ബ്രോക്കർ പണിക്കും ചാറ്റ്ജിപിടി? 5239 യുവതികളിൽ നിന്ന് തന്‍റെ വധുവിനെ കണ്ടെത്തിയത് ചാറ്റ് ജിടിപിയെന്ന് യുവാവ് !

തന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് 5,239 പെണ്‍കുട്ടികളില്‍ നിന്ന് തനിക്ക് അനുയോജ്യമായ ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും അയാള്‍ അവകാശപ്പെട്ടു. 

Russian Man Finds Life Partner Using ChatGPT bkg

2022 നവംബർ 30 നാണ് ലോകത്ത് പുതിയ സാങ്കേതിക വിദ്യയുടെ വരവ് അറിയിക്കുന്നത്. ഓപ്പണ്‍ എഐ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യ ചാറ്റ് ജിപിടി ((Chat Generative Pre-trained Transformer)  എന്ന് അറിയപ്പെട്ടു.  പിന്നാലെ കവിതയും നോവലുമെഴുതാനും ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ആളുകള്‍ ചാറ്റ്ജിപിടിയെ ആശ്രയിച്ച് തുടങ്ങി. വളരെവേഗം ലോകമെമ്പാടും ചാറ്റ് ജിപിടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ അതേസമയം പുതിയ സാങ്കേതിക വിദ്യ നിലവിലെ തൊഴിലവസരങ്ങള്‍ തടസപ്പെടുത്തുമോയെന്ന ആശങ്കയും ഉയര്‍ന്നു. ഇതിനിടെയാണ് ഒരു 23 കാരന്‍, തന്‍റെ വധുവിനെ കണ്ടെത്താന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

ബ്രോക്കര്‍മാരില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളിലേക്കും പിന്നെ ഡേറ്റിംഗ് ആപ്പിലേക്കും കൂടുകൂട്ടിയ വൈവാഹിക - സൌഹൃദങ്ങള്‍ ബന്ധങ്ങള്‍ ഇനി ചാറ്റ് ജിപിടിയിലേക്കും വ്യാപിക്കുകയാണ്. അലക്സാണ്ടർ സാദാന് എന്ന റഷ്യക്കാരനായ 23 കാരനാണ് തന്‍റെ വെളിപ്പെടുത്തലിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. യുവ റഷ്യന്‍ ഐടി പ്രൊഫഷണല്‍ തനിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിക്കുകയായിരുന്നു. ശേഷം അദ്ദേഹം തന്‍റെ താത്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബോട്ടിന് വ്യക്തമാക്കി നല്‍കി. 

മക്ലാരന്‍ സൂപ്പർ കാറിന്‍റെ വീഡിയോ പകർത്താന്‍ പുറകേ വിട്ടു; ഒടുവിൽ ബെക്കുകളെല്ലാം കൂട്ടിയിടിച്ച് നടുറോഡിൽ !

കാലനല്ല സാറേ... പോലീസാ !; പോത്തിന്‍റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന 'ബഫല്ലോ സോള്‍ജിയേഴ്സ്' !

അങ്ങനെ, പെൺകുട്ടികളുടെ പ്രൊഫൈലുകൾ പരിശോധിക്കാന്‍ ചാറ്റ്ജിപിടിയെ പരിശീലിപ്പിച്ചെന്ന് അലക്സാണ്ടർ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് തന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് 5,239 പെണ്‍കുട്ടികളില്‍ നിന്ന് തനിക്ക് അനുയോജ്യമായ ഒരു യുവതിയെ ചാറ്റ്ജിപിടി കണ്ടെത്തിയെന്നും അയാള്‍ അവകാശപ്പെട്ടു. ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ ചെലവഴിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും അതിനാലാണ് ഈ ഉത്തരവാദിത്വം ചാറ്റ്ജിപിടിയെ ഏല്‍പ്പിച്ചതെന്നും അലക്സാണ്ടര്‍ പറയുന്നു. ഡേറ്റിംഗ് സൈറ്റുകളിൽ വ്യക്തികള്‍ ചെയ്യുന്നതുപോലെ ചാറ്റ് ജിപിടി സ്ത്രീകളുമായി ചാറ്റ് ചെയ്യുകയും ആ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ ഒഴിവാക്കുകയും അലക്സാണ്ടറിനായി ഒരാളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സിസിടിവി ദൃശ്യവും ലോക്കേഷനും കൈമാറി; എന്നിട്ടും, പോലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന പരാതിയുമായി യുവതി !

 5,239 സ്ത്രീകളുമായി സംസാരിച്ചതിന് ശേഷം ചാറ്റ് ജിപിടി കരീന ഇമ്രാനോവ്ന എന്ന യുവതിയെ അലക്സാണ്ടറിന് വേണ്ടി തെരഞ്ഞെടുത്തു. ശരിയായ പങ്കാളിയെ തേടി ഏകദേശം ഒരു വർഷത്തോളം ചെലവഴിച്ച ശേഷമാണ് താനി പരിപാടിക്കായി ഇറങ്ങിയതെന്നും അയാള്‍ പറഞ്ഞു. അലക്സാണ്ടറിന് വേണ്ടി ചാറ്റ് ജിപിടിയാണ് തന്നോട് സംസാരിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കരീന അസ്വസ്ഥതയൊന്നും പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഇരുവരും ഇന്ന് വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നു. 

നിന്നനിപ്പിൽ ഒറ്റയടി, പിന്നെ കുനിച്ച് നിര്‍ത്തി ഇടി...; കുട്ടികള്‍ക്കിടയിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നെന്ന് പരാതി
 

Latest Videos
Follow Us:
Download App:
  • android
  • ios