിൽ ഇരിക്കുന്നിടത്തോളം കാലം നല്ല പോസിറ്റീവ് ഊർജ്ജം കിട്ടുമത്രേ. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടത്തൽ. രഹസ്യം എന്താണെന്നതിനെ ആശ്രയിച്ച് രഹസ്യങ്ങൾ സൂക്ഷിക്കുന്നത് ആളുകൾക്ക് ഊർജ്ജം നൽകുമെന്നാണ് പഠനത്തിലെ വെളിപ്പെടുത്തൽ. അതായത് സംഗതി നല്ല വാർത്തയാണെങ്കിൽ പോസിറ്റീവ് ഊർജ്ജവും മോശം വാർത്തയാണെങ്കിൽ നെഗറ്റീവ് ഈർജ്ജവും നമ്മളിൽ നിറയുമെന്ന് സാരം.

കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ മൈക്കൽ സ്ലെപിയ നടത്തിയ പഠനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തൽ. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്‍റെ ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി: ആറ്റിറ്റ്യൂഡ്സ് ആൻഡ് സോഷ്യൽ കോഗ്നിഷനിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഞ്ച് വ്യത്യസ്ത പരീക്ഷണ ഘട്ടങ്ങളിലായി ഏകദേശം 4,000 ആളുകളെയാണ് പഠനത്തിന്‍റെ ഭാഗമാക്കിയത്.

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !

കൊളംബിയ ബിസിനസ് സ്കൂളിലെ അസോസിയേറ്റ് പ്രൊഫസറാണ് സ്ലെപിയൻ. നല്ല വാർത്തകളോടുള്ള ആളുകളുടെ പ്രതികരണത്തെക്കുറിച്ചായിരുന്നു സ്ലെപിയന്‍റെ ഗവേഷണം. ഇതിൽ അദ്ദേഹം പരിശോധിച്ചത്, ആളുകൾ ഈ നല്ല വാർത്തകൾ മറ്റുള്ളവരുമായി ചർച്ച ചെയ്യാനും പങ്കിടാനും ആഗ്രഹിക്കുന്നുണ്ടോ അതോ അവ സ്വകാര്യമായി സൂക്ഷിക്കാനാണോ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു. പരീക്ഷണത്തിൽ അദ്ദേഹം കണ്ടെത്തിയത് രഹസ്യമായി സൂക്ഷിക്കപ്പെടുന്ന നല്ല വാർത്തകൾ രഹസ്യമല്ലാത്ത നല്ല വാർത്തകളേക്കാൾ "ഊർജ്ജം" നൽകുന്നതാണെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ലെപിയൻ പറയുന്നത് നല്ല വാർത്തകൾ സ്വയം സൂക്ഷിക്കുന്നത് ആരോഗ്യപ്രദമാണന്നാണ്.

കശുമാവിന്‍ തോട്ടത്തില്‍ മണ്‍കുടം; കുടം തുറന്നപ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള നൂറ് കണക്കിന് ചെമ്പ് നാണയങ്ങള്‍ !

രഹസ്യങ്ങൾ സൂക്ഷിക്കുന്നത് നമ്മുടെ ക്ഷേമത്തിന് ദോഷകരമാണെന്ന് രഹസ്യാത്മകതയെക്കുറിച്ചുള്ള മുൻ ഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ആ പഠനങ്ങളിൽ  നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രഹസ്യങ്ങൾ സൂക്ഷിക്കുന്നത് മാത്രമാണ് പരിശോധിച്ചിരുന്നത്. തന്‍റെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്ലെപിയൻ അവകാശപ്പെടുന്നത്, നല്ല രഹസ്യങ്ങൾ ആളുകളെ ഊർജ്ജ്വസ്വലരാക്കും എന്നാണ്. രഹസ്യം ഒടുവിൽ വെളിപ്പെടുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണമെന്നും അദ്ദേഹം പഠനത്തിൽ വ്യക്തമാക്കുന്നു. 

'വിഭജിക്കപ്പെട്ട ആകാശം'; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഒരു ആകാശത്തിന് രണ്ട് നിറം ! വീഡിയോ വൈറല്‍


 

Latest Videos
Follow Us:
Download App:
  • android
  • ios