പുതിയ സെയില്‍സ് മാനേജരെ കടയുടെ താക്കോല്‍ ഏല്‍പ്പിച്ചു; രണ്ടാം ദിവസം കട ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി !

ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ കടയുടെ ഒരു സെറ്റ് താക്കോലുകള്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. 

sales manager stole 53 iPhones on the second day of work BKG


ജീവനക്കാരുടെ സത്യസന്ധത ഓരോ കമ്പനികളെയും വിജയത്തിലേക്കുള്ള വഴിയില്‍ ഒരു പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍, ജോലിക്ക് കയറിയതിന് പിന്നാലെ കമ്പനികള്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് മുങ്ങുന്ന ചില വിരുതന്മാരുമുണ്ട്. മോസ്കോയിലെ ഒരു ഇലക്ട്രോണിക്ക് സ്റ്റോര്‍ ഉടമയ്ക്ക് കഴിഞ്ഞ ദിവസം അത്തരമൊരു അനുഭവമുണ്ടായി. പുതിയ സെയില്‍സ് മാനേജരായി ജോലിക്ക് കയറിയ ആള്‍ ആദ്യ ദിവസം തന്നെ കടയില്‍ നിന്നും കവര്‍ന്നത് ഒന്നും രണ്ടുമല്ല 53 ഐഫോണുകള്‍ ! മോസ്കോയിലെ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിൽ ഒരാൾ കൊള്ളയടിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പ് റഷ്യൻ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. ഒരു ചെറിയ സ്യൂട്ട്കേസില്‍ നിരവധി ഐഫോൺ കെയ്സുകള്‍ ഇയാള്‍ കുത്തി നിറയ്ക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

നോഹയുടെ പെട്ടകമോ? 5,000 വർഷം പഴക്കമുള്ള ബോട്ടിന്‍റെ ആകൃതിയിലുള്ള 'അവശിഷ്ടങ്ങൾ' കണ്ടെത്തി !

നിരീക്ഷണ ക്യാമറയെ ശ്രദ്ധിക്കാതെ തന്‍റെ ജോലിയില്‍ അതീവ ശ്രദ്ധയോടെ മുഴുകിയിരുന്ന മോഷ്ടാവിനെ വീഡിയോയില്‍ കാണാം. മോഷ്ടിക്കുന്നതിന് മുമ്പ് ഒരു ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് ക്യാമറയുടെ ദിശ മാറ്റാൻ മോഷ്ടാവ് പരമാവധി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പുതിയ ഐഫോണികള്‍ മാത്രമല്ല, 53,000 റൂബിൾസ് (47,351 രൂപ) യും ഇയാള്‍ കടയില്‍ നിന്നും മോഷ്ടിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 44 വയസുള്ളയാളാണ് മോഷ്ടാവെന്നും വീഡിയോയില്‍ പറയുന്നു. ഇലക്ട്രോണിക്സ് സ്റ്റോറിൽ സെയിൽസ് മാനേജരായി ജോലി നേടാനായി ഇയാള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് റഷ്യൻ വാർത്താ ഏജൻസിയായ  Lenta.ru റിപ്പോര്‍ട്ട് ചെയ്തു. 

250 വര്‍ഷം പഴക്കമുള്ള വെള്ളിക്കാശ് ലേലത്തിന്; ലേലം കൊള്ളുന്നവര്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ !

ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ കടയുടെ ഒരു സെറ്റ് താക്കോലുകള്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. രണ്ടാം ദിവസം ഓഫീസില്‍ മറ്റാരേക്കാളും നേരത്തെ എത്തിയ ഇയാള്‍ ഈ താക്കോലുകള്‍ ഉപയോഗിച്ച് മുന്‍ വാതിലിലൂടെ കയറുകയും സാധനങ്ങള്‍ മോഷ്ടിച്ച ശേഷം അതേ വാതിലിലൂടെ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നഗരം വിട്ട് സെവാസ്റ്റോപോളിലെ സ്വന്തം വീട്ടിലേക്ക് പോയി. മോഷ്ടിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഇയാള്‍ മുഖം മറയ്ക്കാനും ശ്രമിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആളെ പെട്ടെന്ന് തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞു. അവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷിണ യുക്രൈനിലെ ക്രിമിയയിലെ സെവാസ്റ്റോപോളിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു. മോഷണം പോയ ഫോണുകളിൽ ചിലത് ഇയാളുടെ വീട്ടിൽ നിന്ന് പോലീസിന് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോസ്കോയില്‍ നിന്ന് സെവാസ്റ്റോപോളിലേക്ക് പോകുന്ന വഴിയില്‍ ബാക്കി ഫോണുകള്‍ ഇയാള്‍ വിറ്റെന്നും പോലീസ് അറിയിച്ചു. തങ്ങള്‍ക്ക് 26 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ഇലക്ട്രോണിക്സ് സ്റ്റോർ അവകാശപ്പെട്ടു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios