14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; അഗ്നിപര്‍വ്വത സ്ഫോടനത്തിന് സാധ്യത, ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ !

ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് മൂന്ന് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 4,000-ത്തോളം ആകള്‍ ജീവിക്കുന്ന ഗ്രിന്‌ഡാവിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

State of emergency in Iceland after 800 earthquakes in 14 hours bkg

ഗ്രീന്‍ലാന്‍ഡിനും യൂറോപ്പിനും ഇടയ്ക്ക് നോര്‍വീജിയന്‍ കടില്‍ സ്ഥിതി ചെയ്യുന്ന ഐസ്‍ലാന്‍ഡില്‍ 14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി. ഇന്നലെ രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപിൽ ശക്തമായ ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീന്‍ലാന്‍ഡിന്‍റെ ദിശയിലുള്ള രാജ്യത്തെ തെക്കെ അറ്റത്തെ മുനമ്പായ റെയ്‌ക്‌ജാനസ് ഉപദ്വീപാണ് ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം. ഭൂചനങ്ങള്‍ പ്രദേശത്ത് അഗ്നിപർവ്വത സ്‌ഫോടനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജിയോതെർമൽ സ്പാകൾക്കും ആഡംബര ഹോട്ടലുകൾക്കും പേരുകേട്ട ഗ്രിൻഡാവിക്കിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂൺ ഭൂകമ്പത്തെ തുടർന്ന് മുൻകരുതൽ നിലയിൽ കഴിഞ്ഞ വ്യാഴാഴ്ച തന്നെ അടച്ചിരുന്നു. 

20 -കാരന്‍റെ മരണത്തിന് കാരണമായ 'ഫ്രൈഡ് റൈസ് സിന്‍ഡ്രാമി'നെ കരുതിയിരിക്കുക !

"ഭൂകമ്പങ്ങൾ സംഭവിച്ചതിനേക്കാൾ വലുതാകാം, ഈ സംഭവങ്ങളുടെ പരമ്പര ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം," എന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് മുന്നറിയിപ്പ് നല്‍കുന്നു. "കുറച്ച് ദിവസങ്ങൾക്കുള്ളിൽ" ഒരു സ്‌ഫോടനം നടക്കുമെന്ന് ഐസ്‌ലാൻഡിക് മെറ്റ് ഓഫീസും (ഐഎംഒ) മുന്നറിയിപ്പ് നല്‍കുന്നു.  ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് മൂന്ന് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 4,000-ത്തോളം ആകള്‍ ജീവിക്കുന്ന ഗ്രിന്‌ഡാവിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാറിന്‍റെ അറിയിപ്പില്‍ പറയുന്നു. തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയായി രണ്ട് ശക്തമായ ഭൂചലനങ്ങളും അനുഭവപ്പെട്ടു, ഭൂചലനത്തില്‍ തെക്കൻ തീരത്തിന്‍റെ ഭൂരിഭാഗവും വീടുകളിലെയും ജനാലകളും വീട്ടുപകരണങ്ങളും ഇളകിമറിഞ്ഞുവീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആള്‍നാശമോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. 

45 മിനിറ്റ് നീണ്ട കൊലയാളി തിമിംഗലങ്ങളുടെ ആക്രമണം; യാച്ചിലെ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു !

പുറത്ത് വരുന്ന ആദ്യ റിപ്പോര്‍ട്ടുകളില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായത്,  അതേസമയം പ്രദേശത്ത് ചെറുയ തോതിലുള്ള ഭൂചനങ്ങള്‍ വര്‍ദ്ധിച്ചെന്നും കഴിഞ്ഞ ഒക്ടോബര്‍ മുതല്‍  ഉപദ്വീപിൽ ഏകദേശം 24,000 ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഐഎംഒയുടെ (The Icelandic Met Office) റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം ഭൂചലനങ്ങളുടെ ഒരു പരമ്പര തന്നയുണ്ടായി. ഏതാണ്ട് 800 ഓളം ചെറുതും വലുതുമായ ഭൂചലനങ്ങളാണ് 14 മണിക്കൂറിനുള്ളില്‍ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഭൂചലനം ഉപരിതലത്തില്‍ ദൃശ്യമായാല്‍‌ അത് അഗ്നിപർവ്വത സ്ഫോടനത്തിന് വഴി തെളിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios