സ്വിഗ്ഗിയിൽ വ്യാജ ഡോമിനോ പിസ്സ സ്റ്റോറുകള്‍; ഇതൊക്കെ സര്‍വ്വസാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !
പലരുടെ കുറിപ്പുകളിലും വലിയ നിരാശയായിരുന്നു നിഴലിച്ചത്. ഇവിടെ കാര്യങ്ങള്‍ ശരിയാകില്ലെന്നും എല്ലാം വ്യാജമാണെന്നും അവര്‍ പറയാതെ പറഞ്ഞു
സാങ്കേതിക വിദ്യയുടെ കുതിച്ച് ചാട്ടത്തിന്‍റെ ഉപോത്പന്നമാണ് ഹോം ഡെലിവറി ആപ്പുകള്‍. വീട്ട് പടിക്കലേക്ക് ഭക്ഷണമെത്തിച്ച ഹോം ഡെലിവറി ആപ്പുകള്‍ വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ ഏറ്റെടുത്തു. ഹോം ഡെലവറി ആപ്പുകള്‍ക്കും മുമ്പ് ലോകം മൊത്തം വ്യാപിച്ച പിസ ബ്രാന്‍റാണ് അമേരിക്കൻ മൾട്ടിനാഷണൽ പിസ്സ റെസ്റ്റോറന്‍റ് ശൃംഖലയായ ഡോമിനോസിന്‍റെ പിസകള്‍. ഇവ രണ്ടിനെയും ബന്ധിപ്പിച്ച് ചില തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് Ravi Handa എന്ന എക്സ് ഉപയോക്താവാണ് വിവരം പങ്കുവച്ചത്. അദ്ദേഹം സ്വിഗ്ഗിയെ ടാഗ് ചെയ്തു കൊണ്ട് ഇങ്ങനെ എഴുതി.' ഹേയ് സ്വിഗ്ഗി, ഇത് വ്യക്തമായും ഒരു തട്ടിപ്പാണ്. ഇതിൽ ഒന്ന് മാത്രമാണ് യഥാർത്ഥമായത്. എന്തുകൊണ്ടാണ് നിങ്ങൾ ഇത് അനുവദിക്കുന്നു? ഡോമിനോസ് എന്തുകൊണ്ട് വ്യാപാരമുദ്രയുടെ നഗ്നമായ ലംഘനത്തെ എതിര്‍ക്കുന്നില്ല?.' തുടര്‍ന്ന് അദ്ദേഹം, അക്ഷരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയ ഡോമിനോസ് പിസയുടെ നിരവധി കേന്ദ്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു.
Domino's Pizza ഔട്ട്‌ലെറ്റുകളിൽ പലതും വ്യാജമാണെന്നും ഔദ്യോഗിക ഫ്രാഞ്ചൈസിയിൽ ഇവ ഉള്‍പ്പെടുന്നില്ലെന്നും രവിയുടെ ട്വീറ്റില്‍ വ്യക്തമായിരുന്നു. രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷത്തിന് അടുത്ത് ആളുകളാണ് രവിയുടെ ട്വീറ്റ് കണ്ടത്. ഉപഭോക്താവിനെ കബളിപ്പിക്കാൻ പ്രാദേശിക കച്ചവടക്കാർ ഡൊമിനോയുടെ അക്ഷരങ്ങളില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ വരുത്തിയതായിരുന്നു സ്ക്രീന്‍ ഷോട്ടില്‍ ഉണ്ടായിരുന്നത്. ട്വീറ്റ് വൈറലായതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ അഭിപ്രായം എഴുതാനെത്തിയത്. കാരണം എല്ലാവരുടെയും, പ്രത്യേകിച്ച് നഗരവാസികളുടെ ദൈന്യംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പൊതു പ്രശ്നമായിരുന്നു അത്.
ഏതോ കര്‍ഷകന്‍ അവശേഷിപ്പിച്ച വിരലടയാളം പോലൊരു ദ്വീപ് !
എംആർഐ സ്കാൻ റൂമിനുള്ളിൽ നിന്ന് തോക്ക് പൊട്ടി; അഭിഭാഷകന് ദാരുണാന്ത്യം !
"ഞങ്ങൾ എല്ലാവരും ഡൊമിനോയുടെ മൾട്ടിവേഴ്‌സിലാണ് ജീവിക്കുന്നത്." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ചിലര്‍ അതിലെന്താണ് കുഴപ്പമെന്ന് നിഷ്ക്കളങ്കമായി ചോദിച്ചു. “എനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല. കൃത്യമായ അതേ പേരും ലോഗോയും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ ഡൊമിനോകൾ ആൾമാറാട്ടം നടത്താതിരിക്കുന്നത് വരെ നല്ല സ്റ്റാൻഡേർഡ് പ്രാക്ടീസാണ്'. മറ്റൊരു കാഴ്ചക്കാരനെഴുതി. ഇത് പുതിയതല്ലെന്നും പണ്ടേ ഇങ്ങനെയാണെന്നും സൂചിപ്പിച്ച് കൊണ്ട് മറ്റൊരു കാഴ്ചക്കാരന്‍ 2021 ല്‍ ചെയ്ത സമാന ട്വീറ്റ് പങ്കുവച്ചു. പലരുടെ കുറിപ്പുകളിലും വലിയ നിരാശയായിരുന്നു നിഴലിച്ചത്. ഇവിടെ കാര്യങ്ങള്‍ ശരിയാകില്ലെന്നും എല്ലാം വ്യാജമാണെന്നും അവര്‍ പറയാതെ പറഞ്ഞു.