'പൂച്ചയെ പോലെ പമ്മി പമ്മി വീട്ടില്‍ കയറിയ ആളെ കണ്ട് ഞെട്ടി' ! ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക് !
വീട്ടില്‍ കയറിയ പുലി ഏതാണ്ട് 12 മണിക്കൂറോളും വീട്ടിനുള്ളില്‍ തങ്ങി. വിവരമറിഞ്ഞ് വനം വകുപ്പെത്തിയപ്പോള്‍ അവരെ ആക്രമിക്കുകയായിരുന്നു.
വനവുമായി ഏറെ അടുത്ത് കഴിയുന്ന പ്രദേശങ്ങളില്‍ മനുഷ്യനും മൃഗങ്ങളുടെ തമ്മിലുള്ള സംഘര്‍ഷം പതിവാണ്. കേരളത്തില്‍ കാട്ടുപന്നികളും കാട്ടാനകളും അപൂര്‍വ്വമായി പുലികളും പ്രശ്നം സൃഷ്ടിക്കുന്നു. സമാനയമായി തമിഴ്നാട്ടിലും ഇത്തരം മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ പതിവാണ്. കഴിഞ്ഞ ഞായറാഴ്ച തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരില്‍ പുള്ളിപുലി വീട്ടിനുള്ളില്‍ കയറി നടത്തിയ പരാക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പുള്ളിപ്പുലി വീട്ടിനുള്ളില്‍ കയറുന്നത് സിസിടിവിയില്‍ പതിഞ്ഞു. കൂനൂരിലെ ബ്രൂക്ക്‌ലാൻഡിലെ ജനവാസ മേഖലയില്‍ ദീപാവലി ദിനത്തിൽ പുലർച്ചെ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയ പുലി വീട്ടിലേക്ക് കയറുകയായിരുന്നു.
പുലി വീട്ടിലേക്ക് കയറി എന്നറിഞ്ഞ ഉടനം വീട്ടുടമ വനം വകുപ്പ് ജീവനക്കാരനെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പുലി അവരുടെ മുകളിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് 15 മണിക്കൂറോളം പുലി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പുലി വീട്ടില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി വനം വകുപ്പ് അറിയിച്ചു. വനം-അഗ്നിശമന സേനാംഗങ്ങൾ അടങ്ങുന്ന റെസ്ക്യൂ ടീമിലെ നാല് പേർ ഉൾപ്പെടെ ആറ് പേരെയാണ് പുള്ളിപുലി ആക്രമിച്ചത്.
സെഡാനില്‍ വന്ന് വീട്ടിലെ ചെടി ചട്ടികള്‍ മോഷ്ടിക്കുന്ന യുവതികള്‍; സിസിടിവി ക്യാമറ ദൃശം വൈറല്‍ !
പുലി വീട്ടില്‍ കയറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. "ഭയപ്പെടുത്തുന്നു, പക്ഷേ ഒരു തികഞ്ഞ കാഴ്ച." ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. “യഥാർത്ഥത്തിൽ 12 മണിക്കൂർ വീടിനുള്ളിൽ താമസിച്ചതിന് ശേഷം പുള്ളിപ്പുലി വീടുവിട്ടിറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണെന്ന് ഞാൻ ഊഹിക്കുന്നു.” മറ്റൊരാള്‍ കുറിച്ചു. "ബയോസ്ഫിയർ റിസർവ് വനങ്ങളിൽ മനുഷ്യർ വീടുകൾ പണിതു, നിങ്ങൾ പുള്ളിപ്പുലികളെ കുറ്റപ്പെടുത്തുന്നുണ്ടോ?" എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. രാത്രി 11 മണിയോടെ പുലി വീട്ടില്‍ നിന്നും പുറത്തിറങ്ങി. ഇതിനകം പരിക്കേറ്റ ആറ് പേരെയും പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലഗിരി ജില്ലയിൽ ജനവാസകേന്ദ്രത്തിൽ പുള്ളിപ്പുലി ഇറങ്ങുന്നത് ആദ്യമായല്ല. ഉദഗമണ്ഡലത്ത് ഒരു ആടിനെ പുലി കൊണ്ട് പോയിരുന്നു.
സ്വയം 'സമ്പന്നരെ'ന്ന് വിശ്വസിക്കുന്ന കോടീശ്വരന്മാരുടെ എണ്ണം വെറും 8 ശതമാനം മാത്രമെന്ന് പഠനം !