പ്രത്യേക പുകവലി കേന്ദ്രം തുറന്ന് ശ്രീനഗർ വിമാനത്താവളം; 'വിഡ്ഢികൾ' എന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ

ഇത്തരമൊരു തീരുമാനം വിഡ്ഢികൾക്ക് മാത്രമേ എടുക്കാന്‍ കഴിയൂവെന്നാണ് കരൾ രോഗ വിദഗ്ധനായ ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് എഴുതിയത്. അതേസമയം അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി.     

social media criticises on Srinagar airports new special smoking area


ശ്രീനഗർ വിമാനത്താവളത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത പുകവലി കേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ 'പുലിവാൽ' പിടിച്ച അവസ്ഥയിലാണ്. വിമാനത്താവളത്തിനുള്ളിലെ സുരക്ഷ മേഖലക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ പുകവലി കേന്ദ്രത്തിനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉൾപ്പെടെ ഉയരുന്നത്. കരൾ രോഗ വിദഗ്ധനായ ഇന്ത്യൻ ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് വിമാനത്താവളത്തിനുള്ളിലെ പുകവലി കേന്ദ്രത്തിനോടുള്ള തന്‍റെ എതിർപ്പ് പരസ്യമാക്കിയതോടെയാണ് സംഭവം സമൂഹ മാധ്യമത്തില്‍ ചർച്ചയായത്. ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ സമൂഹ മാധ്യമത്തിലൂടെ തുറന്നു പറയുന്ന ഡോക്ടർ, ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ 'വിഡ്ഢികൾ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് തന്‍റെ നിരാശ പ്രകടിപ്പിച്ചത്. 

'ഇത് വിഡ്ഢികളുടെ വിഡ്ഢികളാണെന്ന് ദിനംപ്രതി പുതിയ ഇന്ത്യ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു വിമാനത്താവളത്തിലെ പുകവലി മേഖലയുടെ ആവേശകരമായ ഉദ്ഘാടനം' എന്നായിരുന്നു ദി ലിവര്‍ ഡോക്ടർ എന്ന് എക്സില്‍ അറിയപ്പെടുന്ന ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് എഴുതിയത്. ഗേറ്റ് 07 -ന് സമീപം സ്ഥിതി ചെയ്യുന്ന ഈ പുതിയ പുകവലി കേന്ദ്രം, പുകവലിക്കാർക്ക് വിശ്രമിക്കാൻ ഒരു പ്രത്യേക ഇടം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.  എന്നാൽ, ഈ നീക്കത്തെ നിരവധി പേരാണ് വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്. 

'ഗ്രാമീണ ഇന്ത്യയെന്നാ സുമ്മാവാ'; ബൈക്കില്‍ നിന്ന് പണവും ശീതള പാനീയങ്ങളും വരുത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ

'അല്ല, ഇത് ലേഡീസ് കമ്പാർട്ട്മെന്‍റ് തന്നെയല്ലേ?'; ദില്ലി മെട്രോയിലെ സ്ത്രീകളുടെ 'തല്ല്' വീഡിയോ വൈറൽ

പുകവലിയെ കുറിച്ചുള്ള ആരോഗ്യ ആശങ്കകളും പൊതുവിടങ്ങളിലെ അത്തരം പ്രവർത്തി ഉണ്ടാക്കുന്ന അപകട സാധ്യതകളും വലിയ ചർച്ചയാകുന്ന കാലത്തും ഇത്തരത്തിൽ ഒരു നീക്കം അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പൊതുവിൽ ഉയർന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കർശനമായി നിരോധിക്കണമെന്നും നിയമങ്ങൾ കടുപ്പിച്ച് നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

പുകവലി കേന്ദ്രം സജ്ജീകരിച്ചതിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി.  ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന് കരുതപ്പെടുന്ന ചാംഗിയിലും മിക്ക ആഗോള ഹബ്ബ് എയർപോർട്ടുകളിലും ഇത്തരത്തിലുള്ള ഒന്നിലധികം സോണുകൾ ഉണ്ട്.  ഇതിന് ആവശ്യക്കാരുള്ളതിനാൽ വിമാനത്താവളങ്ങൾ ഇത് ചെയ്യണം എന്നായിരുന്നു പദ്ധതിയെ അനുകൂലിച്ചവർ അഭിപ്രായപ്പെട്ടത്. ശ്രീനഗർ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക എക്സ് ഹാൻഡിൽ, 'ആവേശകരമായ വാർത്ത' എന്ന തലകെട്ടോടെയാണ് പുകവലി കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ച് പങ്കുവെച്ചത്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് ശ്രീനഗര്‍ എയര്‍പോര്‍ട്ട് അധികൃതർ നീക്കം ചെയ്തു. 

'എന്നാലും ഇതെന്തൊരു പെടലാണ്'; വയറ് നിറഞ്ഞപ്പോള്‍ തൂണുകൾക്കിടയില്‍ കുടുങ്ങിപ്പോയ കാട്ടാനയുടെ വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios