ആണാണെന്ന് കരുതിയ പാമ്പിന് ഇണയില്ലാതെ തന്നെ 14 കുഞ്ഞുങ്ങൾ

താൻ അവളെ പരിചരിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി എന്നും ഒരു ആൺപാമ്പുമായിട്ടും അതിന് ബന്ധമുണ്ടായിട്ടില്ല എന്നും പീറ്റ് പറയുന്നു. ഇണകളില്ലാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്ന ഈ അവസ്ഥയെ പാർഥെനോജെനിസിസ് എന്നാണ് അറിയപ്പെടുന്നത്. 

snake from City of Portsmouth College thought to be male gives birth to 14 snakelets

നേരത്തെ ആണാണ് എന്ന് വിശ്വസിച്ചിരുന്ന പാമ്പ് ഇണ ഇല്ലാതെതന്നെ 14 പാമ്പിൻകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിറ്റി ഓഫ് പോർട്ട്‌സ്മൗത്ത് കോളേജിലെ 13 വയസ്സുള്ള ബോവ കൺസ്ട്രക്‌റ്ററായ റൊണാൾഡോയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 

കോളേജിലെ അനിമൽ കെയർ ടെക്നീഷ്യനായ പീറ്റ് ക്വിൻലാൻ പാമ്പിൻകുഞ്ഞുങ്ങളുടെ ജനനം വരെ കരുതിയിരുന്നത് റൊണാൾഡോ ആൺ പാമ്പാണ് എന്നാണ്. താൻ അവളെ പരിചരിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി എന്നും ഒരു ആൺപാമ്പുമായിട്ടും അതിന് ബന്ധമുണ്ടായിട്ടില്ല എന്നും പീറ്റ് പറയുന്നു. ഇണകളില്ലാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്ന ഈ അവസ്ഥയെ പാർഥെനോജെനിസിസ് എന്നാണ് അറിയപ്പെടുന്നത്. 

നേരത്തെ, ബ്രസീലിയൻ റെയിൻബോ ബോവ കൺസ്ട്രക്റ്ററുകളിൽ മൂന്ന് തവണ മാത്രമാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ജനിച്ചിട്ടുള്ളത്. RSPCA -യിൽ നിന്ന് ഒമ്പത് വർഷം മുമ്പാണ് ഈ പാമ്പിനെ രക്ഷിച്ചത് എന്നും പീറ്റ് പറയുന്നു. രണ്ട് വർഷം മുമ്പാണ് ഈ കോളേജിൽ ജോലിക്ക് ചേർന്നത്. അപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന പാമ്പുകളെയെല്ലാം ഒപ്പം കരുതുകയായിരുന്നു എന്നും ഇയാൾ പറയുന്നു. 

പാമ്പിൻകുഞ്ഞുങ്ങളുണ്ടായ ദിവസം ഒരു വിദ്യാർത്ഥിയാണ് സ്റ്റാഫം​ഗത്തോട് ഇവിടെയാകെ പാമ്പിൻകുഞ്ഞുങ്ങളുണ്ട് എന്ന് അറിയിച്ചത്. മൃ​ഗങ്ങളുടെയും മറ്റ് ജീവികളുടെയും ഇടയിൽ ഇതുപോലെ ഇണകളില്ലാതെ കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥ കണ്ടുവരാറുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios