ഈ പരസ്യം ഒരു പിഴവല്ല യാഥാര്‍ത്ഥ്യമെന്ന് സാമൂഹിക മാധ്യമ ഉപയോക്താവ് !

'ടു ലെറ്റ്' എന്നതിന് പകരം പരസ്യത്തില്‍ നല്‍കിയത് 'ടു ലേറ്റ്' എന്നായിരുന്നു. ഈ വ്യാകരണ പിശക് ബംഗളുരുവിലെ അതിഭീമമായ വാടകയുമായി ബന്ധപ്പെടുന്നുവെന്നുവെന്ന് പോസ്റ്റ് പങ്കുവച്ച് കൊണ്ട് SKY OBSESSED തന്നെ കുറിച്ചു. 

social media user said that advertisement related to house rent in Bengaluru is not a mistake bkg

കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍വ്വകലാശലകളിലും കോളേജുകളിലും 'പോസ്റ്റ്ര്‍ വിപ്ലവം' സൃഷ്ടിക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. ഇതിലെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന കമന്‍റുകള്‍ക്കെതിരെ സംസ്ഥാന എസ്എഫ്ഐ സെക്രട്ടറി പി എം ആര്‍ഷോ, വിഖ്യാതനായ മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ വാക്കുകള്‍ കടമെടുത്ത് 'കൊണ്ട് പോടാ നിന്‍റെ ആഖ്യയും ആഖ്യാതവും.' എന്നെഴുതിയ കുറിപ്പും പിന്നാലെ വൈറലായി. ഇതിനിടെ ബംഗളൂരുവില്‍ വച്ച ഒരു വീട്ടു വാടകയുമായി ബന്ധപ്പെട്ട പരസ്യവും സാമൂഹിക മാധ്യമങ്ങളില്‍ വ്യാകരണ വിപ്ലവം സൃഷ്ടിക്കുകയാണ്. 

ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക്കും കൂടിയ വീട്ടുവാടകയും നേരത്തെ തന്നെ രാജ്യാന്തരതലത്തില്‍ പ്രസിദ്ധമാണ്. അതിനിടെയാണ് നഗരത്തിലെ ഒരു മരത്തില്‍ വീട്ട് വാടക സംബന്ധിച്ച ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത് കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'വൈകിയ വാടക/വിൽപ്പന 1 ആര്‍കെ, 1,2,3 ബിഎച്ച്കെ' എന്ന്.  SKY OBSESSED എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ 'വൈകിയ വാടക'യുടെ ചിത്രം പങ്കുവച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'നിങ്ങൾ ബെംഗളൂരുവില്‍ നല്ല വീടുകൾക്കായി എപ്പോഴും വൈകും, പീക്ക് ബംഗളൂരു നിമിഷം'. 'ടു ലെറ്റ്' എന്നതിന് പകരം പരസ്യത്തില്‍ നല്‍കിയത് 'ടു ലേറ്റ്' എന്നായിരുന്നു. ഈ വ്യാകരണ പിശക് ബംഗളുരുവിലെ അതിഭീമമായ വാടകയുമായി ബന്ധപ്പെടുന്നുവെന്നുവെന്ന് പോസ്റ്റ് പങ്കുവച്ച് കൊണ്ട് SKY OBSESSED തന്നെ കുറിച്ചു. 

100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ

81 -ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദമ്പതികള്‍; ദീര്‍ഘ ദാമ്പത്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നു !

സാമൂഹിക മാധ്യമങ്ങളില്‍ പീക്ക് ബംഗളൂരു എന്ന പദമുണ്ടായത് തന്നെ ബംഗളൂരുവിലെ ഒരിക്കലും അഴിയാത്ത ഗതാഗത കുരുക്കുകളില്‍ നിന്നാണ്. ഇന്ന് ഈ പദം സാമൂഹിക മാധ്യമങ്ങളില്‍ ബംഗളൂരു നഗരത്തിന്‍റെ സ്വഭാവം എന്ന തരത്തിലാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. ചില സമയങ്ങളില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം നിരവധി കുറിപ്പുകള്‍ വന്നിട്ടുണ്ട്. അതു പോലെ തന്നെ ഒരു ബെഡ് റൂമിന് തന്നെ പതിനായിരങ്ങള്‍ വാങ്ങുന്ന നഗരത്തിലെ വാടക നിരക്കും ഏറെ പ്രശസ്തമാണ്. ഇതു രണ്ടും ചേരുമ്പോള്‍ പരസ്യം യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം തന്‍റെ കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. 

'അത് ഹറാമല്ല'; മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച്, 'ഹലാല്‍ ക്രിസ്മസ്' ആശംസകള്‍ നേര്‍ന്ന് മലേഷ്യ
 

Latest Videos
Follow Us:
Download App:
  • android
  • ios