Asianet News MalayalamAsianet News Malayalam

പാഴ്സൽ തുറന്നതേ ഓർമ്മയുള്ളൂ, പേടിച്ച് അലറിക്കരഞ്ഞുകൊണ്ടോടി വിദ്യാർത്ഥിനി

പാക്കറ്റ് തുറന്നതേ ഓർമ്മയുള്ളൂ. ചിലന്തികളേയും അതുപോലെയുള്ള ജീവികളേയും തനിക്ക് പേടിയില്ലാത്തതാണ് എന്നാലും ജീവനുള്ള ഒരു തേളിനെ കണ്ടപ്പോൾ പേടിച്ചുപോയി എന്നാണ് അലോൺസോ പറയുന്നത്.

student finds live scorpion in her parcel in Bristol
Author
First Published Oct 12, 2024, 11:22 AM IST | Last Updated Oct 12, 2024, 11:22 AM IST

ഓർഡർ ചെയ്ത ബൂട്ടിന്റെ പാഴ്സലെത്തി, തുറന്നുനോക്കിയ വിദ്യാർത്ഥിനിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. പാഴ്സലിന്റെ അകത്ത് കണ്ടെത്തിയത് ജീവനുള്ള തേളിനെയാണ്. 

യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സോഫിയ അലോൺസോ-മോസിംഗറാണ് ഷെയ്നിൽ നിന്നുള്ള തന്റെ പാഴ്സലിൽ തേളിനെ കണ്ടത്. ആദ്യം അവൾ കരുതിയത് അതൊരു കളിപ്പാട്ടമാണ് എന്നാണ്. എന്നാൽ, പിന്നീടാണ് അത് ജീവനുള്ള ഒരു തേളാണ് എന്ന് കണ്ടെത്തിയത്. 

ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അലോൺസോ, ഭയാനകം എന്നാണ് തന്റെ ഈ അനുഭവത്തെ അവൾ വിശേഷിപ്പിക്കുന്നത്. ഒരു ജോഡി ബൂട്ടാണ് പാഴ്സലിൽ ഉണ്ടായിരുന്നത്. എന്നാൽ, ബൂട്ട് എടുക്കുന്നതിന് മുമ്പ് തന്നെ തേൾ കണ്ണിൽ പെട്ടു. അത് ജീവനുള്ളതാണ് എന്ന് മനസിലായ അപ്പോൾ തന്നെ അവൾ അലറിവിളിച്ചുകൊണ്ട് പാഴ്സൽ അതുപോലെ അടയ്ക്കുകയും കൂട്ടുകാരികളെ സഹായത്തിന് വിളിക്കുകയും ചെയ്തു. 

പാക്കറ്റ് തുറന്നതേ ഓർമ്മയുള്ളൂ. ചിലന്തികളേയും അതുപോലെയുള്ള ജീവികളേയും തനിക്ക് പേടിയില്ലാത്തതാണ് എന്നാലും ജീവനുള്ള ഒരു തേളിനെ കണ്ടപ്പോൾ പേടിച്ചുപോയി എന്നാണ് അലോൺസോ പറയുന്നത്. അവളുടെ കൂട്ടുകാർ അതിനെ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട്, നാഷണൽ സെന്റർ ഫോർ റെപ്റ്റൈൽ വെൽഫയറിൽ വിളിക്കുകയും ചെയ്തു. 

ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാൻഡാണ് ഷെയ്ൻ. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് കമ്പനി വക്താവ് പറഞ്ഞത്. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല എന്നും വിഷയത്തിൽ അലോൺസോയോ‌ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ വേണ്ടത് ചെയ്യുന്നുണ്ട് എന്നും ഷെയ്നിൽ നിന്നും പറയുന്നു. 

എന്തായാലും, പാഴ്സലിൽ ജീവനുള്ള തേളിനെ കണ്ടതിന്റെ ഭയവും ഞെട്ടലും ഇപ്പോഴും അവളെയും കൂട്ടുകാരികളെയും വിട്ട് പോയിട്ടില്ല എന്നാണ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios