ബാഡ്മിന്‍റണ്‍ കളിച്ച് കിട്ടിയ സമ്മാനത്തുകയ്ക്ക് ജോലിക്കാരിക്ക് ഫോണ്‍; ചേര്‍ത്ത് പിടിച്ച് സോഷ്യൽ മീഡിയയും!
സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അങ്കിതിനെയും അവന്‍റെ മാതാപിതാക്കളെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
അങ്കിതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരം. ആ കുരുന്നിന്‍റെ മനസിലെ നന്മ ഇന്ന് സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ മത്സരിച്ച് ജയിച്ച ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ ജോലിക്കാരിക്ക് ആ കുരുന്ന് സമ്മാനിച്ചത് ഒരു ഫോണ്‍. ഫോണിന്‍റെ വിലയേക്കാള്‍ ആളുകളെ ആകര്‍ഷിച്ചത് അവന്‍റെ മനസിലെ നന്മയാണ്. അങ്കിത്തിന്‍റെ അച്ഛന്‍ വി ബാലാജി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അങ്കിതിന്‍റെ നന്മ തിരിച്ചറിഞ്ഞത്.
വി ബാലാജി തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു., 'അങ്കിത് ഇതുവരെയായി വാരാന്ത്യ ടൂര്‍മെന്‍റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്‍റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.' ഒറ്റ ദിവസം കൊണ്ട് മുന്നേ മുക്കാല്‍ ലക്ഷത്തോളം കാഴ്ചക്കാരാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇതിനകം കണ്ടത്. ഏതാണ്ട് അരലക്ഷത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. നിരവധി കാഴ്ചക്കാര്‍ അങ്കിതിനെയും അവന്‍റെ മാതാപിതാക്കളെയും അഭിനന്ദിക്കാനായി എത്തി.
വീൽചെയറിൽ ഇരുന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ചൈനീസ് ദമ്പതികള്‍ !
'ദൈവം അനുഗ്രഹിക്കട്ടെ. ഞാന്‍ ഇതിന്‍റെ ഒരു സ്ക്രീന്‍ ഷോട്ട് എടുക്കുന്നു. എന്‍റെ വാട്സാപ്പ് ഡിപിയാക്കാന്‍.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ബ്രില്ല്യന്‍റ്. നിങ്ങള്‍ മാതാപിതാക്കളും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു കുട്ടിയെ സംബന്ധിച്ച് 'നല്‍കുക' എന്നതിനേക്കാള്‍ മഹത്തരമായ മറ്റൊന്നില്ല. അത് വളരെ പ്രധാനമാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അങ്കിതിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് എഴുതിയവരും കുറവല്ല. മറ്റ് ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവന്‍ ബാറ്റ്മിറ്റണ്‍ കളിച്ച് വിജയിച്ച കാശുപയോഗിച്ചാണ് ഫോണ്‍ വാങ്ങിയതെന്ന് ബാലാജി മറുപടി നല്‍കി.