രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോയുടെ ഡെലിവറിക്ക് പോകുന്ന 'സിംഗിള്‍ ഫാദർ'; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

ഒറ്റയ്ക്കായ മകളെയും കൂട്ടി ജോലിക്കിറങ്ങിയ ഒരു 'സിംഗിള്‍ ഫാദറി'നെ കുറിച്ചായിരുന്നു ആ കുറിപ്പ്. കുറിപ്പ് ഏറെപേരുടെ ശ്രദ്ധനേടി. 

social media post about Single Father who goes for Zomatos delivery with his two year old daughter goes viral


ദില്ലിയിലെ ഖാൻ മാർക്കറ്റിലെ സ്റ്റാർബക്‌സിൽ ഓർഡർ എടുക്കാനെത്തിയ ഒരു സൊമാറ്റേ ഡെലിവറി ഏജന്‍റിനെ കുറിച്ച് സ്റ്റോർമാനേജർ ദേവേന്ദ്ര മെഹ്ത പങ്കുവച്ച കുറിപ്പ് ഏറെ പേരുടെ ഹൃദയത്തെ ആകര്‍ഷിച്ചു. തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ഒറ്റയ്ക്കായ മകളെയും കൂട്ടി ജോലിക്കിറങ്ങിയ ഒരു 'സിംഗിള്‍ ഫാദറി'നെ കുറിച്ചായിരുന്നു ആ കുറിപ്പ്.  ദേവേന്ദ്ര മെഹ്ത ലിങ്ക്ഡ്ഇന്നിലെഴുതിയ കുറിപ്പ് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സൊമാട്ടോ തങ്ങളുടെ ഡെലവറി ഏജന്‍റിനെ കുറിച്ച് എഴുതിയ ദേവേന്ദ്രയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് മറുപടിക്കുറിപ്പെഴുതി. 

സോനു എന്ന സൊമാറ്റോ ഡെലിവറി ഏജന്‍റിനെ കുറിച്ച് ദേവേന്ദ്ര ഇങ്ങനെ എഴുതി, 'ഇന്ന്, ഒരു സൊമാറ്റോ ഡെലിവറി ബോയ് ഒരു ഓർഡർ എടുക്കാൻ ദില്ലിയിലെ ഞങ്ങളുടെ സ്റ്റോറായ സ്റ്റാർബക്സ് ഖാൻ മാർക്കറ്റിൽ എത്തി. അവൻ ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ടു. അദ്ദേഹം വീട്ടിൽ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ജോലി സമയത്ത് തന്‍റെ രണ്ട് വയസ്സുള്ള ചെറിയ മകളെയും കൊണ്ട് വരുമ്പോള്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. മകളെ വളർത്തുന്ന സിംഗിള്‍ ഫാദറാണ് അദ്ദേഹം. തന്‍റെ കുട്ടിയോടുള്ള അദ്ദേഹത്തിന്‍റെ അർപ്പണബോധവും സ്നേഹവും കാണുന്നത് ശരിക്കും പ്രചോദനമായിരുന്നു. അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ അവൾക്കായി ബേബിച്ചിനോയുടെ ഒരു ചെറിയ സമ്മാനം നൽകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഏറ്റവും പ്രശ്നകരമായ സമയങ്ങളിൽപ്പോലും മനുഷ്യന്‍റെ ശക്തിയെയും പുനരുജ്ജീവനത്തെയും കുറിച്ച് അത് നമ്മെ ഓർമിപ്പിക്കുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ മകൾക്കും ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു, ഞങ്ങളെ എല്ലാവരെയും ബന്ധിപ്പിക്കുന്ന ദയയും സഹാനുഭൂതിയും ഓർമ്മിപ്പിക്കുന്ന ഈ ചെറിയ നിമിഷങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്." അദ്ദേഹം എഴുതി 

social media post about Single Father who goes for Zomatos delivery with his two year old daughter goes viral

ദേവേന്ദ്രയുടെ ലിങ്ക്ഡ്ഇനിലെ പോസ്റ്റ് ഏറെപേരുടെ ശ്രദ്ധനേടി. പിന്നാലെ സൊമാറ്റോ കെയർ ദേവേന്ദ്രയ്ക്ക് നന്ദി പറഞ്ഞു. “ഈ ഹൃദയസ്പർശിയായ കഥ പങ്കിട്ടതിന് വളരെ നന്ദി. അവന്‍റെ പ്രവര്‍ത്തിയില്‍ ഞങ്ങൾ ആഴത്തിൽ പ്രചോദിതരാണ്." സോനുവിന്‍റെ പ്രതിബദ്ധത, തങ്ങളുടെ ടീമിന്‍റെ സ്പിരിറ്റിന്‍റെ ഉദാഹരണമാണെന്നും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു.  9,000-ത്തിലധികം പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തിയ്ത. നിരവധി പേര്‍ സോനുവിനെയും അദ്ദേഹത്തിന്‍റെ രണ്ട് വയസുകാരി മകളെയും അഭിനന്ദിക്കാനും എത്തി. അതേസമയം ചിലര്‍ കുറിപ്പ് ഒരു പബ്ലിസിറ്റി പ്രവര്‍ത്തിയാകാമെന്ന് ആരോപിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios