ഏഴ് ലക്ഷം പേര്‍ വായിച്ച സ്റ്റാര്‍ട്ടപ്പ് ആശയം; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് വായിക്കാം

ഒരു എക്സ് ഉപയോക്താവ് പുതിയൊരു സ്റ്റാര്‍ട്ട് അപ്പ് ആശയവുമായി രംഗത്തെത്തിയപ്പോള്‍ നിരവധി പേരാണ് തങ്ങളുടെ നിരീക്ഷണങ്ങളെഴുതാനെത്തിയത്. ഒപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നു. 

Startup idea written on social media goes viral


വിവിധ സംരംഭ ആശയങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അത്തരം ചില ആശയങ്ങൾ എന്തുകൊണ്ട് സംരംഭങ്ങളായി വളര്‍ത്തിക്കൂടെന്ന് നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുമുണ്ടാകും. അടുത്തിടെ ബംഗളൂരു സ്വദേശിയായ ഒരു യുവതി, തന്‍റെ മനസില്‍ ഉദിച്ച ഒരു സംരംഭ ആശയം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധനേടി. പിന്നാലെ നിരവധി പേര്‍ ഈ ആശയത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. 

സംഗതി മറ്റൊന്നുമല്ല, ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കുന്നതിനായി പാചകക്കാരെ പരിശീലിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട മറ്റെല്ലാ സേവനങ്ങളും നൽകുകയും ചെയ്യുന്ന ഒരു നൂതന സ്റ്റാർട്ടപ്പ് ആശയമാണ് അവർ പങ്കുവെച്ചത്. ഈ സമൂഹ മാധ്യമ കുറിപ്പ് വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല വലിയ ചർച്ചയാവുകയും ചെയ്തു. പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു വിഭാഗം ആളുകൾ പോസ്റ്റിനോട് അനുകൂലമായി പ്രതികരിച്ചപ്പോൾ മറ്റൊരു വിഭാഗം ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളും വെല്ലുവിളികളും പങ്കുവെച്ചു.

അമൃത എന്ന എക്സ് ഉപഭോക്താവാണ് ഇത്തരത്തിൽ ഒരു ആശയം പങ്കുവെച്ചത്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചതോടെ ആളുകൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടിത്തുടങ്ങിയെന്നാണ് അമൃത പറയുന്നത്. കൂടുതൽ കുടുംബങ്ങൾ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം തേടുന്നതിനാൽ അതുമായി ബന്ധപ്പെട്ട വിപണന സാധ്യത തള്ളിക്കളയരുതെന്നാണ് ഇവരുടെ അഭിപ്രായം. ഇനിയും കൂടുതൽ വിപുലമാക്കപ്പെടാനും എന്നാൽ, അല്പം പോലും ഉപയോഗപ്പെടുത്താത്തതുമായ ഒരു വിപണിയാണ് ഇതൊന്നും അവർ കൂട്ടിച്ചേർത്തു. 

വിവാഹ ഘോഷയാത്രയ്ക്കിടെ പ്രിയപ്പെട്ട വളര്‍‌ത്തുനായയുമായി വരന്‍റെ നൃത്തം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഇനി തായ്‍ലന്‍ഡിലേക്ക് ഇല്ല'; പ്രളയജലത്തിലൂടെ നീങ്ങുന്ന കൂറ്റന്‍ പെരുമ്പാമ്പിന്‍റെ വീഡിയോ വൈറല്‍

സമൂഹത്തിന്‍റെ വിവിധ ശ്രേണിയിലുള്ള ആളുകളെ ആകർഷിക്കത്തക്ക വിധത്തിൽ തന്നെ ഈ സംരംഭം നടപ്പിലാക്കാൻ കഴിയുമെന്നും അമൃത പോസ്റ്റിൽ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പരിശീലന പരിപാടികൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ആരോഗ്യം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവ് നേടാനും അതോടൊപ്പം തന്നെ അവരുടെ തൊഴിൽ മെച്ചപ്പെടുത്താനും വരുമാന സാധ്യതകൾ വർദ്ധിപ്പിക്കാനും സാധിക്കുമെന്നും അമൃത പറയുന്നു.

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അമൃതയുടെ ആശയത്തെ ഒരു വിഭാഗം ആളുകൾ സ്വാഗതം ചെയ്യുകയും ഏറെ സാധ്യതകളുള്ള ആശയമായി വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യ പോലുള്ള മധ്യവർഗക്കാർ കൂടുതലുള്ള ഒരു സാമൂഹിക വ്യവസ്ഥിതിയിൽ ഇത്തരം ആശയങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നായിരുന്നു മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്. മാത്രമല്ല, സ്റ്റാർട്ടപ്പുകളുടെ ലാഭത്തിനായുള്ള ദാഹത്താൽ തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നത് എന്തിനാണെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഏഴ് ലക്ഷത്തിലേറെ പേരാണ് അമൃതയുടെ കുറിപ്പ് ഇതിനകം കണ്ടത്. 

ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികൾ; 'മൊത്തം പ്രായം' 202 വയസ്
 

Latest Videos
Follow Us:
Download App:
  • android
  • ios