വിമാനം ഏഴ് മണിക്കൂര്‍ വൈകി, ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് യുവാവിന്‍റെ ശപഥം !
മറ്റൊരു വീഡിയോയില്‍ യാത്രക്കാരോട് വിമാനം വൈകുമെന്ന് പറഞ്ഞ ജീവനക്കാരനെ ഒരു യാത്രക്കാരന്‍ ഓടിവന്ന് ഇടിച്ച് താഴെയിടുന്നത് കാണാം..
കണക്ഷന്‍ ബസ് പിടിച്ച്, അല്ലെങ്കില്‍ കണക്ഷന്‍ ട്രെയിന്‍ പിടിച്ച് നമ്മളില്‍ പലരും യാത്ര ചെയ്തിട്ടുണ്ടാകും. സമാനമായി അന്താരാഷ്ട്രാതലത്തില്‍ യാത്ര ചെയ്യുന്നവര്‍ കണക്ഷന്‍ വിമാനം പിടിച്ച് യാത്ര ചെയ്യുന്നവരും ധാരാളമുണ്ട്. ദീര്‍ഘദൂര വിമാനങ്ങളുടെ കുറവാണ് ഇത്തരത്തില്‍ കണക്ഷന്‍ വിമാനം പിടിച്ച് യാത്ര ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സമാനമായി കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവിലേക്കും അവിടെ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കും യാത്ര ചെയ്യാനായി തിരിച്ച ഒരു യാത്രക്കാരന് പക്ഷേ, വിമാനം വൈകിയതോടെ യാത്ര തടസപ്പെട്ടു. പിന്നാലെ യുവാവ് ഇനി ഇന്‍ഡിഗോയിലേക്ക് ഇല്ലെന്ന് പറഞ്ഞ് സാമുഹിക മാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍, നിരവധി പേര്‍ തങ്ങളുടെ അരിശം തീര്‍ക്കാനെത്തി.
Deedy എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവാണ് തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ ഇന്‍റിഗോയുടെ മോശം സര്‍വ്വീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ യാത്രപഥം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്നലെ രാത്രി ഇൻഡിഗോയ്ക്കൊപ്പം എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ഫ്ലൈറ്റ് അനുഭവം എനിക്കുണ്ടായി. എന്‍റെ കൊൽക്കത്ത-ബാംഗ്ലൂർ വിമാനം രാവിലെ 4:41 ന് പുറപ്പെട്ടു, 6 മണിക്കൂറിന്‍റെ കാലതാമസത്തിന് ശേഷം മൊത്തം 7 മണിക്കൂറെടുത്തു. എനിക്ക് ഒരു അന്താരാഷ്ട്ര ഫ്ലൈറ്റ് നഷ്ടമായി. എല്ലായ്പ്പോഴും കൃത്യസമയത്ത്" എന്നത് തെറ്റായ പരസ്യമാണ്. ഞാൻ വീണ്ടും അവയെ പറക്കാന്‍ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കും.'
വെറും വിരലുകള്‍ കൊണ്ട് ഗ്യാസ് സ്റ്റൗ കത്തിക്കുന്ന കുട്ടി; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
ഭര്‍ത്താവിന്‍റെ 'അവിഹിതബന്ധം' തന്‍റെ 'വിവാഹബന്ധം' രക്ഷിച്ചെന്ന് യുവതി; ഞെട്ടിയത് സോഷ്യല്‍ മീഡിയ !
6 മണിക്കൂറിൽ കൂടുതലുള്ള കാലതാമസത്തിന് എയർലൈൻ നിയമപ്രകാരം, വിമാന കമ്പനികള്‍ യാത്രക്കാരന് മറ്റൊരു വിമാനവും റീഫണ്ടും വാഗ്ദാനം ചെയ്യണമായിരുന്നുവെന്നും എന്നാൽ അത് ചെയ്യുന്നതിൽ ഇന്‍ഡിഗോ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ അർദ്ധരാത്രിയോടെ, സാൻ ഫ്രാൻസിസ്കോയിലേക്ക് നേരിട്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍. അപ്പോഴും നിലവിലുള്ള ടിക്കറ്റ് റദ്ദാക്കാവനും ബാഗേജ് തിരികെ നല്‍കാനും ഇന്‍ഡിഗോ വീണ്ടും രണ്ട് മണിക്കൂര്‍ കൂടി താമസിച്ചു. ഒടുവില്‍. "പുലർച്ചെ 12:20 ഓടെ, എന്‍റെ ഫ്ലൈറ്റ് റദ്ദാക്കി നേരിട്ടുള്ള സിസിയു-എസ്എഫ്ഒ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു. എന്‍റെ ഫ്ലൈറ്റ് റദ്ദാക്കാനും എന്‍റെ പരിശോധന നടത്താനും ഇൻഡിഗോ ടീമിന് രണ്ട് മണിക്കൂർ വേണ്ടിവന്നു. , പുലർച്ചെ 2:20.' അദ്ദേഹം കുറിച്ചു. എന്നാല്‍, ഇന്‍ഡിഗോയുടെ കാലതാമസം കാലാവസ്ഥ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് കമ്പനിയുടെ നിയന്ത്രണ നടപടിക്രമത്തിന്‍റെ ഭാഗമായിരുന്നുവെന്നും യുവാവിനെ നിരാശനാക്കി. മറ്റുള്ളവരുടെ പണത്തോടും സമയത്തോടും വിമാനക്കമ്പനികള്‍ക്ക് യാതൊരു ബഹുമാനവും ഇല്ലെന്നും അദ്ദേഹം തുടര്‍ന്നെഴുതി.
അതിഥികള്‍ വിവാഹം 'ആഘോഷിച്ചു'; വിവാഹ ദിനം മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ വധു ആശുപത്രിയില്‍ !
ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച മറ്റൊരു വീഡിയോയില്‍ വിമാനം വൈകുമെന്ന് നിര്‍ദ്ദേശം വന്നതിന് പിന്നാലെ ഒരു യുവാവ് വിമാനത്തിലെ പൈലറ്റിനെ ഇടിക്കുന്നതായിരുന്നു. അതും ഇന്‍ഡിഗോ വിമാനത്തിലായിരുന്നുവെങ്കിലും രണ്ട് സംഭവങ്ങളും ഒരേ വിമാനത്തിലായിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിച്ചതിന് പിന്നാലെ പുറകിലെ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ ഓടിവന്ന് വിമാന ജീവനക്കരനെ മര്‍ദ്ധിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോ മണിക്കൂറുകള്‍ക്കുളില്‍ 12 ലക്ഷം പേരാണ് കണ്ടത്.
2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !