വീട്ടില്‍ പ്രേതബാധയുണ്ടോ? പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍ !
ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ രാത്രി താമസിച്ച ശേഷം അവിടെ അത്തരം സാന്നിധ്യമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
പുതിയ ഐഡിയ വേണം എങ്കിലേ മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയൂ. കാരണം എല്ലാ മേഖലയിലും അത്രയേറെ മത്സരമാണ് ഇപ്പോള്‍. ഈ പ്രശ്നത്തിന് തായ്‍ലന്‍ഡില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തി. പ്രേതബാധ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുക. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏറെ ഗുണം ചെയ്യുന്ന പുതിയ പദ്ധതി എന്തായാലും വിജയം കാണുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. പ്രേതങ്ങളോ അസാധാരണമായ എന്തെങ്കിലും ഊര്‍ജ്ജമോ (പാരാനോര്‍മ്മല്‍ ആക്ടിവിറ്റി) ഉള്ള പ്രദേശം പരിശോധിച്ച്, പറയപ്പെടുന്നത് പോലെ എന്തെങ്കിലും പ്രശ്നം പ്രദേശത്ത് ഉണ്ടോയെന്ന് അന്വേഷിച്ച ശേഷമാണ് യുവാക്കള്‍ പ്രശ്നരഹിത മേഖലയാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിനായി പ്രശ്നബാധിത പ്രദേശങ്ങളില്‍ ഇവര്‍ രാത്രികാലങ്ങളില്‍ ചെലവഴിക്കും.
തായ്‍ലന്‍ഡില്‍ നിന്നുള്ള യാങ് മായ് പ്രവിശ്യയിലെ രാജമംഗല യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ലാന്നയിലെ വൈഫി ചെങ് എന്ന 21 വയസ്സുള്ള വിദ്യാർത്ഥിയാണ് ആദ്യമായി ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. ഒപ്പം വൈഫി ചെങിന്‍റെ സുഹൃത്തും 22 കാരനുമായ ശ്രേത്താവുട്ട് ബൂൺപ്രഖോങ്ങുമുണ്ട്. റിയല്‍ ഏസ്റ്റേറ്റ് രംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വില്പനയ്ക്ക് വച്ച വീടുകളിലോ കെട്ടിടങ്ങളിലോ ഉള്ളതായി പറയപ്പെടുന്ന പ്രേത സാന്നിധ്യം. പ്രേത ശല്യമോ, ഇത്തരത്തില്‍ പാരാ നോര്‍മല്‍ എനര്‍ജിയോ ഉണ്ടെന്ന് പരാതിപ്പെടുന്ന വീടുകളിലും കെട്ടിടങ്ങളിലുമാണ് പ്രധാനമായും ഇവര്‍ പരിശോധന നടത്തുന്നതും.
3,000 ഒഴിവുകള്‍; ഇന്ത്യയിലെ യുവ പ്രൊഫഷണലുകളെ ബ്രിട്ടന്‍ വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ ?
ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സ്ഥലങ്ങളില്‍ രാത്രി താമസിച്ച ശേഷം അവിടെ അത്തരം സാന്നിധ്യമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇത് റിയല്‍ ഏസ്റ്റേറ്റ് രംഗത്ത് ഏറെ സഹായകരമാകുമെന്നും ഇത്തരം പ്രശ്നങ്ങളില്‍ തട്ടി വില്പന നിന്ന വസ്തുക്കള്‍ വില്പക്കാന്‍ സഹായിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്യുന്നു. തായ് പ്രസിദ്ധീകരണമായ ദി നേഷനിലാണ് ഈ വിദ്യാര്‍ത്ഥികളെ കുറിച്ച് റിപ്പോര്‍ട്ട് വന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ ആശയം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വാര്‍ഷിക ശമ്പളം ലക്ഷങ്ങള്‍; യുഎസില്‍ ശവസംസ്കാര ചടങ്ങ് പഠിപ്പിക്കാനും കോഴ്സുകള്‍ !
ആശയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ക്ലയന്‍സുകളെ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രേതരഹിത ഭവന സർട്ടിഫിക്കേഷനുകൾക്ക് ആവശ്യക്കാരുണ്ടെന്നാണ് ചെങ് അവകാശപ്പെടുന്നത്. 'ശവസംസ്കാര ചടങ്ങുകളിലോ മറ്റ് പ്രേതബാധയുള്ള സ്ഥലങ്ങളിലോ രാത്രി ചെലവഴിക്കുന്നത് പോലെയുള്ള സമാനമായ ജോലികൾ ഏറ്റെടുക്കാനും തയ്യാറാണ്.' എന്ന് വൈഫി ചെങ് അവകാശപ്പെട്ടു. അതേസമയം തനിക്ക് പ്രേതങ്ങളില്‍ ഭയമുണ്ടെന്നാണ് ബൂൺപ്രഖോംഗ് പറഞ്ഞത്. പ്രേതങ്ങൾ യഥാർത്ഥമല്ലെന്ന് വിശ്വസിക്കാനും പണം സമ്പാദിക്കാനും ഈ ജോലി സഹായിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ആ വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ഇനി ഇത്തരം എന്തെങ്കിലും ജോലി ലഭിച്ചാല്‍ താന്‍ സുരക്ഷയ്ക്കായി എന്തെങ്കിലും ഉപകരണം കൈയില്‍ കരുതുമെന്നും ബൂൺപ്രഖോംഗ് കൂട്ടിച്ചേര്‍ത്തു.
'ആറ്റിറ്റ്യൂഡ് ആണ് സാറെ മെയിന്‍'; വാഹനമോടിക്കുന്നതിനിടെ പിടിക്കപ്പെട്ട 13 കാരന്‍റെ പ്രതികരണം വൈറല്‍