ടിവി കാണാനും മൊബൈലുപയോ​ഗിക്കാനും വിടുന്നില്ല, അമ്മയ്‍ക്കും അച്ഛനുമെതിരെ മക്കളുടെ പരാതി, കേസ് കോടതിയിൽ

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ജില്ലാ കോടതിയിൽ ചലാൻ സമർപ്പിക്കുകയും ചെയ്തു. അതേസമയം കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ ഹർജിയും നൽകി.

siblings sue parents for not allowing to watch movie or use mobile case in court Madhya Pradesh

ടിവി കാണുന്നതിനും മൊബൈൽ അധികനേരം ഉപയോ​ഗിക്കുന്നതിനും ഒക്കെ രക്ഷിതാക്കൾ മക്കളെ വഴക്ക് പറയാറുണ്ട്. കുറച്ച് കഴിയുമ്പോൾ രക്ഷിതാക്കളും മക്കളും തമ്മിലുള്ള പ്രശ്നം തീരുകയും ചെയ്യും. എന്നാൽ, മധ്യപ്രദേശിൽ നിന്നുള്ള രണ്ട് മക്കൾ മാതാപിതാക്കൾ ടിവിയോ സിനിമയോ കാണാൻ അനുവദിക്കുന്നില്ല എന്ന് കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇപ്പോൾ, വിചാരണക്കോടതി കേസിൻ്റെ നടപടികൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്. 

2021 -ലാണ് ഒരു സഹോദരനും സഹോദരിയും തങ്ങളുടെ മാതാപിതാക്കൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സഹോദരിക്ക് 21 വയസ്സും സഹോദരന് എട്ട് വയസ്സുമാണ് പ്രായം. ചന്ദൻ നഗർ പൊലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നൽകിയത്. മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ സമ്മതിക്കുന്നില്ല, ടിവി കാണാനും അനുവദിക്കുന്നില്ല എന്നായിരുന്നു പരാതി. ലോക്ക്ഡൗൺ കാലത്തായിരുന്നു ഇത്.  

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ജില്ലാ കോടതിയിൽ ചലാൻ സമർപ്പിക്കുകയും ചെയ്തു. അതേസമയം കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ ഹർജിയും നൽകി. അഭിഭാഷകനായ ധർമേന്ദ്ര ചൗധരിയായിരുന്നു മാതാപിതാക്കളുടെ അഭിഭാഷകൻ. അദ്ദേഹം പറഞ്ഞത്, ഇത്തരം പ്രശ്നങ്ങൾ കോടതിയിലെത്താതെ വീടിന്റെ അകത്ത് തന്നെ പരിഹരിക്കപ്പെടേണ്ടതാണ് എന്നാണ്. 

നിയമനടപടികളിലേക്ക് എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ കൗൺസിലിം​ഗിലൂടെയും മറ്റും മക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, കേസിലെ മുഖ്യപ്രതിയായ കുട്ടികളുടെ പിതാവ് അജയ് ചൗഹാൻ, കേസിൽ 482 CrPC പ്രകാരം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ ഒരു ഹരജി നൽകിയിരുന്നു. അങ്ങനെയാണ് വിചാരണ കോടതിയുടെ നടപടികൾ കോടതി സ്‌റ്റേ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios