'തനിച്ച് താമസിക്കുന്ന സ്ത്രീകളാണോ? ഈ അബദ്ധം കാണിക്കരുത്, വീട്ടിൽ ചെന്നാലുടനെ ഇങ്ങനെ ചെയ്യരുത്'

നിങ്ങൾ പുറത്ത് നിന്നും വീട്ടിൽ കയറിച്ചെന്ന ഉടനെ ലിവിം​ഗ് റൂമിലെയോ ബെഡ്റൂമിലെയോ ലൈറ്റ് ഇടരുത്. പുറത്തു നിന്ന് ആരെങ്കിലും നിങ്ങൾ ഏത് വീട്ടിലാണ് താമസിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് എളുപ്പം മനസിലാക്കാൻ സാധിക്കും എന്നാണ് മേരി പറയുന്നത്. 

Safety hack for women living alone dont turn on the lights immediately after reaching home

ലോകത്തെവിടെയും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽ തന്നെ തനിയെ താമസിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. സുരക്ഷയെ കുറിച്ച് നന്നായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അർത്ഥം. അടുത്തിടെ ചിക്കാ​ഗോയിൽ ഒരു സ്ത്രീ തനിച്ച് താമസിക്കുന്ന സ്ത്രീകൾക്ക് ഫലപ്രദമായ ഒരു ടിപ് പങ്കുവച്ചിരുന്നു. അത് ടിക്ടോക്കിൽ വൈറലായി മാറി. 

വീട്ടിൽ/അപാർട്മെന്റിൽ കയറിച്ചെന്ന ഉടനെ തന്നെ ലൈറ്റ് ഓൺ ചെയ്യരുത് എന്നാണ് ചിക്കാ​ഗോയിൽ തനിയെ ഒരു അപാർട്മെന്റിൽ താമസിക്കുന്ന മേരി ആലിസ് എന്ന യുവതിയുടെ ഉപദേശം. അതിന് കാരണമായി അവർ പറയുന്നത്, ഇത് നിങ്ങൾ എവിടെയാണ് താമസിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ മറ്റുള്ളവരെ സഹായിക്കും എന്നതാണ്. പ്രത്യേകിച്ചും നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അവരെ. 

നിങ്ങൾ പുറത്ത് നിന്നും വീട്ടിൽ കയറിച്ചെന്ന ഉടനെ ലിവിം​ഗ് റൂമിലെയോ ബെഡ്റൂമിലെയോ ലൈറ്റ് ഇടരുത്. പുറത്തു നിന്ന് ആരെങ്കിലും നിങ്ങൾ ഏത് വീട്ടിലാണ് താമസിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് എളുപ്പം മനസിലാക്കാൻ സാധിക്കും എന്നാണ് മേരി പറയുന്നത്. 

തന്റെ അനുഭവവും അവർ പങ്കുവയ്ക്കുന്നുണ്ട്. ഒരിക്കൽ അവർ കാറിൽ നിന്നിറങ്ങിയപ്പോൾ അപരിചിതനായ ഒരാൾ അടുത്തെത്തി. നിങ്ങളുടെ കാറിന്റെ ഹെഡ്‍ലൈറ്റിന് പ്രശ്നമുണ്ട് എന്ന് പറഞ്ഞു. അവർ അയാൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയും ചെയ്തു. 

പിന്നീട്, വീട്ടിലെത്തി റിം​ഗ് ക്യാമറ പരിശോധിച്ചപ്പോൾ അയാൾ അവിടെ തന്നെ നിന്ന് നിരീക്ഷിക്കുന്നത് കണ്ടു. താൻ ഏത് വീട്ടിലേക്കാണ് കയറുന്നത് എന്നാണ് അയാൾ നോക്കിയിരുന്നത്. അയാൾ പോകുന്നത് വരെ താൻ ക്ഷമയോടെ കാത്തിരുന്നു. അയാൾ പോയ ശേഷമാണ് താൻ ലൈറ്റ് ഓൺ ചെയ്തത് എന്നും അവർ പറയുന്നു. 

മാത്രമല്ല, താൻ പുറത്തുപോകുമ്പോൾ ബെഡ്റൂമിലെ ലൈറ്റ് ഓൺ ചെയ്ത് വയ്ക്കാറാണ്. അപ്പോൾ തിരികെ വന്നയുടനെ ലൈറ്റ് ഇടേണ്ടതായി വരുന്നില്ല എന്നും അവർ പറയുന്നു. എന്തായാലും, മേരി പറഞ്ഞ കാര്യങ്ങൾ അം​ഗീകരിക്കുന്നു എന്നാണ് ഭൂരിഭാ​ഗം സ്ത്രീകളും കമന്റ് നൽകിയിരിക്കുന്നത്. 

സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ അതിനർത്ഥം സെക്സിന് സമ്മതമാണ് എന്നല്ല; ബോംബെ ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios