8 കണ്ണുള്ള 'സാത്താൻ ടരാന്‍റുല', മൂന്നടിയുള്ള പാമ്പ്; ഇക്വഡോറില്‍ ശാസ്ത്രജ്ഞർ കണ്ടെത്തിയ നിഗൂഢജീവികൾ !
ഭൂമിയിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിരവധി ജീവജാലങ്ങൾ ഉണ്ടെന്നതിന്‍റെ തെളിവായാണ് ഈ രണ്ട് നിഗൂഢ ജീവികളുടെ കണ്ടെത്തലിനെ ഗവേഷകർ കാണുന്നത്.
ഇതുവരെ കണ്ടെത്തിയിട്ടില്ലാതിരുന്ന രണ്ട് നിഗൂഢ ജീവികളെ കണ്ടെത്തിയതായി ഇക്വഡോറിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. എട്ട് കണ്ണുള്ള സാത്താൻ ടരാന്‍റൂലയും (Satan tarantula), 3 അടി മാത്രം നീളമുള്ള പിറ്റ് വൈപ്പർ ( pit viper) പാമ്പുമാണ് ഏറെ നിഗൂഢതകൾ നിറഞ്ഞ ഈ രണ്ട് ജീവികൾ.
അവധിക്കാല യാത്ര; ഒഴിവാക്കേണ്ട രാജ്യങ്ങള്‍, എന്തു കൊണ്ട് ഒഴിവാക്കണം? കാരണമറിയാം
കടും തവിട്ട് നിറവും എട്ട് കണ്ണുകളും സ്വർണ്ണ രോമങ്ങളാൽ അലങ്കരിച്ച എട്ട് കാലുകളും ഉള്ള സാത്താൻ ടരാന്‍റുലയുടെ നീളം 2 ഇഞ്ചിൽ താഴെയാണ്. ലാബ് പരിശോധനകളിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ഇതിന്‍റെ ശാരീരിക സവിശേഷതകളെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഇത് തികച്ചും പുതിയ ഇനമാണെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ട് ഇഞ്ചേ ഉള്ളൂ വെങ്കിലും സാത്താൻ ടരാന്റുല ഏറെ അപകടകാരിയാണെന്ന് ഗവേഷകർ പറയുന്നു. ഇവയുടെ വിഷം മനുഷ്യ ശരീരത്തിൽ ഏറ്റാൽ അതിജീവന സാധ്യത വളരെ കുറവാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സാത്താൻ ടരാന്‍റുുല വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗമായാണ് ഗവേഷകര്‍ കരുതുന്നത്. അനധികൃത ഖനനം, കാർഷിക വ്യവസായങ്ങളുമാണ് ഇവയുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നത്. ആൻഡീസ് പർവതനിരകളാണ് ഇവയുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട ആവാസ വ്യവസ്ഥ.
മ്യാൻമറിലെ കണ്ടൽക്കാടുകളിൽ നിന്നാണ് പിറ്റ് വൈപ്പർ ഇനത്തിൽപ്പെട്ട മൂന്നടി മാത്രം നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് ഇതിന്‍റെ സ്പീഷീസ് ഗവേഷകര്‍ സ്ഥിരീകരിച്ചത്. പാമ്പിന്‍റെ ശരീരത്തിന് പുറത്ത് ഇളം പച്ച നിറവും അതേസമയം വയറും കണ്ണുകളും കടും ചുവപ്പു കലർന്ന സ്വർണ്ണ നിറത്തിലുള്ളതുമാണ്. വിഷപ്പാമ്പുകളുടെ ഇനത്തിലാണ് ഈ പാമ്പുകളും ഉൾപ്പെടുന്നത്. ഭൂമിയിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിരവധി ജീവജാലങ്ങൾ ഉണ്ടെന്നതിന്‍റെ തെളിവായാണ് ഈ രണ്ട് നിഗൂഢ ജീവികളുടെ കണ്ടെത്തലിനെ ഗവേഷകർ കാണുന്നത്.
അത്യന്തം അപകടകരമെങ്കിലും സഞ്ചാരികളെ മാടിവിളിക്കുന്ന അബ്രഹാം തടകത്തിലെ രഹസ്യമെന്ത് ?