ട്രെയിൻ 9 മണിക്കൂർ വൈകി; ഒടുവിൽ 4,500 രൂപ മുടക്കി ടാക്സി പിടിച്ചതായി യാത്രക്കാരന്‍റെ കുറിപ്പ് !
റിസര്‍വേഷന്‍ ടിക്കറ്റിന്‍റെ കാശ് 1500 രൂപ. ട്രെയിന്‍ വൈകിയത് 9 മണിക്കൂര്‍. ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ഓടുന്നതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ .
അവധി ദിവസങ്ങളിലും മറ്റും ട്രെയിനുകൾ വൈകുന്നതും ട്രെയിനുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നതും ഇന്നൊരു സാധാരണ സംഭവമാണ്. എന്നാൽ, ഇപ്പോൾ ഉത്തരേന്ത്യയിലുടനീളം മൂടൽമഞ്ഞ്, ദൃശ്യപരത നഷ്ടപ്പെടൽ എന്നിവ കാരണം ട്രെയിനുകൾ വൈകുകയും ഇതിന് പിന്നാലെ റദ്ദാക്കുകയോ ചെയ്യുന്നതും പതിവായിരിക്കുകയാണ്. ഇതിനിടെ, തന്‍റെ അവധിക്കാല ട്രെയിന്‍ യാത്രയെ കുറിച്ച് ഒരു യാത്രക്കാരനെഴുതിയ സാമൂഹിക മാധ്യമ പോസ്റ്റ് വൈറലായി. തന്‍റെ ട്രയിൻ 9 മണിക്കൂർ വൈകിയതിനെ തുടർന്ന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു തന്‍റെ electron എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചത്.
പ്രതീക്ഷിച്ച സമയത്തൊന്നും ട്രെയിൻ വരാതിരുന്നതിനെ തുടർന്ന് ഒടുവിൽ തന്‍റെ കണക്ടിംഗ് ട്രെയിൻ നഷ്‌ടപ്പെടാതിരിക്കാൻ കാൺപൂരിൽ നിന്ന് ഝാൻസിയിലേക്ക് ഒരു അന്തർ സംസ്ഥാന ടാക്സി വാടകയ്ക്ക് എടുക്കേണ്ടി വന്നുവെന്ന് അദ്ദേഹം എക്സില്‍ (ട്വിറ്റര്‍) എഴുതി. പോസ്റ്റിൽ പറയുന്നത്. 1,500 രൂപയ്ക്ക് എടുത്ത തത്കാൽ ടിക്കറ്റ് തന്‍റെ പക്കലുണ്ടായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ അതുകൊണ്ട് തനിക്ക് ഒരു ഉപകാരവുമുണ്ടായില്ല. മാത്രമല്ല പിന്നീട് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ ടാക്സി യാത്രയ്ക്ക് 4,500 രൂപ അധികം ചെലവഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.
'പോലീസിനോടാണ് കളി.....'; സാന്താ ക്ലോസിന്‍റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ് !
പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് തങ്ങൾക്ക് നേരിട്ട് സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അഭിപ്രായം കുറിക്കാനെത്തിയത്. ഒരു ഉപയോക്താവ് തന്‍റെ ദുരനുഭവം പങ്കുവെച്ചത് ഇങ്ങനെയായിരുന്നു: “ഞാൻ നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലേക്ക് ട്രെയിൻ നമ്പർ 12724 - ഹൈദരാബാദ് എക്‌സ്‌പ്രസിൽ ആണ് യാത്ര ചെയ്യുന്നത്. രാവിലെ 7.10 ന് വരേണ്ട ട്രെയിൻ 3.30 ന് എത്തി. എനിക്ക് രാത്രി 8 മണിക്ക് രാത്രി ഷിഫ്റ്റ് ഉണ്ട്, പക്ഷേ ട്രെയിൻ 9 മണിക്കൂർ വൈകി ഓടുന്നു, എന്‍റെ ശമ്പളം നഷ്‌ടപ്പെടുന്നതിന് ആരാണ് ഉത്തരവാദി?" അതേസമയം, ടിക്കറ്റ് സ്ഥിരീകരിച്ചിട്ടും യാത്രയിലുടനീളം തനിക്ക് നിൽക്കേണ്ടി വന്നതായി ഒരു ഉപയോക്താവ് കുറിച്ചു. ട്രെയിൻ യാത്രകളുമായി ബന്ധപ്പെട്ട നിരവധി ദുരനുഭവങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റിനു താഴെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയുടെ സൌകര്യങ്ങളിലും മറ്റും നിരന്തരം പരാതികള്‍ ഉയരുകയാണ്. എസിയില്‍ പോലും കണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും ഇരിക്കാന്‍ സീറ്റില്ലെന്നതടക്കമുള്ള പരാതികളും ഇതിനിടെ ഉയര്‍ന്നിരുന്നു.
മദ്യപാനത്തിന് പിന്നാലെ യുവതിയുടെ മരണം; സുഹൃത്തുക്കളോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി !