യൂറോപ്പില്‍ സ്വപ്നം പോലൊരു ഗ്രാമം വില്‍പ്പനയ്ക്ക്; വിലയും 'തുച്ഛം' !
2,400 ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇത്. ഇവിടെ ശ്രദ്ധാപൂർവം പുനഃസ്ഥാപിച്ച അഞ്ച് വീടുകൾ, സ്റ്റർജൻ, കരിമീൻ, ട്രൗട്ട് എന്നിവയുള്ള ഒരു കുളം, കല്ല് കൊണ്ട് നിർമ്മിച്ച ഒരു സ്റ്റോർറൂം, മരത്തടി പവലിയൻ, ഒരു ഹോട്ട് ടബ്, ഒരു ബാർബിക്യൂ സോൺ എന്നിവയുണ്ട്.
തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമാനിയയിൽ ഒരു ഗ്രാമം മുഴുവനും വിൽപ്പനയ്‌ക്കുണ്ട്, വിലയെക്കുറിച്ച് ആശങ്ക വേണ്ട കാരണം, അതിന്‍റെ വില മെട്രോപൊളിറ്റൻ ഇന്ത്യൻ നഗരത്തിലെ ഏതെങ്കിലും പോഷ് ഏരിയയിൽ കാണപ്പെടുന്ന ഒരു ബംഗ്ലാവിനേക്കാളും വളരെ കുറവാണ്. റൊമാനിയൻ ഗ്രാമമായ ഫെറെസ്‌റ്റിയാണ് (Feresti) ലേല കമ്പനിയായ സോഥെബിയിൽ (Sotheby) വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഗ്രാമം.സോത്ത്ബൈസ് ഇന്‍റർനാഷണൽ റിയാലിറ്റിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ ഗ്രാമം പരമ്പരാഗത റൊമാനിയൻ വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും ആകർഷകമായ മിശ്രിതമാണ്. ഇനി ഈ മനോഹര ഗ്രാമത്തിന്‍റെ വില എത്രയാണെന്ന് അറിയണ്ടേ? 797,872 ഡോളറിന് അതായത് 6,62,69,373 ഇന്ത്യൻ രൂപയ്ക്കാണ് ഫെറെസ്‌റ്റി വിൽപ്പനയ്ക്കായി ലേല സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
97 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്‌കി ലേലത്തിന്; വില കേട്ട് ഞെട്ടരുത് !
ലേല സൈറ്റിൽ ഈ ഗ്രാമത്തിൽ നൽകിയിരിക്കുന്ന വിശേഷണം ഇങ്ങനെയാണ്; "റൊമാനിയൻ പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സ്ഥലമായ ഫെറെസ്റ്റിയിൽ, നാടോടി വസ്ത്രങ്ങൾ അഭിമാനത്തോടെ ധരിക്കുകയും, പരമ്പരാഗത നിർമ്മാണ ശൈലിയിൽ നിർമ്മിച്ച വീടുകൾ പാരമ്പര്യത്തിന്‍റെ കഥ പറയുകയും ചെയ്യും. 2,400 ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇത്. ഇവിടെ ശ്രദ്ധാപൂർവം പുനഃസ്ഥാപിച്ച അഞ്ച് വീടുകൾ, സ്റ്റർജൻ, കരിമീൻ, ട്രൗട്ട് എന്നിവയുള്ള ഒരു കുളം, കല്ല് കൊണ്ട് നിർമ്മിച്ച ഒരു സ്റ്റോർറൂം, മരത്തടി പവലിയൻ, ഒരു ഹോട്ട് ടബ്, ഒരു ബാർബിക്യൂ സോൺ എന്നിവയുണ്ട്." തിരക്കുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് ലേല കമ്പനി ഫെറെസ്റ്റിയെ വിശേഷിപ്പിക്കുന്നത്. എന്താ ഒരു കൈ നോക്കാന്‍ താത്പര്യമുണ്ടോ?
'പൂജ്യം' കണ്ടെത്തിയത് ഇന്ത്യക്കാര്‍, പക്ഷേ, എന്നായിരുന്നു ആ കണ്ടെത്തല്‍ ?