സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !

സിനിമ ഏറ്റവും സുഖകരമായി ആസ്വദിക്കുന്നതിനായി ഗിരാർഡെല്ലി ഹോട്ട് കൊക്കോയും രണ്ട് ജോഡി ഫസി സോക്സും നല്‍കുമെന്നും ബ്ലൂംസിബോക്സ് ഔദ്യോഗിക വെബ്സൈറ്റ് നൽകിയിരിക്കുന്ന അറിയിപ്പിൽ പറയുന്നു.
 

shocking reward for a dream job judging just 12 films bkg

കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ റിവ്യൂക്കാര്‍ക്ക് കഷ്ടകാലമാണ്. കേസുകള്‍ക്ക് പുറകെ കേസുകളാണ്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ റിവ്യു നടത്തി സിനിമ നഷ്ടത്തിലാക്കുന്നു എന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. എന്നാല്‍, കാശ് കൊടുത്ത ടിക്കറ്റെടുത്ത് കാണുന്ന സിനിമകള്‍ പലതും നിലവാരമില്ലാത്തതാണെന്ന് യൂറ്റ്യൂബ് റിവ്യൂവേഴ്സും പറയുന്നു. എവിടുത്തെ കാര്യമെന്തായാലും സബ്സ്ക്രിപ്ഷൻ ബോക്സ് കമ്പനിയായ ബ്ലൂംസിബോക്സിന് ഒരു ക്രിസ്മസ് സിനിമ നിരൂപകനെ ആവശ്യമുണ്ട്. വെറുതെ സിനിമകള്‍ കണ്ടാല്‍ മാത്രം പോരെ. അവ കണ്ട് വിലയിരുത്തണം. സിനിമകള്‍ക്ക് റേറ്റിംഗ് നല്‍കി അവയെ തരംതിരിക്കണം. അതാണ് ജോലി. 

വെറും 12 ഹോൾമാർക്ക് ക്രിസ്മസ് സിനിമകളാണ് കാണേണ്ടത്. തുടര്‍ന്ന് അവയെ നിലവാരത്തിനനുസരിച്ച് റാങ്ക് ചെയ്യുകയാണ് ജോലി.  സിനിമ കാണൽ ആണല്ലോ എന്ന് കരുതി ജോലിയെ നിസ്സാരമായി കാണരുത്. കാരണം, 12 സിനിമകൾ കണ്ട് വിലയിരുത്തുന്നതിന് കമ്പനി തെരഞ്ഞെടുക്കുന്ന സിനിമ നിരൂപകന് കമ്പനി നല്‍കുന്ന പ്രതിഫലം അത്രയ്ക്കും ഉയര്‍ന്നതാണ്. 1.66 ലക്ഷം രൂപയ്ക്കും മുകളില്‍. കഴിഞ്ഞില്ല, സിനിമ ഏറ്റവും സുഖകരമായി ആസ്വദിക്കുന്നതിനായി ഗിരാർഡെല്ലി ഹോട്ട് കൊക്കോയും രണ്ട് ജോഡി ഫസി സോക്സും നല്‍കുമെന്നാണ് ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് ബ്ലൂംസിബോക്സ് ഔദ്യോഗിക വെബ്സൈറ്റ് നൽകിയിരിക്കുന്ന അറിയിപ്പിൽ പറയുന്നത്.

30,000 അടി ഉയരത്തില്‍ വച്ച് കുതിര കൂടിന് പുറത്ത് ചാടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി !

കമ്പനി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള റേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് സിനിമകൾ കണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ഫെസ്റ്റിവിറ്റി ഫാക്ടർ, പ്രെഡിക്റ്റബിലിറ്റി ക്വാട്ടന്‍റ്, കെമിസ്ട്രി ചെക്ക്, ടിയർ ജെർക്കർ ടെസ്റ്റ്, റീപ്ലേ വാല്യൂ എന്നിങ്ങനെ വിവിധങ്ങളായ  മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഓരോ സിനിമയും റാങ്ക് ചെയ്യേണ്ടതെന്നും കമ്പനി നിർദ്ദേശിക്കുന്നു. അതായത് റിവ്യൂവിന്‍റെ പേരില്‍ വായില്‍ തോന്നുന്നത് വളിച്ച് പറയാന്‍ കഴിയില്ലെന്ന്. 

'എന്‍റെ കുടുംബം'; 32 വർഷത്തെ ജോലിക്ക് ശേഷം പൈലറ്റിന്‍റെ വിട വാങ്ങൽ പ്രസംഗം കേട്ട് കണ്ണു നിറഞ്ഞ് യാത്രക്കാർ !

ദ മോസ്റ്റ് വണ്ടർഫുൾ ടൈം ഓഫ് ദ ഇയർ (2008), ക്രൗൺ ഫോർ ക്രിസ്മസ് (2015), ദ നൈൻ ലൈവ്സ് ഓഫ് ക്രിസ്മസ് (2014), ക്രിസ്മസ് ഗെറ്റ് എവേ (2017), ജേർണി ബാക്ക് ടു ക്രിസ്മസ് (2016), ഗോസ്റ്റ്സ് ഓഫ് , ക്രിസ്മസ് ഓൾവേസ് (2022), ഫാമിലി ഫോർ ക്രിസ്മസ് (2015), ക്രിസ്മസ് അണ്ടർ റാപ്സ് (2014), ത്രീ വൈസ് മെൻ ആൻഡ് എ ബേബി (2022), എ റോയൽ ക്രിസ്മസ് (2014), നോർത്ത് പോൾ (2014), ദി ക്രിസ്മസ് ട്രെയിൻ (2017) എന്നിങ്ങനെ  തെരഞ്ഞെടുക്കപ്പെട്ട 12 ഹാൾമാർക്ക് ചിത്രങ്ങള്‍ കണ്ടാണ് ഒന്ന് മുതൽ 12 വരെ റാങ്ക് ചെയ്യേണ്ടത്. താല്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ബ്ലൂംസിബോക്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കണം. എന്താ സിനിമാ റിവ്യൂവില്‍ ഒരു കൈ നോക്കുന്നോ? 

ഇ മെയില്‍ സ്കാമാണെന്ന് കരുതി തള്ളിക്കളഞ്ഞു; പിന്നീടറിഞ്ഞത് മൂന്ന് കോടി ലോട്ടറി അടിച്ചെന്ന് !

Latest Videos
Follow Us:
Download App:
  • android
  • ios