സമാധാനം 'നഷ്ടപ്പെട്ടെന്ന' പരാതിയുമായി യുവതി; മുംബൈ പോലീസിന്‍റെ മറുപടിയില്‍ ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !
തന്‍റെ 'സമാധാനം നഷ്ടപ്പെട്ടുപോയി' എന്നായിരുന്നു യുവതിയുടെ പരാതി. ഏതായാലും പരാതി വെറുതെ ആയില്ല. യുവതിക്ക് വളരെ രസകരമായ രീതിയിൽ മറുപടിയുമായി മുംബൈ പോലീസ് രംഗത്തെത്തി.
എന്തെങ്കിലും നഷ്ടപ്പെട്ടു പോവുകയോ കളവ് പോവുകയോ ചെയ്താൽ പൊലീസിൽ പരാതി നൽകുന്നത് സാധാരണമാണ്. എന്നാൽ, മുംബൈ സ്വദേശിനിയായ ഒരു യുവതി പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത് എന്തെങ്കിലും വസ്തുക്കൾ കളവ് പോയതിനല്ല. മറിച്ച്, തന്‍റെ 'സമാധാനം നഷ്ടപ്പെട്ടുപോയി' എന്നായിരുന്നു യുവതിയുടെ പരാതി. ഏതായാലും പരാതി വെറുതെ ആയില്ല. യുവതിക്ക് വളരെ രസകരമായ രീതിയിൽ മറുപടിയുമായി മുംബൈ പോലീസ് രംഗത്തെത്തി.
മുംബൈ സ്വദേശിനിയായ വേദിക ആര്യ എന്ന സ്ത്രീ തന്‍റെ സമാധാനം നഷ്ടപ്പെട്ടതിനാൽ പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാമൂഹിക മാധ്യമമായ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെയായിരുന്നു യുവതി ഈ ആഗ്രഹം പങ്കുവെച്ചത്. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; "പൊലീസ് സ്റ്റേഷൻ ജാ രാഹി ഹുൻ സുകൂൻ ഖോ ഗയാ ഹേ മേരാ @മുംബൈ പോലീസ് (ഞാൻ പോലീസ് സ്റ്റേഷനിൽ പോകുന്നു. എനിക്ക് എന്‍റെ സമാധാനം നഷ്ടപ്പെട്ടു)" തമാശയായാണ് യുവതി ഇത്തരത്തിൽ ഒരു പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചെങ്കിലും മുംബൈ പൊലീസ് യുവതിയെ നിരാശപ്പെടുത്തിയില്ല.
ടൈം ട്രാവല്‍ സാധ്യമോ? ഏറ്റവും പുതിയ പഠനം നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !
'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !
ട്വിറ്ററിലൂടെ യുവതിക്ക് രസകരമായ ഒരു മറുപടിയുമായി മുംബൈ പോലീസും രംഗത്ത് എത്തി. 'നമ്മളിൽ ഭൂരിഭാഗം ആളുകളും സമാധാനം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് മിസ്സ് ആര്യ. എങ്കിലും ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ വിലമതിക്കുന്നു. ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് തീർച്ചയായും അത് കണ്ടെത്താൻ സാധിക്കുമെന്ന്. ഏതായാലും മറ്റെന്തെങ്കിലും സാധനങ്ങൾ നിങ്ങൾക്ക് നഷ്ടമായാൽ ധൈര്യമായി ഞങ്ങളുടെ അടുത്തേക്ക് വരാം' ഇതായിരുന്നു മുംബൈ പൊലീസിന്‍റെ മറുപടി.
സംഗതി ഇപ്പോൾ സാമൂഹിക മാധ്യമത്തില്‍ വൈറൽ ആവുകയാണ്. മുമ്പും രസകരമായ നിരവധി പോസ്റ്റുകളും പരാതിക്കാർക്കുള്ള മറുപടികളും കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ മുംബൈ പൊലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. 2015 ഡിസംബർ മുതലാണ് മുംബൈ പോലീസ് ട്വിറ്ററില്‍ സജീവമായത്. മുംബൈ പോലീസിന് ട്വിറ്ററില്‍ നിലവില്‍ 5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
'അമ്പമ്പോ... പൂച്ചയുടെ നാക്ക് !! പൂച്ചയുടെ നാവിന്‍റെ ഞെട്ടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ കാണാം