'ടു ബിഎച്ച്കെ ഫ്ലാറ്റില്‍ ഇരുപത് പേര്‍ക്കൊപ്പം ജീവിതം'; ഇംഗ്ലണ്ടിലെ ജീവിതം പങ്കുവച്ച് വിദ്യാര്‍ത്ഥികള്‍ !

ലണ്ടനിലെ ചില സ്ഥാപനങ്ങൾക്ക് യുകെയിലേതിനേക്കാൾ കൂടുതൽ വിദേശ വിദ്യാർത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനയ്ക്ക് തതുല്യമായ രീതിയില്‍ യുകെയില്‍ താമസ സൗകര്യങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

Students sharing their study life in England bkg


ബംഗ്ലാദേശില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പഠനത്തിനെത്തിയ നസ്മുഷ് ഷഹാദത്ത് പറയുന്നത്,' ഇവിടെ വന്ന് രണ്ട് മാസത്തോളം എനിക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കാന്‍ കഴിഞ്ഞില്ല. കാരണം, അന്ന് രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റില്‍ ഇരുപത് പുരുഷന്മാര്‍ക്കൊപ്പമായിരുന്നു എന്‍റെ ജീവിതം, ഞാൻ എങ്ങനെയാണ് ജീവിക്കുന്നുവെന്നത് അവർ കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.' എന്നാണ്. ഇത് നസ്മുഷിന്‍റെ മാത്രം ജീവിതമല്ല, വിദേശത്ത് നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിലെത്തിയ ആയിരക്കണക്കിന് യുവതി-യുവാക്കളുടെ ജീവിത ചിത്രമാണ്. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്ന് ലോകപ്രശസ്തമായ ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളിലേക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പഠനത്തിനായെത്തുന്നത്. ഇവരുടെ എല്ലാവരുടെയും ജീവിതത്തിലെ സമാനമായ അവസ്ഥയിലൂടെയാണ് നസ്മുഷും കടന്ന് പോകുന്നത്. 

യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സമീപ വർഷങ്ങളിൽ സർക്കാറിന്‍റെ ഭാഗത്ത് നിന്നും വലിയ പ്രോത്സാഹനമായിരുന്നു ഉണ്ടായിരുന്നത്. 2015 - 16 അധ്യായന വര്‍ഷത്തില്‍  1,13,015 അന്തർദ്ദേശീയ വിദ്യാർത്ഥികളായിരുന്നു ലണ്ടനില്‍ ഉണ്ടായിരുന്നതെങ്കില്‍ ഹയർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി (HESA) പ്രകാരം 2020-21-ൽ അത് 1,79,425 ലേക്ക് ഉയര്‍ന്നു. അതായത്, വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 59 ശതമാനത്തിന്‍റെ വര്‍ദ്ധന. ഇപ്പോൾ, ലണ്ടനിലെ ചില സ്ഥാപനങ്ങൾക്ക് യുകെയിലേതിനേക്കാൾ കൂടുതൽ വിദേശ വിദ്യാർത്ഥികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനയ്ക്ക് തതുല്യമായ രീതിയില്‍ യുകെയില്‍ താമസ സൗകര്യങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

'പ്രണയം ഇങ്ങനാണ്...'; ഓട്ടോ റിക്ഷയിലെ 'പ്രണയ വ്യാഖ്യാനം' വൈറല്‍ !

ഇന്ത്യയില്‍ നിന്നും നിയമം പഠിക്കാനെത്തിയ രാഷവ് കൗശിക്ക് പറയുന്നത്, തനിക്ക് ഒരു വീടെടുക്കാന്‍ 14 ലക്ഷം രൂപ ചെലവായെന്നാണ്. അതും രണ്ട് പേര്‍ ചേര്‍ന്ന് ഷെയര്‍ ചെയ്തിട്ട് പോലും. ഏതാണ്ട് നാല്‍പ്പത് ലക്ഷത്തോളം വരുന്ന കോഴ്സ് ഫീസിന് പുറമേയാണ് ഇതെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഈക്കാര്യത്തില്‍ കൂടുതല്‍ നടപടികളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

350 വര്‍ഷത്തിന് ശേഷം, അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ 'കടുവ നഖം' ഇന്ത്യയിലേക്ക് !

വിദ്യാര്‍ത്ഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുനിപോള്‍ (the home of student housing) എന്ന ചാരിറ്റിയുടെ സിഇഒ മാര്‍ട്ടിന്‍ ബ്ലേക്കി പറയുന്നത്, 'ഒരു വീട്ടിൽ ഒരു മുറി വാടകയ്‌ക്കെടുക്കുന്നതിനേക്കാൾ 35 % കൂടുതൽ ചെലവേറിയതാണ് സര്‍വ്വകലാശാല മുന്നോട്ട് വയ്ക്കുന്ന താമസ സൗകര്യങ്ങളെ'ന്നാണ്. ഇത് മൂലം യുകെയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും പലരും തിരികെ മടങ്ങാന്‍ നിര്‍ബന്ധിതരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ഇതിന്‍റെ അവസാനമെന്നത് ആളുകളുടെ സ്വപ്നങ്ങള്‍ നിശബ്ദമായി ഇല്ലാതാക്കുന്നു' ബ്ലേക്കി പറയുന്നു. "യുകെയിലെ വീട് കച്ചവടത്തിലെ നിലവിലെ സമ്മർദ്ദം വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിലുടനീളം അനുഭവപ്പെടുന്നു. ഈ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും പോലെ സർവകലാശാലകൾ പരിശ്രമിക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ നല്‍കുന്ന മറുപടി. മാത്രമല്ല, യുകെയിലേക്ക് വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ത്ഥികള്‍ വരുന്നതിന് മുമ്പു തന്നെ താമസ സൗകര്യങ്ങള്‍ ശരിയാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. 


 

Latest Videos
Follow Us:
Download App:
  • android
  • ios