പൂച്ചകള്‍ക്കുള്ള 34 വര്‍ഷത്തെ വിലക്ക് നീക്കി സിംഗപ്പൂര്‍: പക്ഷേ, വ്യവസ്ഥ ലംക്ഷിച്ചാല്‍ 'കൈ പൊള്ളും' !

വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പിഴത്തുക. വിലക്ക് നീക്കിയെങ്കിലും 2024 ന്‍റെ അവസാനത്തോടെ മാത്രമേ ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരികയൊള്ളൂ.  

Singapore lift 34-year ban on pet cats in public house bkg


ലോകത്ത് ഏറ്റവും ആദ്യം മനുഷ്യനുമായി ഇണങ്ങിയ മൃഗം പൂച്ചകളാണ്. എന്നാല്‍ പൂച്ചകളെ ഫ്ലാറ്റുകള്‍ പോലുള്ള പൊതുഇട ഭവനങ്ങളില്‍ വളര്‍ത്തുന്നതിന് 34 വര്‍ഷമായി സിംഗപ്പൂരില്‍ നിരോധനമുണ്ട്. ഈ നിരോധനം വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പിന്‍വലിക്കാന്‍ സിംഗപ്പൂര്‍ തയ്യാറെടുക്കുന്നു. നിരോധനം മാറ്റുന്നതോടെ രാജ്യത്തെ ഫ്ലാറ്റുകള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ പോലുള്ള പൊതുഭവനങ്ങളിലും മറ്റ് വളർത്ത് മൃ​ഗങ്ങൾക്കൊപ്പം പൂച്ചകളെയും വളർത്താം. പക്ഷേ, ലൈസൻസ് ലഭിക്കണമെങ്കിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പലിക്കണമെന്ന് മാത്രം. വ്യവസ്ഥകൾ ലംഘിച്ചാൽ വന്‍ തുക പിഴ അടയ്ക്കേണ്ടിവരും. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പിഴത്തുക. വിലക്ക് നീക്കിയെങ്കിലും 2024 ന്‍റെ അവസാനത്തോടെ മാത്രമേ ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരികയൊള്ളൂ.  

സിആ‌ർപിഎഫ് ജവാന്‍റെ മകൾക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വേണം; പണത്തട്ടിപ്പില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിഗംപ്പൂരില്‍ 62 ഇനം ചെറിയ നായ്ക്കൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയെ മാത്രമേ പൊതുഭവനങ്ങളിൽ വളർത്താൻ നിയമപരമായ അനുമതിയുള്ളൂ. അതേ സമയം പൂച്ചകളെ പൊതുഭവനങ്ങളില്‍ നിന്നും പൂർണ്ണമായും നിരോധിച്ച സർക്കാർ തീരുമാനം ഇരട്ടത്താപ്പാണെന്നായിരുന്നു പൂച്ച സ്നേഹികളുടെ ഭാ​ഗത്ത് നിന്നും ഇതിനെതിരെ വർഷങ്ങളായി ഉയർന്നിരുന്ന ആക്ഷേപം. സർക്കാരിന്‍റെ പുതിയ തീരുമാനം ഇപ്പോൾ ഏറെ സന്തോഷത്തോടെയാണ് മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്. പൂച്ച, നായ തുടങ്ങിയ അന്വേഷണാത്മക വാസനയുള്ള മൃ​ഗങ്ങൾക്ക് അലഞ്ഞ് തിരിയാനുള്ള പ്രവണത കൂടുതലായതിനാൽ പൊതുഭവനങ്ങളിൽ ഇവ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതായിരുന്നു 34 വര്‍ഷത്തെ സര്‍ക്കാര്‍ നിരോധനത്തിന്‍റെ കാരണം. 

'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം

കൃത്യമായ ലൈസൻസിം​ഗ് വ്യവസ്ഥകളിലൂടെയും മൈക്രോചിപ്പിം​ഗ് സ്കീമിലൂടെയും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഇപ്പോള്‍ സർക്കാർ ശ്രമം. ഉത്തരവാദിത്തമുള്ള ഉടമസ്ഥതയുടെയും ലൈസൻസിംഗിന്‍റെയും വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ, സൂക്ഷ്മ പരിശോധനയെ ഭയപ്പെടാതെ പൂച്ചകളെ സ്വന്തമാക്കി വളർത്താൻ കഴിയുമെന്ന് സർക്കാർ തീരുമാനത്തെ സ്വാ​ഗതം ചെയ്തുകൊണ്ട്  ക്യാറ്റ് വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്‍റ് തേനുഗ വിജകുമാർ പറഞ്ഞു. പൂച്ച ഉടമകളെ സംബന്ധിച്ചിടത്തോളം ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ചിട്ടയായ വളർത്തൽ വ്യവസ്ഥകൾ പാലിക്കേണ്ടി വരും. ഹൗസിംഗ് ഡെവലപ്‌മെന്‍റ് ബോർഡിന്‍റെ (HDB) വെബ്‌സൈറ്റ് അനുസരിച്ച്, പൊതു ഭവന ഫ്‌ളാറ്റുകളിൽ പൂച്ചകളെ വളർത്ത് മൃഗങ്ങളായി നിരോധിച്ച് കൊണ്ടുള്ള നിയമം 1989 -ലാണ് ആദ്യമായി അവതരിപ്പിച്ചത്.

'എന്തുവിധിയിത്....!'; റെയില്‍വേ പ്ലാറ്റ്ഫോമിലെ യുവതിയുടെ നൃത്തത്തിന് ട്രോളോട് ട്രോള്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios