യാത്രാരേഖകൾ ഒന്നുമില്ല; യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് റഷ്യന്‍ പൗരന്‍ പറന്നതെങ്ങനെ? ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ !
തനിക്ക് യാത്ര രേഖകള്‍ ഉണ്ടായിരിക്കാം പക്ഷേ, മൂന്ന് ദിവസമായി ഉറങ്ങാത്തത് കാരണം എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് റഷ്യന്‍ - ഇസ്രയേല്‍ പൗരത്വമുള്ള ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില യാത്ര രേഖകളുണ്ട്. എന്നാൽ ഇവയൊന്നുമില്ലാതെ ഒരു റഷ്യൻ പൗരൻ യൂറോപ്പിലെ കോപ്പൻഹേഗിൽ നിന്ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്ക് യാത്ര ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യാത്ര രേഖകളൊന്നുമില്ലാതെയുള്ള റഷ്യന്‍ പൗരന്‍റെ യുഎസ് യാത്ര വിവാദമായി. റഷ്യൻ - ഇസ്രായേൽ ഇരട്ട പൗരത്വമുള്ള സെർജി വ്‌ളാഡിമിറോവിച്ച് ഒച്ചിഗാവ എന്നയാളാണ് പാസ്പോർട്ട്, വിസ, ടിക്കറ്റ് തുടങ്ങിയ യാത്രാ രേഖകളൊന്നുമില്ലാതെ കോപ്പൻഹേഗനിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് യാത്ര ചെയ്തത്.
നവംബർ 4 ന് ഉച്ചയ്ക്ക് 1 മണിക്ക് യാത്രാ രേഖകളൊന്നുമില്ലാതെ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇങ്ങറിയപ്പോഴാണ് സെർജി വ്‌ളാഡിമിറോവിച്ച് ഒച്ചിഗാവ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ചെക്ക്‌പോസ്റ്റിലെത്തിയ ഇയാളോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്ര രേഖകള്‍ ആവശ്യപ്പെട്ടു. അതേ സമയം യാത്രക്കാരുടെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. യാത്രക്കാരുടെ ലിസ്റ്റില്‍ പേര് ഇല്ലാതിരുന്നിട്ടും കോപ്പൻഹേഗനിൽ നിന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലേക്ക് ഇയാള്‍ യാത്ര ചെയ്തത് സുരക്ഷാ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി.
മേശപ്പുറത്ത് ഇരുന്ന 6.75 കോടിയുടെ മോതിരം കാണാനില്ല; ഒടുവില്‍ വാക്വം ക്ലീനറില്‍ നിന്ന് കണ്ടെത്തി !
അതേ സമയം വിമാനത്തിനുള്ളിൽ പല യാത്രക്കാരും ഇയാളെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒച്ചിഗവ, വിമാനയാത്രയിലുട നീളം ഇയാള്‍ അലഞ്ഞുതിരിഞ്ഞ് സീറ്റുകള്‍ മാറി ഇരിക്കുകയായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ നല്‍കിയ മൊഴി. കൂടാതെ പലപ്പോഴും അധിക ഭക്ഷണം ആവശ്യപ്പെടുകയും ഒരു ഘട്ടത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ ചോക്ലേറ്റ് കഴിക്കാൻ ഇയാൾ ശ്രമിക്കുകയും ചെയ്തതായി ക്യാബിൻ ക്രൂ അംഗങ്ങളും പറയുന്നു. എന്നാൽ ഇയാൾ എങ്ങനെ വിമാനത്തിനുള്ളിൽ കയറി എന്നതിനെക്കുറിച്ച് മാത്രം ആർക്കും യാതൊരു അറിവും ഇല്ല. ചോദ്യം ചെയ്തപ്പോൾ, സെക്യൂരിറ്റി ചെക്കിങ്ങിനിടയിൽ ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത് തന്‍റെ പാസ്പോർട്ട് വിമാനത്തിനുള്ളിൽ വച്ച് നഷ്ടപ്പെട്ടുപോയെന്നാണ്.
എന്നാൽ ഒച്ചിഗാവയുടെ കൈവശം പാസ്‌പോർട്ട് ഇല്ലായിരുന്നുവെന്നും പകരം റഷ്യൻ തിരിച്ചറിയൽ കാർഡുകളും ഇസ്രയേലി തിരിച്ചറിയൽ കാർഡുകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അയാളുടെ ഫോണിൽ പേര്, ജനന തിയതി, പാസ്‌പോർട്ട് നമ്പർ എന്നിവ കാണിക്കുന്ന പാസ്‌പോർട്ടിന്‍റെ ഭാഗിക ഫോട്ടോയും കണ്ടെത്തി. എന്നാല്‍ പാസ്പോര്‍ട്ടില്‍ ഉടമയുടെ ഫോട്ടോ കാണിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്, തനിക്ക് സാമ്പത്തിക ശാസ്ത്രത്തിലും മാർക്കറ്റിംഗിലും പിഎച്ച്ഡിയുണ്ടെന്നാണ്. വളരെക്കാലം മുമ്പ് റഷ്യയിൽ സാമ്പത്തിക വിദഗ്ധനായി ജോലി ചെയ്തിരുന്നതായും ഇയാള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി താൻ ഉറങ്ങിയിട്ടില്ലെന്നും തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ഇയാൾ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു. അമേരിക്കയിലേക്ക് വരാൻ തനിക്ക് വിമാന ടിക്കറ്റ് ഉണ്ടായിരുന്നിരിക്കാമെന്നാണ് ഒച്ചിഗാവ പറയുന്നത്. പക്ഷേ, അക്കാര്യത്തിൽ ഇയാൾക്ക് ഉറപ്പില്ല. കോപ്പൻഹേഗനിൽ നിന്ന് താൻ എങ്ങനെയാണ് വിമാനത്തിൽ കയറിയതെന്ന് ഓർമ്മയില്ലെന്നും ഇയാൾ പറഞ്ഞു. ഏതായാലും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാൾക്കെതിരെ കേസെടുത്തു. ഡിസംബർ 26 ലെ വിചാരണ കഴിയും വരെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലാണ് ഒച്ചിഗാവയെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ വീഴ്ചവരുത്തിയ, ഇയാൾ യാത്ര ചെയ്ത സ്കാൻഡിനേവിയൻ എയർലൈൻസ് സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കുന്ന എഐ ആപ്പുകള്‍ക്ക് ജനപ്രീതി കൂടുന്നതായി റിപ്പോര്‍ട്ട് !