കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്

ചിത്രം പങ്കുവച്ച് കൊണ്ട് എറിന്‍ ഇങ്ങനെ കുറിച്ചു. 'എനിക്ക് കോവിഡ് ബാധിച്ചിരിക്കുന്നു, എന്‍റെ മകൻ എനിക്കായി ഉണ്ടാക്കി കിടപ്പുമുറിയുടെ വാതിലിന് സമീപത്തെ മേശപ്പുറത്ത് വച്ചത് നോക്കൂ,' 

son prepares meal for his mother suffering from covid bkg

സ്നേഹവും കരുണയും മനുഷ്യനെ എന്നും ഉത്തേജിപ്പിച്ചിട്ടേയുള്ളൂ. അതും കുട്ടികളുടെ സ്നേഹപ്രകടനങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. കഴിഞ്ഞ ദിവസം ഇതുപോലെ ഒരു കുഞ്ഞിന്‍റെ കരുതല്‍ ട്വിറ്ററില്‍ വൈറലായി. കൊവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന അമ്മയ്ക്ക് ഒരു ആറ് വയസുകാരന്‍ ഭക്ഷണം നല്‍കുകയും ഒപ്പം ഒരു കുറിപ്പെഴുതി വയ്ക്കുകയും ചെയ്തു. ഇത് കുട്ടിയുടെ അമ്മ ട്വിറ്റ് ചെയ്തതോടെയാണ് നെറ്റിസണ്‍സ് കുട്ടിയുടെ സ്നേഹത്തെ ഏറ്റെടുത്തത്. 

കൊവിഡ് ബാധിച്ച് കൊറന്‍റൈനിലായിരുന്നു അമ്മ എറിന്‍ റീഡ്. വീട്ടില്‍ ഒറ്റയ്ക്കൊരു മുറിയില്‍ കഴിയുമ്പോള്‍ എറിന്‍റെ മകനാണ് അമ്മയ്ക്കുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നത്. എറിന്‍ കൊവിഡ് ബാധിതയായിരുന്നപ്പോള്‍ മകന്‍ നല്‍കിയ ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് എറിന്‍ ഇങ്ങനെ കുറിച്ചു. 'എനിക്ക് കോവിഡ് ബാധിച്ചിരിക്കുന്നു, എന്‍റെ മകൻ എനിക്കായി ഉണ്ടാക്കി കിടപ്പുമുറിയുടെ വാതിലിന് സമീപത്തെ മേശപ്പുറത്ത് വച്ചത് നോക്കൂ,' 

 

 

കൂടുതല്‍ വായനയ്ക്ക്: ക്ഷീണിതനായി ഓട്ടോയില്‍ ഉറങ്ങിയ തൊഴിലാളിയെ പ്രശംസിച്ച് കമ്പനി സിഇഒ; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ് 

അസംസ്കൃത ചീരയും കുറച്ച് നൂഡില്‍സും അടങ്ങിയ പാത്രത്തിന് സമീപം മേശപ്പുറത്ത് ഒരു കുറിപ്പും അവന്‍ എഴുതി വച്ചിരുന്നു. "ഞാനിത് നിങ്ങള്‍ക്കായി ഉണ്ടാക്കിയതാണ്. നന്നായില്ലെങ്കില്‍ ക്ഷമിക്കൂ, ഭക്ഷണം നോക്ക്!' മകന്‍റെ കരുതല്‍ അമ്മ എറിന്‍ റീഡ് തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ചു. നിമിഷനേരം കൊണ്ട് തന്നെ ട്വിറ്റ് വൈറലായി. മൂന്ന് ലക്ഷത്തിന് മേലെ ആളുകളാണ് കുറിപ്പ് ഇതിനകം കണ്ടത്. രണ്ടായിരത്തി അഞ്ചൂറോളം പേര്‍ റീട്വീറ്റ് ചെയ്തു, അപ്പം രസകരമായ കമന്‍റുകളും പോസ്റ്റിന് ലഭിച്ചു. 

നിങ്ങള്‍ കുട്ടികളെ നന്നായി വളര്‍ത്തുന്നുവെന്ന് ചിലര്‍ കമന്‍റ് ചെയ്തു. മറ്റൊരാള്‍ അവന് തെറ്റ് പറ്റി. അത് നന്നായിരുന്നു എന്നാണ് കുറിച്ചത്. മറ്റ് ചിലര്‍ തങ്ങളുടെ കുട്ടിക്കാലത്ത് അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കൊടുത്ത കഥകള്‍ പങ്കുവച്ചു. കുട്ടിക്കെത്ര വായസായെന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. അമ്മയ്ക്ക് പെട്ടെന്ന് തന്നെ അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ചവരും കുറവല്ല. മറ്റ് ചിലര്‍ കുട്ടിയെ അകമഴിഞ്ഞ് പ്രസംസിച്ചു. വലിയൊരു കാര്യമാണ് കുട്ടി നീ ചെയ്തത്. നിന്‍റെ അമ്മ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ചിലര്‍ കമന്‍റ് ചെയ്തു. അമ്മയുടെ അസുഖകാലത്ത് ആ ആറ് വയസുകാരന്‍റെ കരുതലിന്‍റെ പെന്‍സില്‍ കൊണ്ടുള്ള എഴുത്ത് ഇതിനകം നെറ്റിസണ്‍സ് ഏറ്റെടുത്തു. 

കൂടുതല്‍ വായനയ്ക്ക്: കാലാവസ്ഥാ ദുരന്തം; ലോകത്തിലെ ആദ്യ 100 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളമടക്കം14 സംസ്ഥാനങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios