എയര്‍ ഏഷ്യ സിഇഒ യാത്രയ്ക്ക് തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
സാമൂഹിക മാധ്യമങ്ങളിലൂടെ തന്‍റെ ഓരോ നിമിഷവും പങ്കുവയ്ക്കുന്നതില്‍ ഏറെ പ്രശസ്തനാണ് ടോണി ഫര്‍ണാണ്ടസ്. ഇത്തരത്തില്‍ ഇദ്ദേഹം പങ്കുവച്ച ചില ചിത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
ഇന്ത്യൻ വംശജനായ എയര്‍ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് കഴിഞ്ഞ ദിവസം യാത്രയ്ക്കായി തെരഞ്ഞെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ റംപില്‍ നിക്കുന്ന ഫോട്ടോ പങ്കുവച്ച് കൊണ്ട് ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു, 'മൂന്ന് വിമാനങ്ങള്‍ക്ക് @flyairasia -യില്‍ സീറ്റില്ല. അതിനാല്‍ @singaporeair എടുക്കേണ്ടി വന്നു ഹിഹിഹി... ' മൂന്ന് എയര്‍ ഏഷ്യാ വിമാനങ്ങളിലെ സീറ്റുകള്‍ നിറഞ്ഞപ്പോഴും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു വ്യക്തമാക്കാന്‍ കൂടിയായിരുന്നു അദ്ദേഹം അങ്ങനെ കുറിച്ചത്. നിരവധി പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയപ്പോള്‍ നിശിതമായ വിമര്‍ശനവും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഉയര്‍ത്തി.
'ബോസിന് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ നിങ്ങൾ വിജയകരമായ ഒരു ബിസിനസ്സ് നടത്തുന്നുവെന്ന് നിങ്ങൾക്കറിയാം!” ടോണി ഫര്‍ണാണ്ടസിനെ പുകഴ്ത്തിക്കൊണ്ട് ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതി. എന്നാല്‍ മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ' നല്ല തെരഞ്ഞെടുപ്പ് നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ഫ്ലൈറ്റ് നഷ്‌ടമാകില്ല!' മറ്റൊരാള്‍ എഴുതിയത്, 'നുണ പറയരുത് ടോണി, നിങ്ങൾക്ക് പോലും എയർ ഏഷ്യയില്‍ പറക്കാൻ താൽപ്പര്യമില്ല,' എന്നായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ തന്‍റെ ഓരോ നിമിഷവും പങ്കുവയ്ക്കുന്നതില്‍ ഏറെ പ്രശസ്തനാണ് ടോണി ഫര്‍ണാണ്ടസ്. ഇത്തരത്തില്‍ ഇദ്ദേഹം പങ്കുവച്ച ചില ചിത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. കമ്പനി മീറ്റിംഗിനിടെ അര്‍ദ്ധനഗ്നനായി ഇരുന്ന ടോണി, തന്‍റെ ശരീരം മസാജ് ചെയ്യിക്കുന്ന ഒരു ചിത്രം നേരത്തെ പങ്കുവച്ചിരുന്നു. ഇത് വലിയ തോതില്‍ വിമര്‍ശനത്തിനിടയാക്കി. ടോണിയുടെ പ്രവര്‍ത്തി പ്രൊഫഷണലിസമല്ലാത്തതും അസ്ലീലവുമാണെന്നായിരുന്നു മിക്ക സാമൂഹിക മാധ്യമ ഉപയോക്താക്കളും എഴുതിയത്. ചിത്രം വിവാദമായതിന് പിന്നാലെ അദ്ദേഹം ചിത്രം പിന്‍വലിച്ചു. 2001 ലാണ് മലേഷ്യന്‍ സര്‍ക്കാരില്‍ നിന്നും എയര്‍ ഏഷ്യ ടോണി ഫര്‍ണാണ്ടസ് ഏറ്റെടുക്കുന്നത്. "നൗ എവരിവൺ ക്യാൻ ഫ്ലൈ" എന്ന ടാഗ് ലൈനില്‍ ചെലവ് കുറഞ്ഞ വിമാനയാത്ര ലഭ്യമാക്കുന്നതില്‍ വിജയിച്ചു. പിന്നാലെ കമ്പനി ലാഭത്തിലായി.
സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കുന്ന എഐ ആപ്പുകള്‍ക്ക് ജനപ്രീതി കൂടുന്നതായി റിപ്പോര്‍ട്ട് !