സൊമാറ്റോയില്‍ 184 രൂപ അധികം; ഹോട്ടല്‍ ബില്ലും സൊമാറ്റോ ബില്ലും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

ചെന്നൈയിലെ മുരുകൻ ഇഡ്‌ലി ഷോപ്പിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയെ ഡെലിവറി പ്ലാറ്റ്‌ഫോമിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 184 രൂപ കുറവാണെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു. 

Social media compares hotel bill with Zomato bill

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് പഴയത് പോലെയല്ല. തുടക്ക കാലത്ത് ഉപഭോക്താവിന് നിരവധി സൌജന്യങ്ങള്‍ അനുവദിച്ചിരുന്ന ഡെലിവറി കമ്പനികള്‍ ഇന്ന് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി ഉപഭോക്താക്കൾ ഉയര്‍ത്തുന്നു. ഇതിനിടെയാണ് ഒരു ഹോട്ടല്‍ ബില്ലിന്‍റെയും സൊമാറ്റോയുടെ ഓർഡറിലുള്ള അതേ ഭക്ഷണങ്ങളുടെ വിലയുടെയും ചിത്രവും ഒരു മിച്ച് പങ്കുവച്ച് കൊണ്ട് ഒരു എക്സ് ഉപഭോക്താവ് രണ്ട് വിലകള്‍ തമ്മിലുള്ള താരതമ്യം നടത്തിയത്. യുവാവിന്‍റെ കുറിപ്പ് വളരെ വേഗം വൈറലായി. കുറിപ്പ് ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഇതിനകം കണ്ടത്. 

ചെന്നൈയിലെ മുരുകൻ ഇഡ്‌ലി ഷോപ്പിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയെ ഡെലിവറി പ്ലാറ്റ്‌ഫോമിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 184 രൂപ അധികമാണെന്ന് യുവാവ് കാണിക്കുന്നു. കണ്ണന്‍ എന്ന എക്സ് ഉപയോക്താവാണ് ഇരുവിലകളും തമ്മിലുള്ള താരതമ്യം നടത്തിയത്. ഹോട്ടല്‍ ബില്ലും ഡെലിവറി ആപ്പിലെ വിലവിവര പട്ടികയും പങ്കുവച്ച് കൊണ്ട് കണ്ണന്‍ ഇങ്ങനെ എഴുതി, 'എന്‍റെ അമ്മാവൻ മുരുകൻ ഇഡ്ഡലി കടയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഇവ തമ്മിലുള്ള വില വ്യത്യാസം കാണുക. സൊമാറ്റോയും യാഥാര്‍ത്ഥ്യവും' 

അസാമാന്യ ധൈര്യം തന്നെ; സിംഹത്തിന്‍റെ വെള്ളം കുടി മുട്ടിച്ച ആമയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വെള്ളം നനയാതെ നോക്കണം'; ഷൂ നനയാതിരിക്കാന്‍ യുവാവിന്‍റെ സാഹസം, ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

സൊമാറ്റോയിൽ ആറ് ഇഡ്ഡലിക്ക് 198 രൂപയാണ് ഈടാക്കുന്നതെങ്കില്‍, റസ്റ്റോറന്‍റിൽ ഈടാക്കുന്നത് 132 രൂപ. 2 നെയ്യ്  ഇഡ്‌ലിക്ക് സൊമാറ്റോയില്‍ വില 132 രൂപ. എന്നാൽ റെസ്റ്റോറന്‍റിൽ അത് വെറും 88 രൂപയ്ക്ക് ലഭിക്കും. ചെട്ടിനാട് മസാല ദോശയ്ക്ക് സൊമാറ്റോ 260 രൂപ ഈടാക്കുന്നു. റെസ്റ്റോറന്‍റില്‍ വെറും 132 രൂപയ്ക്ക് ലഭിക്കും. അതുപോലെ മൈസൂർ മസാല ദോശ ആപ്പിൽ 260 രൂപയായിരുന്നു വില്പനയ്ക്ക് വച്ചത്. എന്നാൽ റസ്റ്റോറന്‍റിൽ 181 രൂപയും. നികുതി ചേർത്തതിന് ശേഷം, സൊമാറ്റോയുടെ ആകെ ചിലവ് 987 രൂപയായി ഉയരുന്നു. അതേസമയം റെസ്റ്റോറന്‍റില്‍ നിന്ന് നേരിട്ട് ഓർഡർ ചെയ്യുമ്പോള്‍ ഇതേ സാധനങ്ങള്‍ 803 രൂപയ്ക്ക് ലഭിക്കുന്നു. ഏതാണ്ട് 184 രൂപയുടെ വ്യത്യാസം. 

യുവാവിന്‍റെ കുറിപ്പ് വൈറലായതിന് പിന്നാലെ സൊമാറ്റോ പ്രതികരണവുമായി രംഗത്തെത്തി. 'നിങ്ങളുടെ ആശങ്ക ഞങ്ങൾക്ക് മനസിലാക്കാൻ കഴിയും, ഇത് പരിശോധിക്കാൻ ആഗ്രഹിക്കുന്നു.' സൊമാറ്റോ കുറിച്ചു. 'സ്വിഗ്ഗി/സൊമാറ്റോ ഒരു എൻജിഒ അല്ല, അവർക്ക് കുറഞ്ഞത് 20% ലാഭം വേണം.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഇത് ഞാൻ പണ്ടേ മനസ്സിലാക്കി. പാക്കിംഗ് ചാർജുകളും വേറിട്ടുനിൽക്കുന്നു,' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.  

വരണമാല്യം അണിയിക്കാൻ തുടങ്ങവെ, വധു മാറിയെന്ന് ആരോപിച്ച് വരൻ വിവാഹത്തിൽ നിന്ന് പിന്‍വാങ്ങി, പിന്നാലെ ട്വിസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios