'അവള്‍ എന്നെപ്പോലെ വളരും'; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പെഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി
'തന്‍റെ ഒരു വയസുള്ള സഹോദരിയും തന്നെ പോലെ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ആ പതിനൊന്നുകാരനെഴുതി. ഒപ്പം മറ്റൊരു കുറിപ്പില്‍ ബുട്ട ഇങ്ങനെ എഴുതി,
നമ്മുടെ പ്രീയപ്പെട്ടവരുടെ മരണ ശേഷം, അവര്‍ ഉപയോഗിച്ച എന്തെങ്കിലും വസ്തു കണ്ടാല്‍ അറിയാതെ നമ്മള്‍ വൈകാരികമായിപ്പോകുന്നത് സ്വാഭാവികമാണ്. സമാനമായി തന്‍റെ മരിച്ച് പോയ ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പ് എഴുതിയ കുറിപ്പില്‍ ഏതാണ്ട് വലിയൊരു ഭാഗവും തന്നെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ അനിയത്തിക്ക് സങ്കടം സഹിക്കാനായില്ല. അവള്‍ക്ക് ഒരു വയസുള്ളപ്പോഴാണ് ജ്യേഷ്ഠന്‍ മരണം. അവര്‍ തന്‍റെ അനുഭവം എക്സിലൂടെ പങ്കുവച്ചപ്പോള്‍ ഒന്നരക്കോടിയോളം ആളുകളാണ് ആ കുറിപ്പ് വായിച്ചത്. നിരവധി കുറിപ്പുകളിലൂടെയായിരുന്നു അവള്‍ തന്‍റെ മരിച്ച് പോയ ജ്യേഷ്ഠന്‍റെ കുറിപ്പുകളോട് വൈകാരികമായി പ്രതികരിച്ചത്. ഇടയ്ക്ക് ആ നോട്ട്ബുക്കില്‍ നിന്നുള്ള ചില പേജുകളും അവള്‍ പങ്കുവച്ചു.
ബുട്ട എന്ന എക്സ് അക്കൌണ്ടിലൂടെയാണ് ആ വൈകാരികമായ കുറിപ്പ് പുറത്ത് വന്നത്. 'ഒരു വലിയ സഹോദരനാകാൻ അവൻ എത്രമാത്രം ആവേശഭരിതനായിരുന്നു' അവള്‍ എഴുതി. 'എന്‍റെ സഹോദരൻ പതിനൊന്ന് വയസ്സുള്ളപ്പോൾ മരിച്ചു... ഞാന്‍ ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞു. ഇന്ന് എന്‍റെ ക്ലോസറ്റ് വൃത്തിയാക്കുന്നതിനിടയിൽ അദ്ദേഹത്തിന്‍റെ പഴയ ഇംഗ്ലീഷ് നോട്ട്ബുക്ക് കണ്ടെത്തി, ജിജ്ഞാസയോടെ അത് വായിക്കാൻ തീരുമാനിച്ചു! അദ്ദേഹത്തിന്‍റെ എഴുത്തില്‍ ഒരു ഭാഗം മുഴുവനും എനിക്കായി സമർപ്പിച്ചിരുന്നു, ഒരു വലിയ സഹോദരനാകാൻ അദ്ദേഹം എത്രമാത്രം ആവേശഭരിതനായിരുന്നു.' അവര്‍ എഴുതി.
'എന്നാലും അത് എന്തിനായിരിക്കും?' ആളുകള്‍ മാന്‍ഹോളിലേക്ക് പണം എറിയുന്ന വീഡിയോ വൈറല്‍ !
64 വര്‍ഷത്തിന് ശേഷം ഭാര്യ ചുമരില്‍ നിന്നും കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ ആ സ്നേഹം !
'തന്‍റെ ഒരു വയസുള്ള സഹോദരിയും തന്നെ പോലെ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ആ പതിനൊന്നുകാരനെഴുതി. ഒപ്പം മറ്റൊരു കുറിപ്പില്‍ ബുട്ട ഇങ്ങനെ എഴുതി, 'ഞാൻ അദ്ദേഹത്തിന്‍റെ മറ്റ് കുറിപ്പുകളും വായിച്ചു, പക്ഷേ ഇത് വളരെ വ്യത്യസ്തമായിരുന്നു, അവൻ ചെറുപ്പത്തിൽ ഭ്രാന്തനായിരുന്നു, പക്ഷേ ജീവിതത്തെക്കുറിച്ച് വളരെ പക്വതതും ഗൗരവവും ഉണ്ടായിരുന്നു. അവൻ സ്പൈസിയായിട്ടുള്ള പെൺകുട്ടികളെക്കുറിച്ചും അവരില്‍ ഒരാളോടൊപ്പം ഒരു ആണ്‍കുട്ടിയായിരിക്കുന്നതിനെ കുറിച്ചും അവന്‍ എഴുതി. '
എന്തു ചതിയിത്; നാല് മുട്ടയ്ക്ക് ഓർഡർ നല്‍കി, ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ!
അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !
ഒരു വയസുള്ള അനിയത്തിയെ കുറിച്ച് 1998 ജനുവരി 16-ന് എഴുതിയ കുറിപ്പിന്‍റെ തലക്കെട്ട് "മൈ ബേബി സിസ്റ്റർ" എന്നായിരുന്നു, അതിൽ ഇങ്ങനെ എഴുതിയിരുന്നു,' എന്‍റെ അനിയത്തി ജനിച്ച ദിവസമാണ് (തിരുത്തിയെഴുതിയത്) അവൾക്ക് 5 ദിവസം മാത്രം പ്രായമുണ്ട്. എന്‍റെ സഹോദരി വളർന്ന് എന്‍റെ അതേ സ്കൂളിൽ പഠിക്കാൻ പോകുന്നു. എന്‍റെ സഹോദരി എങ്ങനെയായിരിക്കുമെന്ന് അവൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അറിയാം. ഞാൻ എന്‍റെ അമ്മയെയും അനിയത്തിയെയും സ്നേഹിക്കുന്നു. എന്‍റെ സഹോദരി എന്നെപ്പോലെ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'
ജ്യേഷ്ഠന്‍റെ ഫോട്ടോകള്‍ പങ്കുവച്ച് കൊണ്ട് ബുട്ട എഴുതി, 'എന്‍റെ സഹോദരൻ സ്നേഹത്താൽ നിറഞ്ഞു, ഒരുപാട് പേർ സ്നേഹിച്ചു. അവൻ ഒരു അത്ഭുതകരമായ ജീവിതം നയിച്ചു. ഈ നോട്ട്ബുക്ക് കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അവന്‍ എല്ലാ കാര്യങ്ങളും വിശദമായി എഴുതി. അവന്‍റെ വിളിപ്പേര് ബുട്ട എന്നായിരുന്നു. ആ പേരാണ് ഇപ്പോള്‍ എന്‍റെയും വിളിപ്പേര്. ഞാൻ അവനെപ്പോലെയായി വളർന്നു.' ബുട്ടയുടെ കുറിപ്പുകള്‍ ഇതിനകം ഒന്നരക്കോടിയോളം പേര്‍ വായിച്ചു. നിരവധി പേര്‍ വൈകാരികമായി തന്നെ പ്രതികരിച്ച് കൊണ്ട് കുറിപ്പുകളെഴുതി. കുറിപ്പുകള്‍ വായിച്ച് കണ്ണ് നിറഞ്ഞ് പോയെന്ന് നിരവധി പേര്‍ എഴുതി. ഇതുപോലെ സ്നേഹിക്കപ്പെടാന്‍ നിങ്ങള്‍ ഭാഗ്യം ചെയ്തവളാകണം എന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പുകള്‍.