നിങ്ങളുടെ വിവാഹത്തില്‍ വിദേശികള്‍ പങ്കെടുക്കണോ? എത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് റെഡി !
ഇന്ത്യയിൽ 300-ലധികം വ്യത്യസ്ത തരത്തിലുള്ള വിവാഹങ്ങളുണ്ടെന്നും രാജ്യം പ്രതിവർഷം 11 ദശലക്ഷം വിവാഹങ്ങൾ ആഘോഷിക്കുന്നുണ്ടെന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു.
ഇന്ത്യയിലെ നൃത്തങ്ങള്‍ ചേര്‍ന്ന വര്‍ണ്ണാഭമായ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കി സ്റ്റാര്‍ട്ട്പ്പ് കമ്പനി. ഇന്ത്യയിലെ, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളില്‍ നിന്ന് പണം ഈടാക്കി പങ്കെടുപ്പിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി. 2016-ൽ ഹംഗേറിയൻ-ഓസ്‌ട്രേലിയൻ വംശജയായ ഓർസി പാർക്കാനി സ്ഥാപിച്ചതാണ് JoinMyWedding എന്ന ഈ സ്റ്റാര്‍ട്ട്പ്പ് കമ്പനി. പരമ്പരാഗത ഇന്ത്യൻ വിവാഹങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിവാഹങ്ങളില്‍ പങ്കെടുക്കാനാണ് വിദേശികള്‍ക്ക് JoinMyWedding അവസരം ഒരുക്കുന്നത്.
ഇന്ത്യയിൽ 300-ലധികം വ്യത്യസ്ത തരത്തിലുള്ള വിവാഹങ്ങളുണ്ടെന്നും രാജ്യം പ്രതിവർഷം 11 ദശലക്ഷം വിവാഹങ്ങൾ ആഘോഷിക്കുന്നുണ്ടെന്നും കമ്പനിയുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. ഇവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവാഹാഘോഷങ്ങള്‍ക്കാണ് വിദേശികളെത്തുക. ഇന്ത്യന്‍ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ഒരു ടൂറിസ്റ്റില്‍ നിന്ന് 12,488 രൂപയാണ് ഈടാക്കുന്നത്. രണ്ട് ദിവസത്തേക്കാണെങ്കില്‍ 20,814 രൂപയാകും. വിവാഹത്തില്‍ മാത്രമല്ല, വിവാഹം കഴിഞ്ഞ ദമ്പതിമാരിലേക്കും JoinMyWedding ഇറങ്ങിച്ചെല്ലുന്നു. ദമ്പതികള്‍ക്ക് അവരുടെ പ്രണയകഥകളും വിവാഹ യാത്രാ വിവരണങ്ങളും എഴുതി അയക്കാനും സ്റ്റാര്‍ട്ട്പ്പ് അവസരമൊരുക്കുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം
വെള്ളം പോലെ കലരണമെന്ന് ഇനി പറയരുത്; ഒന്നിച്ചൊഴുകുമ്പോഴും പരസ്പരം കലരാതെ 'രണ്ട് നദികള്‍' !
'ഒറ്റയടിക്ക് വ്യത്യസ്ത സാംസ്കാരിക ഘടകങ്ങളിലേക്ക് നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നു. പ്രദേശിക ജനതയെ കണ്ടുമുട്ടുക. അവരുമായി ഇടപഴകുക, പ്രാദേശിക ഭക്ഷണ രീതികള്‍ ആസ്വദിക്കുക, ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കുക, സംഗീതം, വിവാഹാന്തരീക്ഷം. വിനോദം, മറ്റ് ആചാരങ്ങള്‍, വാസുവിദ്യ തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ഇത്തരം യാത്രകളിലൂടെ സാധിക്കുന്നുവെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒ ഓർസി പാർക്കാനി പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിപ്രായം രൂപീകരിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു. ട്വിറ്ററില്‍ (X) Sukhada പങ്കുവച്ച joinmywedding ന്‍റെ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കകം അരലക്ഷത്തിലേറെ പേര്‍ ഈ ട്വീറ്റ് കണ്ടു. നിരവധി പേര്‍ ഗംഭീര ആശയം എന്നായിരുന്നു കുറിച്ചത്.