തന്‍റെ കുട്ടിയുടെ രക്ഷിതാവാകാൻ പങ്കാളിയെ തേടി സിംഗിൾ മദർ; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച
മകളെ തനിച്ചു വളർത്തുന്നതിൽ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. മകളുടെ രക്ഷിതാവ് ആകാനും ഒപ്പം തനിക്ക് ഡേറ്റ് ചെയ്യാന്‍ ഒരു പങ്കാളിയെ കൂടിയാണ് താന്‍ അന്വേഷിക്കുന്നതെന്നും യുവതി പറയുന്നു.
പങ്കാളിയെ തേടി സിംഗിൾ മദറായ യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറൽ. തന്‍റെ മകളെ വളർത്താൻ സഹായിക്കാൻ ഒരു സഹരക്ഷിതാവിനെ താൻ തേടുന്നു എന്ന തരത്തിലാണ് യുവതി വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമത്തില്‍ വളരെ വേഗം ശ്രദ്ധ നേടി. ഒപ്പം വലിയ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു. സിംഗിൾ പാരന്‍റിംഗിനെ കുറിച്ചും അതിന്‍റെ മേമന്മകളും പോരായ്മകളും പലരും എടുത്തെഴുതി. കുട്ടികളുടെ വളര്‍ച്ചയ്ക്ക് അച്ഛനും അമ്മയും ഒപ്പമുണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നായിരുന്നു ചിലരെഴുതിയത്.
രണ്ട് വർഷമായി താൻ വിവാഹമോചനം നേടിയെന്ന് വ്യക്തമാക്കുന്ന യുവതി മകൾക്കൊപ്പമാണ് വീഡിയോ ചിത്രീകരിച്ചത്. മകളെ തനിച്ചു വളർത്തുന്നതിൽ തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയെന്നും അതിനാൽ തനിക്ക് ഡേറ്റ് ചെയ്യാനും തന്‍റെ മകളുടെ നല്ലാരു സഹരക്ഷിതാവാകാനും ഒരു പങ്കാളിയെ ആവശ്യമാണെന്നുമാാണ് ഇവർ വീഡിയോയിൽ പറയുന്നത്.
"എന്നെപ്പോലെ വിവാഹമോചിതയായ ഒരു സ്ത്രീയെ നിങ്ങൾക്ക് ഡേറ്റ് ചെയ്യാൻ കഴിയുമോ?" എന്ന അടിക്കുറിപ്പോടെ @insyder_havy എന്ന അക്കൗണ്ടാണ് വീഡിയോ പങ്കിട്ടത്. നിരവധി ഉപയോക്താക്കൾ വീഡിയോയിൽ അഭിപ്രായം രേഖപ്പെടുത്തി. പലരും ലവ് ഇമോജികൾ ഉപയോഗിച്ച് അവളെ അഭിനന്ദിച്ചു, മറ്റുള്ളവർ അവളെ വിവാഹം കഴിക്കാനും മകളെ ഒരുമിച്ച് വളർത്താനും ആഗ്രഹം പ്രകടിപ്പിച്ചു. മിക്ക ആളുകളും സ്വയം കേന്ദ്രീകൃതരായതിനാൽ ഇന്നത്തെ ലോകത്ത് ഒരു നല്ല പങ്കാളിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. നിരവധി പേർ യുവതിക്ക് പിന്തുണ അറിയിച്ചപ്പോൾ ഏതാനും ചിലർ അവരെ പരിഹസിക്കുകയും ചെയ്തു.