'ദയവായി സഹായിക്കൂ...'; ഷാലിമാർ എക്‌സ്പ്രസിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ, സാമൂഹിക മാധ്യമത്തിൽ സഹായ അഭ്യർത്ഥന
അഹമ്മദാബാദിൽ നിന്ന് ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ കയറിയ ഒരു യാത്രക്കാരന്‍ തന്‍റെ നിർഭാഗ്യകരമായ യാത്രനുഭവം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍ അത് കണ്ടത് 28 ലക്ഷം പേരാണ്.
തിരക്കും ശുചിത്വമില്ലായ്മയും ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുത്തരിയായ കാര്യമല്ല. പക്ഷേ, ആര് എപ്പോള്‍ പരാതിപ്പെട്ടാലും 'ഇപ്പോ ശരിയാക്കാ'മെന്ന മറുപടി പറയാന്‍ ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകും. പരാതി പരിഹരിച്ചാലും ഇല്ലെങ്കിലും. കഴിഞ്ഞ ദിവസം ബാബു ഭയ്യ എന്ന എക്സ് ഉപയോക്താവ് പരാതിപ്പെട്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. അടുത്തകാലത്തായി റെയില്‍വേ നിരക്കുകളെല്ലാം ഉയര്‍ത്തിയിരുന്നു. പകരമായി കോച്ചുകളില്‍ പലതും ഒഴിവാക്കി. തത്വത്തില്‍ ഉയര്‍ന്ന വിലയ്ക്ക് ടിക്കറ്റെടുത്താല്‍ തിക്കിതിരക്കി വേണം ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍. വന്ദേ ഭാരത് ഒഴികെയുള്ള ട്രെയിനുകളെ റെയില്‍വേ മറന്ന അവസ്ഥയാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കളും ആരോപിക്കുന്നു.
അഹമ്മദാബാദിൽ നിന്ന് ഷാലിമാർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ കയറിയ ഒരു യാത്രക്കാരന്‍ തന്‍റെ നിർഭാഗ്യകരമായ യാത്രനുഭവം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍ അത് കണ്ടത് 28 ലക്ഷം പേരാണ്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ഏതാനും ചിത്രങ്ങളോടൊപ്പം ബാബു ഭയ്യ ഇങ്ങനെ എഴുതി, 'അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട റിസര്‍വേഷന്‍ 22829 നമ്പര്‍ സ്ലീപ്പര്‍ കോച്ച് എസ് 5, ടിക്കറ്റില്ലാതെ യാത്രക്കാര്‍ ഇവിടെ നിന്ന് അനങ്ങുന്നില്ല. റിസര്‍വ് ചെയ്ത ടിക്കറ്റുള്ള ഞങ്ങള്‍ക്ക് ഇരിക്കാന്‍ പോലും ഇടം നല്‍കുന്നില്ല. ദയവായി സഹായിക്കൂ.' ഒപ്പം അദ്ദേഹം പിഎന്‍ആര്‍ നമ്പറും പങ്കുവച്ചു. തുടര്‍ന്ന് റെയില്‍വേ സേവ, ഇന്ത്യന്‍ റെയില്‍ മന്ത്രാലയം, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവര്‍ക്ക് തന്‍റെ കുറിപ്പ് ടാഗ് ചെയ്തു.
'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം
ഇതാണ്, യഥാര്‍ത്ഥ 'ആട് ജീവിതം'; ലാഡൂമുകൾ അഥവാ ആടുകളിലെ രാജാക്കന്മാര്‍
പിന്നാലെ ജനറല്‍ കമ്പാര്‍ട്ട്മൊന്‍റുകള്‍ നിറഞ്ഞപ്പോഴാണ് യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളിലേക്ക് കയറിത്തുടങ്ങിയതെന്ന് അയാള്‍ ഒരു കുറിപ്പിന് മറുപടിയായി എഴുതി. 'ഇപ്പോള്‍ ഇതൊരു വേദനയായി മാറിയിരിക്കുന്നു. ട്വിറ്ററിൽ എല്ലാ രണ്ട് ദിവസം കൂടുമ്പോഴും സമാനമായ പരാതികൾ കാണുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'നിങ്ങള്‍ ഒരു ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം രണ്ടായി കുറയ്ക്കുമ്പോള്‍ ഇത് സംഭവിക്കുന്നു. ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുന്നത് ഭയാനകമാണ്. ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. മറ്റൊരാള്‍ തന്‍റെ അനുഭവം പങ്കുവച്ചു. ഉടന്‍ തന്നെ റെയില്‍വേയും രംഗത്തെത്തി. പ്രശ്നങ്ങളെല്ലാം ഉടനടി പരിഹരിക്കുമെന്നും യാത്രക്കാരുടെ സുരക്ഷയും സൌകര്യവും ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ റെയില്‍വേയില്‍ ഇന്ന് ഇതൊരു സ്ഥിരം കാഴ്ചയാണ്. ജനറല്‍കമ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം കുറച്ച റെയില്‍വേ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റുകളുടെ എണ്ണം കൂട്ടി. ഇതോടെ സാധാരണയാത്രക്കാര്‍ എസികളിലേക്കും റിസര്‍വേഷന്‍ കോച്ചുകളിലേക്കും ചേക്കേറിത്തുടങ്ങി.
ടൈറ്റാനിക്ക് സിനിമയില്‍ റോസിനെ രക്ഷിച്ച ആ വാതില്‍ പലകയും ലേലത്തില്‍; വില പക്ഷേ, ഞെട്ടിക്കും