കുളിപ്പിക്കുന്നതിനിടെ ആനയുടെ കുത്തേറ്റ് 22 -കാരിയായ സ്പാനിഷ് വിദ്യാർത്ഥിനി മരിച്ചു; സംഭവം തായ്‍ലന്‍ഡിൽ

കാമുകനോടൊപ്പം ആനയെ കുളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന യുവതിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. 

Spanish student was stabbed to death by an elephant while bathing in Thailand


ല്പം സാഹസികതയൊക്കെ ഇല്ലാതെ എന്ത് വിനോദ യാത്ര എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ യുവാക്കളായ സഞ്ചാരികൾ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലവും തായ്‍ലന്‍ഡാണ്. എന്നാല്‍, പലപ്പോഴും ഇത്തരം സാഹസികതകൾ വലിയ ദുരന്തത്തിന് വഴി വയ്ക്കുന്നു. അടുത്തിടെ കാമുകനൊപ്പം തായ്‍ലന്‍ഡ് സന്ദര്‍ശിച്ച 22 -കാരിക്ക് അത്തരത്തമൊരു ദുരന്തം നേരിടേണ്ടിവന്നു. തായ്‍ലന്‍ഡിലെ എലിഫന്‍റ് കെയർ സെന്‍ററിൽ വച്ച് ആനയെ കുളിപ്പിക്കുന്നതിനിടെയാണ് യുവതി ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. 

എലിഫന്‍റ് കെയർ സെന്‍ററില്‍ വിനോദ സഞ്ചാരികളെയും ആനകളെ കുളിപ്പിക്കാന്‍ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ കാമുകനോടൊപ്പം ആനകളെ കുളിപ്പിക്കുന്നതിനിടെ അക്രമാസക്തനായ ആന യുവതിയെ കുത്തി കൊല്ലുക ആയിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വടക്ക് പടിഞ്ഞാറൻ സ്പെയിനിലെ വല്ലഡോലിഡ് സ്വദേശിയായ ബ്ലാങ്ക ഒസുൻഗുരെൻ ഗാർസിയയാണ് കൊല്ലപ്പെട്ടതെന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ തായ്‍ലൻഡിലെ യാവോ യായ് ദ്വീപിലെ കോ യാവോ എലിഫന്‍റ് കെയർ സെന്‍ററില്‍ വച്ച് കഴിഞ്ഞ ജനുവരി മൂന്നിനാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഹോസ്റ്റൽ മെസിലേക്കുള്ള ഉരുളക്കിഴങ്ങ് കാലുകൊണ്ട് ചവിട്ടിക്കഴുകി ജീവനക്കാരൻ; വീഡിയോ വൈറൽ

സ്പെയിനിലെ പാംപ്ലോണയിലെ നവാര സർവകലാശാലയിൽ നിയമവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കുന്ന അഞ്ചാം വർഷ വിദ്യാർത്ഥിയായിരുന്നു ബ്ലാങ്ക. തായ്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് ഇവര്‍ തായ്‍ലന്‍ഡില്‍ എത്തിയത്. മരണത്തില്‍ സർവകാശാല അഗാധമായ ദുഃഖം രേഖപ്പെടുത്തി. കാമുകനോടൊപ്പം ആനയെ കുളിപ്പിക്കുന്നതിനിടെ പ്രകോപിതനായ ആന അപ്രതീക്ഷിതമായി ബ്ലാങ്കയെ ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.  തായ്‍ലന്‍ഡ് ദേശീയോദ്യാന വകുപ്പിന്‍റെ കണക്കനുസരിച്ച് നാലായിരത്തിലധികം കാട്ടാനകൾ ഇവിടുത്തെ വന്യജീവി സങ്കേതങ്ങൾ, പാർക്കുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നുണ്ട്. അതോടൊപ്പം ഏതാണ്ട് 4,000 -ത്തോളം ആനകളെ ടൂറിസം കേന്ദ്രങ്ങളിലും മെരുക്കി വളര്‍ത്തുന്നുണ്ട്. 

ആദ്യപ്രസവത്തിന് ഡോക്ടർമാർ സൂചി വയറ്റിൽ മറന്നു, കണ്ടെത്തിയത് രണ്ടാം പ്രസവത്തിൽ; പരിക്കുകളോടെ കുഞ്ഞ് ആശുപത്രിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios