40000 'കണ്ടെത്തി'യെന്ന് മകൾ; 'ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടതിന്‍റെ കാശ് പോയല്ലോന്ന്' അച്ഛന്‍; സോഷ്യൽ മീഡിയയിൽ ചിരി
ഇംഗ്ലീഷിലുള്ള മകളുടെ മറുപടി കേട്ട് ഞെട്ടിയ അച്ഛന്‍ താന്‍ മകളുടെ ഇംഗ്ലീഷ് പഠനത്തിന് വേണ്ടി ചെലവഴിച്ച പണം നഷ്ടമായല്ലോ എന്ന് പരിതപിക്കുന്നതിനെ കുറിച്ചായിരുന്നു പോസ്റ്റ്.
ഓരോ ജനസമൂഹവും പുരാതന കാലം മുതല്‍ക്ക് തന്നെ ആശയവിനിമയത്തിന് ശബ്ദങ്ങളെയും പിന്നീട് ശബ്ദങ്ങളില്‍ നിന്ന് വാക്കുകളും വാചകങ്ങളും രൂപപ്പെട്ടുത്തി. വ്യാപാരം വര്‍ദ്ധിച്ചതും ആവശ്യങ്ങള്‍ കൂടിയതും ചില രാജ്യങ്ങളെ മറ്റ് പ്രദേശങ്ങള്‍ ആക്രമിക്കാന്‍ പാപ്തമാക്കി. ഇതിന് പിന്നാലെ ലോകമെങ്ങും യൂറോപ്യന്‍ ഭാഷകള്‍ വ്യാപിച്ചു. അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ വന്‍കരകളില്‍ നൂറ്റാണ്ടുകളോളും ഇംഗ്ലണ്ടിനുണ്ടായിരുന്ന അധികാരം ഇംഗ്ലീഷിനെ ലോക ഭാഷകളില്‍ ഒന്നാമതെത്തിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷകളിലൊന്നാണ് ഇംഗ്ലീഷ്. എന്നാല്‍ ഇംഗ്ലീഷിന് തന്നെ പല വകഭേദങ്ങളും ഇന്ന് കാണാം. അമേരിക്കന്‍ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഇന്ത്യന്‍ ഇംഗ്ലീഷ് എന്നിങ്ങനെ അവ പല വഴി പിരിയുന്നു. ഇത്രയും സൂചിപ്പിച്ചത് കഴിഞ്ഞ ദിവസം എക്സില്‍ (ട്വിറ്ററില്‍) പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റിനെ കുറിച്ച് പറയാനാണ്. മകളുടെ ഇംഗ്ലീഷ് കണ്ട് ഞെട്ടിയ ഒരച്ഛന്‍, താന്‍ മകളുടെ ഇംഗ്ലീഷ് പഠനത്തിന് വേണ്ടി ചെലവഴിച്ച പണം നഷ്ടമായല്ലോ എന്ന് പരിതപിക്കുന്നതിനെ കുറിച്ചായിരുന്നു പോസ്റ്റ്.
'എന്‍റെ അച്ഛന് എന്ത് പറ്റി?' എന്ന ചോദിച്ച് കൊണ്ട് മകള്‍ തന്നെയായിരുന്നു അച്ഛനുമായുള്ള തന്‍റെ സംഭാഷണം പങ്കുവച്ചത്. anvi എന്ന എക്സ് ഉപയോക്താവാണ് തന്‍റെ അച്ഛനുമായുള്ള വാട്സാപ്പ് സന്ദേശം പങ്കുവച്ചത്. പങ്കുവയ്ക്കപ്പെട്ട വാട്സാപ്പ് സ്ക്രീന്‍ ഷോട്ടില്‍ ഇങ്ങനെ എഴുതിയിരുന്നു. അച്ഛന്‍: 40,000 രൂപ നിന്‍റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ദയവായി പരിശോധിക്കൂ.' മകള്‍ മറുപടി എഴുതി. 'അതെ, കണ്ടെത്തി.' തുടര്‍ന്ന് കണ്ടെത്തി എന്ന മകളുടെ കുറിപ്പ് തിരുത്തി അച്ഛന്‍റെ കുറിപ്പ്. 'സ്വീകരിച്ചു... ഇംഗ്ലീഷ് മീഡിയത്തില്‍ എന്‍റെ പണം പാഴായിപ്പോയി.' അപ്പോഴും അച്ഛനെന്തിനാണ് അങ്ങനെ എഴുതിയതെന്ന് മകള്‍ക്ക് മനസിലായില്ല. അവള്‍ വാഡ്സാപ്പിന്‍റെ സ്ക്രീന്‍ ഷോട്ടെടുത്ത് എക്സില്‍ പങ്കുവച്ചു.
നാല് വയസുകാരന്‍ മകന് സ്വന്തം പേരിനോട് വെറുപ്പ്; എന്താണ് ചെയ്യേണ്ടതെന്ന് ഒരമ്മ
പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. അച്ഛന്‍ ഒരു ഇംഗ്ലീഷ് അധ്യാപകനായിരിക്കുമെന്ന് ഒരാള്‍ എഴുതിയപ്പോള്‍ ആ കുറിപ്പിന് താഴെ കുട്ടിയുടെ അച്ഛന്‍ തന്നെ എത്തി,'അല്ല താനൊരു സര്‍ജനാണ്' എന്നെഴുതി. അതിനും മകള്‍ പരിഭവപ്പെട്ടു. എന്തിനാണ് അച്ഛന്‍ കമന്‍റുകള്‍ക്ക് മറുപടി നല്‍കുന്നെന്നായിരുന്നു മകളുടെ കുറിപ്പ്. 'അങ്കിള്‍ ശാന്തനാണ്' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'അച്ഛൻ: പാർട്ട് ടൈം അച്ഛൻ, മുഴുവൻ സമയ ക്രൂരൻ.' എന്നായിരുന്നു മറ്റൊരു കമന്‍റ്. ചിലര്‍ എന്തിനാണ് ഇത്രയും പണം എന്ന് ചോദിച്ചു. അദ്ദേഹം പണം അയക്കാന്‍ മടിയനാണെന്നും ക്വാര്‍ട്ടേര്‍ലിയാണ് പണം അയക്കുന്നതെന്നും താന്‍ വീട്ടില്‍ നിന്നും ഏറെ ദൂരെയാണ് താമസിക്കുന്നതെന്നും മകള്‍ പറയുന്നു. പലവ്യജ്ഞനങ്ങള്‍ക്കും യാത്രയ്ക്കും വൈദ്യുതി ബില്ലിനും ഗ്യാസിനും ഭക്ഷണത്തിനും അങ്ങനെ എല്ലാറ്റിനുമായാണ് പണം അയക്കുന്നതെന്ന് മകള്‍ മറുപടി പറഞ്ഞു. 'ഇന്ത്യക്കാരനായ അച്ഛനും മകള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനുള്ള അവരുടെ ആസക്തിയും' മറ്റൊരാള്‍ കുറിപ്പെഴുതി.
ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി