'ഇത് പകല്‍ കൊള്ള'! വിമാനത്താവളത്തില്‍ ഒരു പ്ലേറ്റ് ചോറിന് 500 രൂപ !
പിന്നാലെ ഒരു ഗ്ലാസ് ചായയ്ക്ക് 180 ഉം ഒരു സമ്മൂസയ്ക്ക് 100 രൂപ വാങ്ങിയ അനുഭവം മറ്റൊരു യാത്രക്കാന്‍ കുറിച്ചു.
ഇന്ത്യന്‍ റെയില്‍വേയിലെ വൃത്തി ഹീനതയും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലെ ഭക്ഷണ സാധനങ്ങള്‍ക്ക് ഈടാക്കുന്ന അമിത വിലയും എന്നും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടുന്നവയാണ്. കഴിഞ്ഞ ദിവസം അത്തരമൊരു കുറിപ്പ് പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളെഴുതിയത് 'ഇത് പകല്‍ക്കൊള്ളയാണ്' എന്നായിരുന്നു. Dr. Sanjay Arora PhD എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഭക്ഷണത്തിന്‍റെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടത്. അദ്ദേഹം അലുമിനിയം പ്ലാസ്റ്റിക് ഫോയലില്‍ അല്പം ചോറും അല്പം പയര്‍ കറിയും അടങ്ങിയ ഒരു ചിത്രം തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച് കൊണ്ട് ഇങ്ങനെ ചോദിച്ചു. 'എന്തുകൊണ്ടാണ് ഞങ്ങൾ വിമാനത്താവളങ്ങളിൽ കൊള്ളയടിക്കപ്പെടുന്നതെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. 500 രൂപയ്ക്ക് ഒരു കോക്കിനൊപ്പം രാജ്മ ചാവലിന്‍റെ ലളിതമായ വിഭവം എനിക്ക് ലഭിച്ചു. അത് പകല് കൊള്ളയല്ലേ? ആരെങ്കിലും വിമാനത്തിൽ സഞ്ചരിക്കുന്നു എന്നതുകൊണ്ട് അവർ കൊള്ളയടിക്കപ്പെടണമെന്ന് അർത്ഥമാക്കുന്നില്ല!'
ചിത്രത്തില്‍ ഒരു പിടിയോളം ചോറും അതിന്‍റെ പകുതിയോളം വന്‍പയര്‍ കറിയും കാണാം. ഒപ്പം ഒരു കഷ്ണം നാരങ്ങയും മൂന്നാല് കഷ്ണം ഉള്ളിയും ഒരു പച്ചമുകളും ചോറിന്‍റെ ഒരു വശത്തായി ഇട്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ ട്വിറ്റ് കണ്ട് കഴിഞ്ഞു. ഒപ്പം നിരവധി പേര്‍ സമാനമായ തങ്ങളുടെ അനുഭവം കുറിച്ചിട്ടു. 'ഒരു എയർപോർട്ട് റീട്ടെയിലിംഗ് കമ്പനിയുടെ ഭാഗമായിരുന്നു ഞാന്‍. ഡെവലപ്പർ മിനിമം ഗ്യാരണ്ടി അല്ലെങ്കിൽ വരുമാനത്തിന്‍റെ 26% മാണ് ആവശ്യപ്പെടുന്നത്. അതിനാൽ വിമാനത്താവളങ്ങളിൽ നിങ്ങൾ Mnf + ഡിസ്ട്രിബ്യൂട്ടർ + ഡീലർ + റീട്ടെയിലർ + എയർപോർട്ട് ഡെവലപ്പർ + ടാക്സ് എന്നിവയ്ക്കായി മാർജിൻ നൽകുന്നു. 'എയര്‍പോര്‍ട്ടില്‍ റീട്ടെയില്‍ കമ്പനി നടത്തിയിരുന്ന ഒരാള്‍ ട്വിറ്റിന് കുറിപ്പെഴുതി.
തെക്കന്‍ ദില്ലി ഇത്ര റൊമാന്‍റിക്കോ?; 2023 ല്‍ ഓര്‍ഡര്‍ ചെയ്തത് 9940 കോണ്ടം എന്ന് ബ്ലിങ്കിറ്റ് !
'ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതുപോലൊരു ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് ആശിച്ച് സോഷ്യല്‍ മീഡിയ !
'വിമാനയാത്രയില്‍ ഞാനെപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കരുതുന്നു. അതിനാല്‍ എയര്‍പോര്‍ട്ടില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കി എന്ന് പറഞ്ഞ് എക്സില്‍ വന്നിരുന്ന് ഞാന്‍ കരയാറില്ല.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ലൊക്കേഷൻ പ്രീമിയം എന്നറിയപ്പെടുന്ന ഈ വന്യമായ ആശയമുണ്ട്. സമ്പാദിക്കുമ്പോൾ ആളുകൾ മുതലാളിമാരും ചെലവഴിക്കുമ്പോൾ സോഷ്യലിസ്റ്റുകളും ആയിത്തീരുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ കഴിഞ്ഞ ആഴ്ച കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഒരു ചായയ്ക്ക് മുന്നൂറ് രൂപ കൊണ്ടുക്കേണ്ടിവന്നെന്ന് എഴുതി. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ ഒരു ഗ്ലാസ് ചായയ്ക്ക് 180 ഉം ഒരു സമ്മൂസയ്ക്ക് 100 രൂപ കൊണ്ടികേണ്ടിവന്നതിനെ കുറിച്ച് മറ്റൊരാള്‍ എഴുതി.
'ഒരു കൈയബദ്ധം'; 30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !