25 ലക്ഷം നേടി; സിംബാബ്‍വെയില്‍ സ്വയം പ്രഖ്യാപിത പ്രവാചകന് കാസിനോകളില്‍ പ്രവേശനവിലക്ക്
ഒരു ചൂതാട്ടത്തിൽ സ്വയം പ്രഖ്യാപിത ആർച്ച് ബിഷപ്പ് ഇമ്മാനുവൽ മുതുംവയ്ക്ക് 25 ലക്ഷം രൂപയോളം ലഭിച്ചു. അതിനായി തന്നെ സഹായിച്ചത് 'ദൈവികമായ ഇടപെടൽ' ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അടിസ്ഥാനപരമായി വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു കളിയാണ് ചൂതാട്ടം. പലപ്പോഴും ഭാഗ്യനിർഭാഗ്യങ്ങളാണ് ചൂതാട്ടത്തിൽ ഒരാളുടെ വിജയം നിശ്ചയിക്കുന്നത് എന്നാണ് പറയാറ്. എന്നാൽ, ഈ വിജയത്തിൽ ദൈവീകമായ ഇടപെടലുകൾക്ക് എന്തെങ്കിലും സ്ഥാനമുണ്ടോ? ഉണ്ടെന്നാണ് സിംബാബ്‌വെയിൽ ചില കാസിനോ നടത്തിപ്പുകാർ പറയുന്നത്. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ കാസിനോകളിൽ പ്രവേശിച്ച് ചൂതാട്ടം നടത്തുന്നതിന് ഒരു സ്വയം പ്രഖ്യാപിത പ്രവാചകന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ആർച്ച് ബിഷപ്പ് ഇമ്മാനുവൽ മുതുംവയെ ആണ് ഇത്തരത്തിൽ സിംബാബ്‌വെയിലെ കാസിനോകള്‍ വിലക്കിയിരിക്കുന്നത്. 'ദൈവം തെരഞ്ഞെടുത്ത ചൂതാട്ടക്കാരൻ' എന്ന പേരിലാണ് ഇവിടെ ഇദ്ദേഹം അറിയപ്പെടുന്നത്. ഒരു ചൂതാട്ടത്തിൽ ഇദ്ദേഹം 25 ലക്ഷം രൂപയോളം നേടുകയും അതിനായി തന്നെ സഹായിച്ചത് 'ദൈവികമായ ഇടപെടൽ' ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് കാസിനോ ഉടമകൾ ഇദ്ദേഹത്തെ ഭയന്ന് തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭരണം സുഗമമാക്കാൻ തെരഞ്ഞെടുപ്പ് നേരത്തെയാക്കി; മക്രോണിന് അടിപതറുമോ?
അതിസാഹസിക റീൽസ് ഷൂട്ടിനായി രണ്ട് പെൺകുട്ടികൾ, ബ്ലാക്ഫ്ലിപ്പിൽ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറൽ
സിംബാബ്‌വെയിലെ ജൊഹാനെ മസോവെ ഇചിഷാനു അപ്പോസ്തോലിക് വിഭാഗത്തിന്‍റെ നേതാവാണ് ആർച്ച് ബിഷപ്പ് ഇമ്മാനുവൽ മുതുംവയെ. ഒരുതവണ ഒരു കാസിനോയിൽ നിന്നും 25 ലക്ഷം രൂപ നേടിയ ഇദ്ദേഹം വിജയിക്കുന്നതിനുള്ള സംഖ്യകൾ ഒരു ദർശനത്തിലൂടെ ദൈവം തനിക്ക് വെളിപ്പെടുത്തി തന്നു എന്ന് അവകാശപ്പെട്ടതോടെയാണ് ഇദ്ദേഹം 'ദൈവം തെരഞ്ഞെടുത്ത ചൂതാട്ടക്കാരൻ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇതോടെ കാസിനോകളില്‍ അദ്ദേഹത്തിന് പ്രവേശന വിലക്കും വന്നു.
ചൂതാട്ടം കളിക്കരുത് എന്ന് അഭിപ്രായപ്പെടുന്നവരോട് ഇദ്ദേഹത്തിന് വിയോജിപ്പാണ്. കാരണം ഒരാളെ രക്ഷിക്കാൻ ദൈവം പല വഴികളിൽ ഇടപെടാം എന്നും അതിനാൽ അത് തട്ടിക്കളയരുതെന്നും അദ്ദേഹം പറയുന്നു. കൂടാതെ തനിക്ക് കിട്ടിയ പണം കൊണ്ട് അർഹരായ നിരവധി ആളുകളെ സഹായിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കാസിനോകളുടെ വിലക്കിനെതിരെ അദ്ദേഹം കോടതിയെ സമീപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍