50 കോടിയുടെ 90 വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുന്നതിനിടെ ഭൂമിക്കടിയില്‍ ലോക്കറുള്ള രഹസ്യ അറ കണ്ടെത്തി
90 വര്‍ഷം പഴക്കമുള്ള വീടിന്‍റെ തറയിലാണ് രഹസ്യ അറയുടെ വാതില്‍ കണ്ടെത്തിയത്. വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനിടെയാണ് ഭൂമിക്കടിയിലേക്ക് തുറക്കുന്ന രഹസ്യ വാതില്‍ കണ്ടെത്തിയത്.
യുഎസിലെ ഹാൻകോക്ക് പാർക്കിലെ ലോസ് ഏഞ്ചൽസില്‍ 6 മില്യണ്‍ ഡോളറിന്‍റെ (ഏതാണ്ട് 50 കോടി രൂപ) വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനിടെ ഭൂമിക്കടിയിലേക്ക് തുറക്കുന്ന ഒരു രഹസ്യ അറ കണ്ടെത്തി. 90 വര്‍ഷം പഴക്കമുള്ള വീടിന്‍റെ തറയിലാണ് രഹസ്യ അറയുടെ വാതില്‍ കണ്ടെത്തിയത്. വീടിന്‍റെ പുനര്‍നിര്‍മ്മാണത്തിനിടെയാണ് ഭൂമിക്കടിയിലേക്ക് തുറക്കുന്ന രഹസ്യ വാതില്‍ കണ്ടെത്തിയത്.
വാതില്‍ പെട്ടെന്ന് തുറക്കാന്‍ പറ്റുന്നതായിരുന്നില്ല. അതിന് പ്രത്യേകമായി നമ്പറുകള്‍ അടങ്ങിയ ഡയലുള്ള രഹസ്യ പൂട്ട് വച്ച് ബന്ധിച്ചതാണ്. പൊടിയും മറ്റ് അവശിഷ്ടങ്ങൾക്കും കണ്ടെത്തിയ രഹസ്യ അറയുടെ വാതില്‍ ദൃശ്യം ഉടമ Reddit ന്‍റെ സാമൂഹിക മാധ്യമം വഴി പുറത്ത് വിട്ടു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. 3500 ഓളം ആളുകളാണ് ചിത്രത്തിന് കമന്‍റ് ചെയ്തത്. പതിനായിരക്കണക്കിന് ആളുകള്‍ ചിത്രം പങ്കുവച്ചു. ഉടമ മറ്റ് ചില വിവരങ്ങള്‍ കൂടി ചിത്രത്തിനൊപ്പം പങ്കുവച്ചു. 2020 ലാണ് വീടിന്‍റെ പുനര്‍നിര്‍മ്മാണം തുടങ്ങിയത്. ഇനിയും നാല് വര്‍ഷമെടുത്തേക്കാം പണി കഴിയാന്‍. ഇവിടുത്തെ നിര്‍മ്മാണങ്ങളെല്ലാം വലിയ അബദ്ധമായിരുന്നു. വീടിന് താഴെ രണ്ട് മുറികള്‍ ഉണ്ടെന്ന് കരുതുന്നുവെന്നായിരുന്നു അത്.
കൂടുതല്‍ വായിക്കാം: പ്രസവാവധിയില്‍ ഭാര്യ ഒന്നും ചെയ്യുന്നില്ലെന്ന് ഭര്‍ത്താവ്; വൈറലായി ഭാര്യയുടെ മറുപടി!
ലോക്ക് സ്മിത്ത് എന്ന പേരിലുള്ള അക്കൗണ്ട് ഉടമ ചില വിവരങ്ങള്‍ കുറിച്ചു. ' ഭൂമിക്കടിയില്‍ തീയില്‍ നിന്നും രക്ഷപ്പെടാനുള്ള അറകളാകാനാണ് സാധ്യത. മിക്കവാറും അത് അക്കാലത്തെ ഏറ്റവും സുരക്ഷിതമായി കരുതിയിരുന്ന ആസ്ബറ്റോസ് കൊണ്ട് നിര്‍മ്മിച്ചതാകും. എങ്കിലും അത് തുറന്ന് പരിശോധിക്കുക. സുരക്ഷിതമായ ആസ്ബറ്റോസ് അടുക്കിയിരിക്കാന്‍ 99 ശതമാനവും സാധ്യത'യുണ്ടെന്നായിരുന്നു അദ്ദേഹം കമന്‍റ് ചെയ്തത്. യൂറോപ്പിലും യുഎസിലും വീടുകള്‍ പുതുക്കി പണിയുന്നതിനിടെ ഇത്തരം രഹസ്യ അറകള്‍ കണ്ടെത്തുന്നത് അപൂര്‍വ്വമല്ല. പലര്‍ക്കും ഇത്തരം രഹസ്യ അറകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള പുരാവസ്തുക്കളോ ചിത്രങ്ങളോ പണം തന്നെയോ ലഭിച്ചിട്ടുമുണ്ട്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റര്‍ നിരോധിക്കണമെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.
കൂടുതല്‍ വായനയ്ക്ക്: സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്കരിക്കാന്‍ അനുമതിയുണ്ട്. പക്ഷേ; സുപ്രീംകോടതിയില്‍ മുസ്ലീം ബോർഡിന്‍റെ സത്യവാങ്മൂലം