വര്‍ഷത്തില്‍ ഒരു കുട്ടി വച്ച്, പതിനൊന്നാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയ താരമായ ഈ അമ്മ !


ടിക് ടോക്കിൽ 30 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള അമേരിക്കൻ യുവതിയാണ് കരിസ്സ കോളിൻസ്. 2009 ലാണ് കരിസ്സയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. 

social media influencer who loves embracing motherhood and gives birth every year bkg

കുട്ടികളാണ് ഒരു സമൂഹത്തിന്‍റെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘടകം. ഓരോ തലമുറ കഴിയുമ്പോഴും മനുഷ്യന്‍റെ അസ്ഥിത്വം നീണ്ടിക്കൊണ്ട് പോകുന്നത് അടുത്ത തലമുറകളാണ്. എന്നാല്‍, വികസ്വര രാജ്യങ്ങളില്‍ ഇന്ന് വിവാഹത്തോടും കുടുംബ ജീവിതത്തോടുമുള്ള താത്പര്യം ആളുകള്‍ക്ക് കുറഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല വികസ്വര രാജ്യങ്ങളിലും ജനസംഖ്യാവര്‍ദ്ധനവില്‍ വലിയ കുറവാണ് രേഖപ്പെടിത്തിയിരിക്കുന്നത്. അതേസമയം വികസ്വര രാജ്യങ്ങളില്‍ തന്നെ അപൂര്‍വ്വമായിട്ടാണെങ്കിലും മൂന്നോ മൂന്നില്‍ കൂടുതലോ അല്ലെങ്കില്‍ പത്തോ കുട്ടികളുള്ള കുടുംബങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തകാലത്തായി സാമൂഹിക മാധ്യമമായ ടിക് ടോക്കിലൂടെ ഏറെ ശ്രദ്ധേയയായ 40 വയസ്സുള്ള കരിസ്സ കോളിൻസ് അത്തരത്തിലൊരാളാണ്. 

മരണത്തിലും കൈകോര്‍ത്ത്: 93 -ാം വയസില്‍ ഡച്ച് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ദയാവധത്തിന് വിധേയരായി !

ടിക് ടോക്കിൽ 30 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള അമേരിക്കൻ യുവതിയാണ് കരിസ്സ കോളിൻസ്. 2009 ലാണ് കരിസ്സയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. പിന്നീടിങ്ങോട്ട് വലിയ ഇടവേളകളില്ലാതെ ഓരോ വര്‍ഷം ഓരോ കുട്ടിയെന്ന തരത്തില്‍ കരിസ്സ ജന്മം നല്‍കി. 2024 ല്‍ അവര്‍ തന്‍റെ പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി തയ്യാറെടുക്കുന്നുനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൂന്ന് ആൺകുട്ടികളുടെയും ഏഴ് പെൺകുട്ടികളുടെയും അമ്മയാണ് കരിസ്സ. തനിക്ക് ഭര്‍ത്താവിന്‍റെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും കരിസ്സ കൂട്ടിചേര്‍ക്കുന്നു. 

ചുഴലിക്കാറ്റ് പോലെ പറന്നുയരുന്ന കൊതുകുകൾ; 'കൃത്യമായി നികുതിയടച്ചതിന് നഗരസഭയുടെ സമ്മാനം' പരിഹസിച്ച് പൊതുജനം!

അനീസ (14), ആന്ദ്രെ (13) ആനിസ്റ്റൺ (11) ആഞ്ചലി (10) ആൻഡേഴ്സൺ (9), എയ്ഞ്ചൽ (7) എൻസിർ (6) ആങ്കർ (4) ആന്തിം (3), എന്നിങ്ങനെയാണ് കരിസ്സയുടെ മക്കളുടെ പേരുകൾ. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ബേബി ആർമർ. ഭര്‍ത്താവ് കഠിനാധ്വാനിയാണെന്നും അദ്ദേഹവും താനും കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താറുണ്ടെന്നും കരിസ്സ കൂട്ടിചേര്‍ക്കുന്നു. കുട്ടികളോടൊപ്പം കളിക്കാനും ടിവി കാണാനുമുള്ള സമയം തങ്ങള്‍ കണ്ടെത്തുന്നു. സോഷ്യല്‍ മീഡിയ താരമായ ഇവര്‍ തന്‍റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. അതിനാല്‍ തന്നെ ഒരേസമയം അകമഴിഞ്ഞ പിന്തുണയും രൂക്ഷമായ വിമര്‍ശനവും ഇവര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ നേരിടേണ്ടിവരുന്നു. യുഎസിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ പത്ത് വര്‍ഷമായി ജനസംഖ്യാ വര്‍ദ്ധനവ് താഴേക്കാണെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുഎസിലെ ആയിരക്കണക്കിന് നഗരങ്ങള്‍ ആളുകളില്ലാതെ പ്രേതനഗരങ്ങളായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് കരിസ്സയെ പോലുള്ള അമ്മമാരുടെ കഥകളും പുറത്ത് വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

കൂട്ടപ്പൊരിച്ചിൽ... ; വിവാഹാഘോഷത്തിന്‍റെ ഭാഗമായ ഡിജെ പാർട്ടിക്കിടെ നടന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് !

Latest Videos
Follow Us:
Download App:
  • android
  • ios