ജബൽ ഇർഹൂദിനെ അറിയുമോ? 3,00,000 വർഷം മുമ്പ് ജീവിച്ച ആദ്യ ഹോമോ സാപിയന്‍റെ മുഖം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ

ലഭ്യമായ തലയോട്ടിയുടെ ആകൃതിയും ദാതാക്കളുടെ ഡാറ്റയും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന 'ജബൽ ഇർഹൗഡിന്‍റെ'  മുഖം പുനര്‍നിര്‍മ്മിച്ചത്. 

Scientists have revealed the face of the first Homo sapien that lived 300000 years ago

ടുവില്‍ ആ സമസ്യയ്ക്കും ശാസ്ത്രം ഉത്തരം കണ്ടെത്തിയിരിക്കുന്നു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആദ്യ ഹോമോ സാപിയന്‍സിന്‍റെ മുഖം കാഴ്ചയില്‍ എങ്ങനെയായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. 'ജബൽ ഇർഹൗഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആദിമ മുത്തച്ഛന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ മൊറോക്കൻ സൈറ്റ് മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള അതുവരെ നിലനിന്നിരുന്ന അറിവുകളെ പുനര്‍നിര്‍മ്മിക്കാന്‍ ശാസ്ത്രലോകത്തെ ഏറെ സഹായിച്ചു. അതുവരെ കരുതിയതില്‍ നിന്നും  ഒരു ലക്ഷം വര്‍ഷം പിന്നിലാണ് ഹോമോസാപിയന്‍റെ ഉത്ഭവമെന്ന് വ്യക്തമാക്കിയത് ഈ മൊറോക്കൻ സൈറ്റ് ആണ്. അതായത് നമ്മുടെ പൂർവ്വികർ നേരത്തെ കരുതിയതില്‍‌ നിന്നും ഏറെ മുമ്പ് തന്നെ കിഴക്കൻ ആഫ്രിക്കന്‍ പ്രദേശത്ത് വ്യപിച്ചിരുന്നുവെന്ന്. 

ലഭ്യമായ തലയോട്ടിയുടെ ആകൃതിയും ദാതാക്കളുടെ ഡാറ്റയും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ മൂന്ന് ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന 'ജബൽ ഇർഹൗഡിന്‍റെ'  മുഖം പുനര്‍നിര്‍മ്മിച്ചത്. ഓർടഗോണ്‍ലൈന്‍മാഗ് (OrtogOnLineMag) എന്ന ത്രിഡി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുനസൃഷ്ടിക്ക് നേതൃത്വം നല്‍കിയ ബ്രസീലിയൻ ഗ്രാഫിക്സ് വിദഗ്ധൻ സിസറോ മൊറേസ്, ' ശക്തവും ശാന്തവുമായ മുഖം' എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ആദിമ മനുഷ്യന്‍റെ ലിംഗഭേദത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ലെങ്കിലും, തലയോട്ടിയുടെ കരുത്തും പുല്ലിംഗ സവിശേഷതകളും കാരണം അസ്ഥികൂടത്തിന് പുരുഷ മുഖം നൽകുകയായിരുന്നെന്നും മൊറേസ് കൂട്ടിച്ചേര്‍ത്തു. 

2,000 വർഷം പഴക്കമുള്ള, 43 മീറ്റര്‍ നീളമുള്ള പാമ്പിന്‍റെ ശിലാചിത്രം കണ്ടെത്തി

മൊറോക്കോയിലെ സാഫി നഗരത്തിന്‍റെ തെക്ക്-കിഴക്കുള്ള പ്രദേശമാണ് ജബൽ ഇർഹൂദ്.  1960-ൽ ഈ സ്ഥലം കണ്ടെത്തിയത് മുതൽ പ്രദേശത്ത് നിന്നും നിരവധി ഹോമിനിൻ ഫോസിലുകള്‍ കണ്ടെത്തിയിരുന്നു. ആദ്യം ഇത് നിയാണ്ടർത്തലുകളുടെ അസ്ഥികളാണെന്നായിരുന്നു ഗവേഷകര്‍ കരുതിയത്. എന്നാല്‍ പിന്നീട് ഈ മാതൃകളില്‍ നടത്തിയ വിശദമായ പഠനമാണ് ഇത്  ഹോമോ സാപിയൻസിന്‍റെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.  ഏകദേശം 3,00,000 വർഷത്തോളം പഴക്കമുള്ള ഫോസിലുകളാണ് ഇവിടെ നിന്നും ലഭിച്ചവയില്‍ അധികവും. 

2,000 വർഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകള്‍; ബലി ആണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios