ഹൃദയാഘാതം വന്ന് 42 കാരന്‍ താഴെ വീണു; ജീവന്‍ രക്ഷിക്കാന്‍ കാരണം കൈയിലെ 'സ്മാര്‍ട്ട് വാച്ച്' !

തന്‍റെ വീടിന് സമീപത്തു വച്ച് രാവിലെ ഓട്ടത്തിനിടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹം ഒരടിപോലും മുന്നോട്ട് വയ്ക്കാനാകാതെ തളര്‍ന്ന് വീണു.

smartwatch saved the life of a 42-year-old man who fell down after a heart attack bgk


സ്വന്തമായി സ്മാര്‍ട്ട്‍വാച്ച് ഇല്ലാത്തവർ ഇന്ന് കുറവാണ്, എങ്കിലും ചിലരെങ്കിലും സ്‌മാർട്ട് വാച്ചിനെ ഒരു ആഡംബരമായി കണക്കാക്കാറുണ്ട്. എന്നാൽ,   അപകടകരമായ പല ഘട്ടങ്ങളിലും നിരവധി ആളുകൾക്ക് സ്മാർട്ട് വാച്ച് സഹായകരമായതുമായി ബന്ധപ്പെട്ട് അനവധി വാർത്തകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നു. യുകെ സ്വദേശിയായ 42 കാരന് പ്രഭാത വ്യായാമത്തിനിടയിലുണ്ടായ ഹാർട്ട് അറ്റാക്കിൽ നിന്നും രക്ഷപ്പെടാൻ സഹായകമായത് സ്മാർട്ട് വാച്ച് ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

സഹോദരന്‍ മരിച്ചതെങ്ങനെയെന്ന് അറിയണം, സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളെയും കണ്ടെത്താന്‍ സഹോദരിമാർ !

ഹോക്കി വെയിൽസിന്‍റെ സിഇഒയായ പോൾ വാഫാമിന് സ്വാൻസീയിലെ മോറിസ്റ്റൺ ഏരിയയിലുള്ള തന്‍റെ വീടിന് സമീപത്തു വച്ച് രാവിലെ ഓട്ടത്തിനിടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടു. കടുത്ത നെഞ്ചുവേദനയില്‍ തളർന്നു വീണ അദ്ദേഹത്തിന് മറ്റാരുടെയും സഹായം തേടാൻ കഴിയാതെ വന്നു. എന്നാല്‍ ഈ അവസ്ഥയിലും അദ്ദേഹത്തിന് തന്‍റെ സ്മാർട്ട് വാച്ചിന്‍റെ സഹായത്തോടെ ഭാര്യയെ പെട്ടെന്ന് വിവരം അറിയിക്കാൻ സാധിച്ചു. രാവിലെ 7 മണിക്കാണ് അദ്ദേഹം വീട്ടിൽ നിന്നും പ്രഭാത വ്യായാമത്തിനായി ഇറങ്ങിയത്. വീട്ടിൽ നിന്നും ഇറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തനിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് അദ്ദേഹം ദ മിററിനോട് പറഞ്ഞു. 

'ഹാന്‍ഡില്‍ ഫ്രീ ഒല'; കൈകൾ ഉപയോഗിക്കാതെ ഒല ഇലക്ട്രിക് സ്ക്കൂട്ടർ ഓടിച്ച് പോകുന്ന വീഡിയോ; പ്രതികരിച്ച് ഒല സിഇഒ

വേദന സഹിക്കാൻ വയ്യാതെ റോഡിലേക്ക് വീണു പോയെന്നും കയ്യിൽ സ്മാർട്ട് വാച്ച് കെട്ടിയിരുന്നത് കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് വാച്ചിന്‍റെ സഹായത്തോടെ ഭാര്യ ലോറയെ അപ്പോള്‍ തന്നെ വിവരമറിയിക്കാന്‍ കഴിഞ്ഞു. അവർ വേഗത്തിൽ സംഭവ സ്ഥലത്തെത്തി, തന്നെ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പോള്‍ ദ മിററിനോട് പറഞ്ഞത്. സ്മാർട്ട് വാച്ചുകളിലെ ഇൻബിൽറ്റ് ഹെൽത്ത് അപ്‌ഡേറ്റ് സവിശേഷതകൾ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.  ഉറക്കത്തിന് ശേഷം റേസിംഗ് പൾസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആപ്പിൾ വാച്ച് ഒരു വ്യക്തിയുടെ ജീവൻ രക്ഷിച്ചത് അടുത്ത കാലത്താണ് വാര്‍ത്തയായത്. 

ഏറ്റവും വലിയ നിധി വേട്ട; കടലില്‍ നിന്നും കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലെ പതിനായിരക്കണക്കിന് നാണയങ്ങൾ !
 

Latest Videos
Follow Us:
Download App:
  • android
  • ios