ആ പേര് എന്‍റെത്! മകൾക്ക് കണ്ടുവച്ച പേര് അനിയത്തി അടിച്ച് മാറ്റിയെന്ന് സഹോദരി; തര്‍ക്കത്തില്‍ ഇടപെട്ട് സോഷ്യല്‍
മക്കളുടെ പേരിനെ ചൊല്ലിയുള്ള കുടുംബവഴക്ക് വളരെ പെട്ടെന്ന് റെഡ്ഡിറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ, ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ചുള്ള ചെറു ക്ലാസുകളുമായി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി.
ഒരു പേരിലെന്തിരിക്കുന്നുവെന്ന് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ചോദിച്ചിട്ടുണ്ടാകും. എന്നാല്‍, സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ ഒരു പേരിനെ ചൊല്ലി വലിയൊരു തര്‍ക്കം നടക്കുകയാണ്. യുഎസ് സ്വദേശികളും സഹോദരികളുമായ രണ്ട് പേരാണ് തര്‍ക്കത്തിന്‍റെ കേന്ദ്രബിന്ദുക്കള്‍. മൂത്ത സഹോദരി തന്‍റെ മകള്‍ക്കായി കണ്ടെത്തിയ, പേര് തന്‍റെ ഇളയ സഹോദരിയോട് പറയുന്നു. ഇരുവരും ഏതാണ്ട് ഒരേ സമയം ഗര്‍ഭിണികളായിരുന്നപ്പോഴാണ് ഈ സംഭവം. എന്നാല്‍, രണ്ടാമത്തെ സഹോദരി തന്‍റെ കുട്ടി ജനിച്ച ഉടനെ തന്നെ ചേച്ചി പറഞ്ഞ പേര് തന്‍റെ കുട്ടിക്ക് ഇട്ടു. ഇത് കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. അനിയത്തി തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാരോപിച്ച ചേച്ചിയും അതേ പേര് തന്‍റെ കുട്ടിക്കും വിളിച്ചു. പ്രശ്നം ഇവിടെ തുടങ്ങുന്നെന്ന് യുവതി റെഡ്ഡിറ്റില്‍ എഴുതി.
200 പൊലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന 'റിവോൾവർ റാണി' എന്ന കൊടുംകുറ്റവാളി ആരാണ്?
താന്‍ കണ്ടെത്തിയ പേര് തട്ടിയെത്ത് അനിയത്തി സ്വന്തമാക്കുകയായിരുന്നെന്ന് ചേച്ചി എഴുതി. താന്‍ വഞ്ചിക്കപ്പെട്ടതായും അവര്‍ കുറിച്ചു. എന്നാല്‍, പ്രശ്നങ്ങള്‍ അവിടെ കഴിഞ്ഞില്ല. നാലഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരേ പേരില്‍ സഹോദരിമാരുടെ കുട്ടികള്‍ വളര്‍ന്നു. വീട്ടിലുള്ളവരുടെ പ്രശ്നങ്ങളറിയാതെ കുട്ടികള്‍ തങ്ങളുടെ പേര് ആര് വിളിച്ചാലും ഒരുമിച്ച് ഓടിയെത്തി. ഇത് കുടുംബത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. താന്‍ കുടുംബത്തില്‍ അപമാനിക്കപ്പെടുന്നതായി ചേച്ചിക്ക് തോന്നി. അവര്‍ തന്‍റെ മനപ്രയാസം സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലൂടെ പങ്കുവച്ചു. മകളുടെ പേര് ആദ്യം കണ്ടെത്തി, അത് സഹോദരിയെ അറിയിച്ചത് താനാണ്. എന്നാല്‍ അവള്‍ ആ പേര് സ്വന്തം കുട്ടിക്ക് നല്‍കി. ഇത് തന്നെ അപമാനിച്ചതിന് തുല്യമാണെന്നായിരുന്നു സഹോദരി കുറിച്ചത്. എന്നാല്‍ ചേച്ചിയുടെ കുറിപ്പിനടിയില്‍ അനിയത്തി തന്‍റെ ഭാഗം ന്യായീകരിച്ച് എത്തിയത് മറ്റ് വായനക്കാരെ ഹരം പിടിപ്പിച്ചു.
ആ പേരിനോട് തനിക്ക് ദീര്‍ഘമായ ആത്മബന്ധം ഉണ്ടെന്നും അതിനാല്‍ മകളുടെ പേര് മാറ്റില്ലെന്നും അനിയത്തി എഴുതി. മക്കളുടെ പേരിനെ ചൊല്ലിയുള്ള കുടുംബവഴക്ക് വളരെ പെട്ടെന്ന് റെഡ്ഡിറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ, ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ചുള്ള ചെറു ക്ലാസുകളുമായി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. അനിയത്തിയുടെ പ്രവര്‍ത്തി ബൗദ്ധിക സ്വത്തിന്‍റെ പ്രത്യക്ഷത്തിലുള്ള മോഷണമാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍, പേരില്‍ തനിപ്പകര്‍പ്പവകാശം ആകാണെന്ന് കുറിച്ചു. മറ്റ് ചിലര്‍ ചേച്ചിയോട് മകളുടെ പേര് മാറ്റി കുടുംബത്തിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇരുവരും അതിന് തയ്യാറായിരുന്നില്ല. പേര് ചെറിയ പൊല്ലാപ്പല്ലെന്നും അതിന് കുടുംബ ബന്ധങ്ങളെ പോലും തകര്‍ക്കാന്‍ കഴിയുമെന്ന് ഇപ്പോഴാണ് മനസിലായതെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.