'ഒരു സ്കൂള്‍ തുറക്കണം'; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍

ബെംഗളൂരുവിലെ ഒരു നേഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ഫീസ് ഒന്നര ലക്ഷം രൂപ..

Rs 1 5 lakh fee for nursery student in Bengaluru goes viral

ലോകത്തെല്ലായിടത്തെയും പോലെ ഇന്ത്യയിലും വിദ്യാഭ്യാസ ചെലവുകള്‍ ഒരു പരിധിയുമില്ലാതെ കൂടുകയാണ്. 2024 - 25 ലെ നഴ്സറി, ജൂനിയർ കെജി ബാച്ചിലെ ഒരു സ്കൂളിന്‍റെ ഫീസ് നിരക്കുകളുടെ ലിസ്റ്റ് പങ്കുവച്ച് കൊണ്ട് എക്സ് ഉപയോക്താവായ ജഗദീഷ് ചതുര്‍വേദി എഴുതിയത് 'ഞാൻ ഇപ്പോൾ ഒരു സ്കൂൾ തുറക്കാൻ പദ്ധതിയിടുന്നു' എന്നായിരുന്നു. ജഗദീഷിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. 

2024 - 25 ലെ നഴ്സറി, ജൂനിയർ കെജി ബാച്ചിലെ ഒരു സ്കൂളിന്‍റെ ഫീസ് നിരക്കുകളുടെ ഒരു ചിത്രം പങ്കുവച്ച് കൊണ്ട് ജഗദീഷ് ഇങ്ങനെ കുറിച്ചു ' 8400 രൂപ രക്ഷാകർതൃ ഓറിയന്റേഷൻ ഫീസ്!! ഡോക്ടർമാരുടെ കൺസൾട്ടേഷനായി ഇതിന്‍റെ 20 % പോലും നൽകാൻ ഒരു രക്ഷിതാവും ഒരിക്കലും സമ്മതിക്കില്ല. ഞാൻ ഇപ്പോൾ ഒരു സ്കൂൾ തുറക്കാൻ പദ്ധതിയിടുന്നു.' ആ ഫീസ് നിരക്ക് അനുസരിച്ച് ഒരു നേഴ്സറി വിദ്യാര്‍ത്ഥി ഒരു വര്‍ഷം നല്‍കേണ്ട ഫീസ് തുക 1,51,656 രൂപയാണ്. ഇതില്‍ തന്നെ നഴ്സറി, ജൂനിയർ കെ.ജി പ്രവേശന ഫീസായ 55,600 രൂപയ്ക്ക് പുറമേ 30,000 രൂപയിലധികം "ജാഗ്രതാ മണി" ആയി സ്കൂൾ ഈടാക്കുന്നു. 'വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു വിപ്ലവം ആവശ്യമാണ്. നല്ല നിലവാരമുള്ള വിദ്യാഭ്യാസ സിലബസുള്ള താങ്ങാനാവുന്ന ഫീസ് ഘടന കൊണ്ടുവരാൻ ചില സ്റ്റാർട്ടപ്പുകൾക്ക് കഴിയുമോ?' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

പൂജയിലൂടെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാമെന്ന് കരുതി, മൃതദേഹത്തിനൊപ്പം മകന്‍ ജീവിച്ചത് മൂന്ന് മാസം

' ഈ ഔദ്യോഗിക കൊള്ള നടത്താൻ സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പല രാഷ്ട്രീയക്കാർക്കും ഇത്തരം ചില സ്കൂളുകളുമായി ബന്ധമുണ്ട്. സംഘടിത കൊള്ള  പരസ്യമായി നടക്കുന്നു.'  മറ്റൊരു കാഴ്ചക്കാരനെഴുതി. 'ആളുകൾ ഒരിക്കലും തങ്ങൾക്കായി ചെയ്യാത്ത കാര്യങ്ങൾ അവരുടെ കുട്ടികൾക്കായി ചെലവഴിക്കും. അതുകൊണ്ടാണ് ചെലവേറിയ കോച്ചിംഗ് സെന്‍ററുകളും സ്കൂളുകളും കോളേജുകളും ഇതുപോലെ പെരുകുന്നത്.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'പ്രൈവറ്റ് സ്കൂളുകൾ, പ്രൈവറ്റ് ഹോസ്പിറ്റലുകൾ, ബിൽഡേഴ്സ്. ഇന്ത്യയുടെ സമാന്തര സമ്പദ് വ്യവസ്ഥയുടെ മൂന്ന് പ്രധാന തൂണുകൾ. ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ഈ വർഷം ഏപ്രിലില്‍ ദില്ലിയില്‍ നിന്നുള്ള ഒരാൾ തന്‍റെ മകന്‍റെ പ്ലേസ്കൂള്‍ ഫീസിനായി 4.3 ലക്ഷം രൂപ നല്കിയതായി വെളിപ്പെടുത്തിയിരുന്നു. "എന്‍റെ മകന്‍റെ പ്ലേ സ്കൂൾ ഫീസ് എന്‍റെ മൊത്തം വിദ്യാഭ്യാസ ചെലവിനേക്കാൾ കൂടുതലാണ്. അവൻ ഇവിടെ നന്നായി കളിക്കാൻ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്നായിരുന്നു അദ്ദേഹം അന്ന് എഴുതിയത്. 

റെസ്റ്റോറന്‍റ് മെനുവിലെ 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ
 

Latest Videos
Follow Us:
Download App:
  • android
  • ios