ഒറ്റദിവസം ഇല്ലാതായത് 830,000 ജീവനുകൾ, ഇതാണോ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ ദിവസം 

റിപ്പോർട്ടുകൾ പ്രകാരം ഈ നിർഭാഗ്യകരമായ തീയതി ചരിത്രത്തിലെ മറ്റേതൊരു ദിവസത്തേക്കാളും കൂടുതൽ മനുഷ്യജീവിതങ്ങൾ ഇല്ലാതാക്കിയ ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്.

Shaanxi Earthquake 830000 lives lost in this disaster

ഒരൊറ്റ ദിവസം കൊണ്ട് ഈ ഭൂമുഖത്തുനിന്ന് ഏകദേശം പത്തുലക്ഷത്തോളം ജീവനുകൾ തുടച്ചുനീക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആകുമോ? ലോകാവസാനത്തിന് സമാനമായ അന്തരീക്ഷം. അത്തരത്തിൽ ഒരു മഹാദുരന്തം ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. ഒരൊറ്റ പ്രകൃതി ദുരന്തം കൊണ്ട് അന്ന് ഭൂമുഖത്ത് നിന്നും ഇല്ലാതായിപ്പോയത് പത്തുലക്ഷത്തോളം ജീവനുകളാണ്. ‌

ഈ ദുരന്തം ഉണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകം ഓർക്കേണ്ടത് ആഗോള ജനസംഖ്യ ഇന്നത്തേതിൻ്റെ ഏകദേശം 5% മാത്രമുള്ള ഒരു കാലത്താണ് ഇത് സംഭവിച്ചത് എന്നതാണ്. അപ്പോൾ ഊഹിച്ചു നോക്കൂ ആ നാശത്തിന്റെ വ്യാപ്തി എത്രമാത്രം ആയിരിക്കുമെന്ന്. 

1556 ജനുവരി 23 -ന് ചൈനയിലെ ഷാൻസി  പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പമായിരുന്നു മഹാവിനാശം വിതച്ച ആ ദുരന്തം. റിക്ടർ സ്‌കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്പമായാണ് കണക്കാക്കപ്പെടുന്നത്, 830,000 ജീവനുകളാണ് ആ ദുരന്തത്തിൽ ഇല്ലാതായത്.

വ്യാപകമായ നാശത്തിനായിരുന്നു ആ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. ഷാൻസി  പ്രവിശ്യയിലെ കെട്ടിടങ്ങളും വീടുകളും മുഴുവൻ നഗരങ്ങളും തകർന്നു. അന്നുണ്ടായ ജീവഹാനിക്ക് പുറമേ, ദീർഘകാല പ്രത്യാഘാതങ്ങളായ ക്ഷാമം, രോഗം, സാമൂഹിക പ്രക്ഷോഭം എന്നിവയും ദുരന്തത്തിന്റെ ബാക്കിപത്രമായിരുന്നു. 

റിപ്പോർട്ടുകൾ പ്രകാരം ഈ നിർഭാഗ്യകരമായ തീയതി ചരിത്രത്തിലെ മറ്റേതൊരു ദിവസത്തേക്കാളും കൂടുതൽ മനുഷ്യജീവിതങ്ങൾ ഇല്ലാതാക്കിയ ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ മരണങ്ങളിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സംഭവിച്ചത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഈ ഭൂകമ്പത്തെ ജിയാജിംഗ് ഭൂകമ്പം എന്നും വിളിക്കാറുണ്ട്.   

മിംഗ് രാജവംശത്തിലെ ജിയാജിംഗ് ചക്രവർത്തിയുടെ ഭരണകാലത്ത് സംഭവിച്ചതിനാലാണ് ആ പേരിൽ അറിയപ്പെടുന്നത്. ഇന്നത്തെ ഷാൻസി, ഹെനാൻ, ഗാൻസു എന്നീ പ്രവിശ്യകളിൽ ഒരേസമയം ഉണ്ടായ ഭയാനകമായ ഭൂചലനം തെക്കൻ തീരം വരെ അനുഭവപ്പെട്ടു.  

ജിയാജിംഗ് ഭൂകമ്പത്തിൻ്റെ ഏറ്റവും ഭയാനകമായ വശം 830,000 -ത്തിലധികം ആളുകളുടെ മരണസംഖ്യയാണ്, ഇത് കൃത്യമാണെങ്കിൽ, ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്പം ആയിരിക്കും ഇത്.  തകർച്ചയുടെ വക്കിലെത്തി നിന്നിരുന്ന മിംഗ് രാജവംശത്തെ അടിമുടി ഉലച്ചുകളയുന്നതായിരുന്നു ഈ ഭൂകമ്പം.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios