കാറില്‍ പോറി; മാപ്പെഴുതി വച്ച്, പണം തവണകളായി തന്ന് തീർക്കാമെന്ന് കുരുന്ന്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
തന്‍റെ അശ്രദ്ധയില്‍ കാറിന് പോറലേറ്റപ്പോള്‍, ഉടമയക്ക് ക്ഷമാപണ കുറിപ്പെഴുതി വച്ച് കുരുന്ന്. ഒപ്പം ചെറിയൊരു തുകയും.
'സത്യസന്ധത' ഇന്ന് ഏറെ വിലമതിക്കുന്ന ഒന്നാണ്, അതേസമയം ഏറ്റവും ദുര്‍ലഭമായി മാത്രം കണ്ടെത്താന്‍ കഴിയുന്നതും. ഓരോ വ്യക്തിയുടെയും വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതില്‍ ആ വാക്കിന് ഏറെ പ്രധാന്യമുണ്ട്. പലപ്പോഴും നിസാരമെന്ന് കരുതുന്ന തെറ്റുകള്‍ വിട്ടുകളയുന്നവര്‍ പലരും പിന്നീട് ജീവിതത്തില്‍ വലിയ തെറ്റുകളിലേക്ക് നീങ്ങുന്നു. ചെറുതായാലും വലുതായാലും തെറ്റ് തെറ്റാണെന്നും അതിന്‍ മേലെ കുറ്റസമ്മതം നടത്തുന്നത് ഏറെ വിലമതിക്കുന്നതാണെന്നും പലപ്പോഴും നമ്മള്‍ മറന്ന് പോകുന്നു. എന്നാല്‍, സൗത്ത് ചൈന മോണിംഗ് പോസ്റ്റില്‍ വന്ന ഒരു വാര്‍ത്ത ഇപ്പോഴും സത്യസന്ധതയെ വിലമതിക്കുന്നവരുണ്ടെന്നതിന് തെളിവ് നല്‍കുന്നു. അതും ഒരു കുരുന്നിന്‍റെ പ്രതികരണമായിരുന്നുവെന്നത് ഏറെ പേരുടെ ശ്രദ്ധനേടി.
പര്‍വ്വത ട്രക്കിംഗിന് നായയെ ചുമന്ന് കയറ്റിയവര്‍ക്ക് യുവതി നല്‍കിയത് 11,000 രൂപ !
കാര്‍ ഉടമയായ സൂ (Xu) തന്‍റെ കാറിന്‍റെ പേയിന്‍റ് അല്പം പോയതായി കണ്ടെത്തി. എന്തോ വസ്തു വച്ച് വരച്ചത് പോലെയായിരുന്നു അത്. നിസാരമായ പോറലായതിനാല്‍ സൂവും ഭര്‍ത്താവും അത് കാര്യമാക്കിയില്ല. എന്നാല്‍, കാറുമായി അപ്പാര്‍ട്ട്മെന്‍റിന് പുറത്ത് ഇറങ്ങിയപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ സൂവിന് ഒരു കത്ത് നല്‍കി. ഒപ്പം 50 യുവാനും (571,75 രൂപ). കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു, 'ക്ഷമിക്കുക, ഇന്നലെ ഞാന്‍ നിങ്ങളുടെ കാറില്‍ ഒരു മരവടി കൊണ്ട് വരഞ്ഞു. ആ പ്രവര്‍ത്തിയില്‍ അങ്ങേയറ്റം കുറ്റബോധം തോന്നുന്നു. ഇപ്പോള്‍ എന്‍റെ കൈയില്‍ 50 യുവാന്‍ മാത്രമേയുള്ളൂ. നിങ്ങളുടെ കാര്‍ നന്നാക്കാന്‍ എത്ര ചെലവാകും? പണം എനിക്ക് തവണകളായി അടയ്ക്കാന്‍ കഴിയുമോ? എന്നോട് അങ്കിള്‍ ക്ഷമിക്കുക.' യെ എന്ന കുടുംബപ്പേരുള്ള ആൺകുട്ടിയാണ് കുറിപ്പിൽ ഒപ്പിട്ടതെന്നും അവർ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ വിവാഹത്തില്‍ വിദേശികള്‍ പങ്കെടുക്കണോ? എത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് റെഡി !
കൊച്ചുകുട്ടി കാണിച്ച ഉത്തരവാദിത്തവും സത്യസന്ധതയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കാറിന്‍റെ ഉടമ സൂ പറഞ്ഞു. 'കുട്ടി വളരെ ധൈര്യശാലിയായിരുന്നു, തന്‍റെ തെറ്റിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവന്‍ തയ്യാറാണ്, മാത്രമല്ല, അതിന് ഒരു പ്രതിവിധിയും അവന്‍ കാണുന്നു.' സൂ പറഞ്ഞു. 50 യുവാന്‍ തികഞ്ഞില്ലെങ്കില്‍ തവണകളായി തന്നു തീര്‍ക്കാമെന്ന അവന്‍റെ വാക്കുകള്‍ തന്നെ ചിന്തിപ്പിച്ചെന്നും അവന്‍ വളരെ മിടുക്കനായ കുട്ടിയാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ സത്യസന്ധത ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ക്ഷമാപണ കത്ത് ലഭിച്ചപ്പോള്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ സൂവും ഭര്‍ത്താവനും തീരുമാനിച്ചു. കുട്ടിയെ കണ്ടെത്തിയ സൂ, കത്തിനൊപ്പം അവന്‍ വച്ച 50 യുവാന്‍ അവന് തിരിച്ച് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം