സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ


താൻ പതിവായി രാമയണം വായിക്കറുണ്ടെന്നും രാമൻ തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നുമാണ് ഇത് സംബന്ധിച്ച് റൗണക് പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

son gifting slippers to his mother it made of skin on his own body


സ്വന്തം ശരീരത്തില്‍ നിന്നെടുത്ത തൊലിയിൽ തീർത്ത ചെരുപ്പ് അമ്മയ്ക്ക് സമ്മാനമായി നൽകി ഞെട്ടിച്ച് മകൻ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള റൗണക് ഗുർജാർ എന്ന വ്യക്തിയാണ് സ്വന്തം തൊലി കൊണ്ട് അമ്മയ്ക്കായി ചെരുപ്പ് നിർമ്മിച്ച് നൽകിയത്.  ഒരു മതപരമായ ചടങ്ങിനിടെയാണ് റൗണക് ഗുർജാർ തന്‍റെ അമ്മയ്ക്ക് ഈ അതുല്യമായ സമ്മാനം നൽകിയത്.  രാമനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് താൻ ഇത്തരത്തിലൊരു പ്രവർത്തി ചെയ്തതെന്നാണ് റൗണക് പറയുന്നത്. 

താൻ പതിവായി രാമയണം വായിക്കറുണ്ടെന്നും രാമൻ തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നുമാണ് ഇത് സംബന്ധിച്ച് റൗണക് പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം അമ്മയ്ക്കായി തൊലി കൊണ്ട് ചെരുപ്പ് നിർമ്മിച്ചു നൽകിയാലും മതിയാകില്ലന്ന് രാമൻ രാമായണത്തിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് സ്വന്തം ചർമ്മത്തിൽ നിന്ന് പാദരക്ഷകൾ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിക്കാൻ ഞാൻ തീരുമാനിച്ചതെന്നും റൗണക് വ്യക്തമാക്കുന്നു. സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണെന്ന് സമൂഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവ്, സ്വർഗത്തിലേക്കുള്ള ഗോവണിയാണന്നും റൗണക് കൂട്ടിച്ചേര്‍ക്കുന്നു. 

ന​ഗ്ന വ്യായാമം; തങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ രഹസ്യം അതാണെന്ന് ദമ്പതികൾ, വൈറല്‍ വീഡിയോ കാണാം

'തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...'; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ

മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന ഒരു പരിപാടിക്കിടെയാണ് റൗണക് ഗുർജാർ അമ്മയ്ക്ക് ചെരിപ്പുകൾ സമ്മാനിച്ചത്. മാർച്ച് 14 മുതൽ 21 വരെ നടന്ന ഒരു മതപരമായ ചടങ്ങായിരുന്നു ഇത്. എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ, ഗുർജാർ അമ്മയ്ക്ക് ഏറെ വികാരഭരിതനായി ചെരിപ്പുകൾ സമ്മാനിക്കുന്നത് കാണാം. അമ്മയ്ക്ക് ഒരു ജോടി ചെരിപ്പുകൾ ഉണ്ടാക്കുന്നതിനായി റൗണക് ഗുർജർ തന്‍റെ തുടയിൽ നിന്നും ശസ്ത്രക്രിയയിലൂടെയാണ് ചർമ്മം എടുത്തെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശസ്‌ത്രക്രിയയെക്കുറിച്ചോ ചെരിപ്പുകൾ നിർമിക്കാനുള്ള തന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചോ അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. ഒരു ചെരുപ്പു തുന്നൽക്കാരനെ പ്രത്യേകമായി കണ്ടത്തിയാണ് ചെരുപ്പുകൾ അദ്ദേഹം ചെരുമ്പ് നിര്‍മ്മിക്കാനുള്ള സഹായം തേടിയത്. റൗണക്കിനെ പോലൊരു  മകനെ കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നാണ്,  മകന്‍റെ സമ്മാനത്തെക്കുറിച്ച് അമ്മ നിരുല മാധ്യമങ്ങോട് പറഞ്ഞത്.

25 ലക്ഷം 'വധുവില' നല്‍കാന്‍ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി
 

Latest Videos
Follow Us:
Download App:
  • android
  • ios